പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.

September 4th, 2024

logo-of-kmcc-abu-dhabi-amnesty-help-desk-ePathram
അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്ന പ്രവാസികൾക്ക് നോർക്ക-റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് അബുദാബി കെ. എം. സി. സി. ആവശ്യപ്പെട്ടു. പൊതു മാപ്പിന് അപേക്ഷ നൽകി എക്സിറ്റ് പാസ്സ് ലഭിച്ചു 14 ദിവസത്തിനകം രാജ്യം വിടണം എന്നതാണ് നിയമം. എന്നാൽ ഉയർന്ന നിരക്കിൽ സ്വന്തമായി വിമാന ടിക്കറ്റ് എടുത്തു ഈ കാലയളവിൽ നാട്ടിൽ പോകുക എന്നത് പലർക്കും സാധിക്കില്ല.

നാളിതു വരെ പല സംഘടനകളും ഉദാര മതികളായ സാമൂഹിക പ്രവർത്തകരുമാണ് ഇവർക്കുള്ള നിയമ സഹായവും അതോടൊപ്പം താമസവും ഭക്ഷണവും നൽകി വരുന്നത്. ഇനിയൊരു വിമാന ടിക്കറ്റ് കൂടി എടുത്തു നാടണയുക എന്നത് വളരെ വെല്ലു വിളി നിറഞ്ഞ കാര്യമാണ്. കൂടാതെ സാമ്പത്തിക കേസു കളിലും മറ്റും ഉൾപ്പെട്ട വർക്കു അത്തരം കേസുകൾ തീർപ്പാക്കിയാൽ മാത്രമേ പൊതു മാപ്പ് പ്രയോജന പ്പെടുത്താൻ സാധിക്കുകയുള്ളു.

പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു രൂപീകരിച്ച നോർക്ക-റൂട്സ് ഈ അവസരത്തിൽ ഉണർന്നു പ്രവർത്തിക്കണം. പ്രവാസി കൾക്ക് വേണ്ടതായ നിയമ സഹായവും അതോടൊപ്പം സൗജന്യ ടിക്കറ്റും ലഭ്യമാക്കണം എന്നും സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂർ അലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി. എച്ച്. യൂസഫ്, ട്രഷറർ പി. കെ. അഹമ്മദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പൊതു മാപ്പുമായി ബന്ധപ്പെട്ട കെ. എം. സി. സി. ഹെല്പ് ഡസ്ക് സേവനങ്ങൾക്ക് :  050 826 4991, 056 882 9880

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.

മലപ്പുറം ഫെസ്റ്റ് സീസൻ-2 : ഒക്ടോബർ 25, 26, 27 തിയ്യതികളിൽ

August 27th, 2024

logo-release-malappuram-fest-2024-mahitham-malappuram-season-2-ePathram
അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന (സീസൺ-2) ‘മലപ്പുറം ഫെസ്റ്റ്’ 2024 ഒക്ടോബർ 25, 26, 27 തിയ്യതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടക്കും. മലപ്പുറം ഫെസ്റ്റ്-2 പ്രോഗ്രാമിൻ്റെ ഔദ്യോഗിക പ്രഖ്യാപനം, വീഡിയോ ലോഞ്ചിംഗ് സെൻ്റർ അങ്കണത്തിൽ നടന്നു.

മുഹമ്മദ് ഹഫീമ്മ് ഖിറാഅത്ത് നടത്തി. പ്രസിഡണ്ട്‌ അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ഫെസ്റ്റിനെ കുറിച്ചു ജനറൽ കൺവീനർ നൗഷാദ് തൃപ്രങ്ങോട് വിശദീകരിച്ചു.

സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, കെ. എം. സി. സി. പ്രസിഡണ്ട്‌ ഷുക്കൂറലി കല്ലുങ്ങൽ, വൈസ് പ്രസിഡണ്ട്‌ അഷറഫ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായ ബഷീർ വറ്റലൂർ, മുനീർ എടയൂർ, സാൽമി പരപ്പനങ്ങാടി, നാസർ വൈലത്തൂർ, സമീർ പുറത്തൂർ, ഫൈസൽ പെരിന്തൽമണ്ണ, സൈദ് മുഹമ്മദ്‌, റഷീദലി മമ്പാട്, ബീരാൻ കുട്ടി ഇരിങ്ങാവൂർ തുടങ്ങി മണ്ഡലം – പഞ്ചായത്ത്‌ മുനിസിപ്പൽ ഭാര വാഹികളും പങ്കെടുത്തു.

ഭാരവാഹികളായ ഹുസൈൻ സി. കെ., കുഞ്ഞിപ്പ മോങ്ങം, ഷാഹിർ പൊന്നാനി, ഹസ്സൻ അരീക്കൻ, സിറാജ് ആതവനാട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹംസക്കോയ സ്വാഗതം പറഞ്ഞു. ഷാഹിദ് ചെമ്മുക്കൻ നന്ദി പറഞ്ഞു.

കഴിഞ്ഞ വർഷത്തിൽ മഹിതം മലപ്പുറം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മലപ്പുറം ഫെസ്റ്റ് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഈ വർഷം മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ നാട്ടിൽ നിന്നുള്ള പ്രമുഖ കലാ കാരന്മാരും പങ്കെടുക്കും.

- pma

വായിക്കുക: , ,

Comments Off on മലപ്പുറം ഫെസ്റ്റ് സീസൻ-2 : ഒക്ടോബർ 25, 26, 27 തിയ്യതികളിൽ

പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ള്‍ക്ക് ലേ​ഖ​ന മ​ത്സ​രം

August 21st, 2024

ink-pen-literary-ePathram

ദുബായ് : യു. എ. ഇയിലെ പ്രവാസികളായ മലയാളി വനിതകള്‍ക്കായി കാഫ് (കൾച്ചറൽ ആർട്ട് & ലിറ്റററി ഫോറം) ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘എന്‍റെ പ്രവാസം, എന്‍റെ ജീവിതം’ എന്നതാണ് വിഷയം.

അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനങ്ങള്‍ 2024 സെപ്റ്റംബര്‍ 10 ന് മുമ്പായി calfnilapadu @ gmail. com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങളില്‍ മൂന്ന് പേര്‍ക്ക് ഉപഹാരങ്ങൾ നൽകും.

‘എന്‍റെ പ്രവാസം, എന്‍റെ ജീവിതം’ എന്ന പേരിൽ സെപ്റ്റംബര്‍ 29 ന് ദുബായ് കെ. എം. സി. സി. യില്‍ ഒരുക്കുന്ന പരിപാടിയില്‍ ഉപഹാരങ്ങള്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: 050 776 2201.

- pma

വായിക്കുക: , , , , , , , , ,

Comments Off on പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ള്‍ക്ക് ലേ​ഖ​ന മ​ത്സ​രം

വയനാട് ദുരന്തം : ഡയസ്പോറ സമ്മിറ്റ് മാറ്റി വെച്ചു

August 1st, 2024

abudhabi-airport-terminal-ePathram
അബുദാബി : വിമാന ടിക്കറ്റിലെ അമിത നിരക്കിന് പരിഹാരം തേടി അബുദാബി കെ. എം. സി. സി. യുടെ നേതൃത്വത്തിൽ വിവിധ പ്രവാസി സംഘടനകൾ ചേർന്ന് ഡൽഹിയിൽ വെച്ച് ആഗസ്റ്റ് 8 ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ മാറ്റി വെച്ചു.

വയനാട്ടിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുനരധിവാസ പദ്ധതികൾക്ക് സംഘടന കൾ പ്രാമുഖ്യം നൽകും. അതേ സമയം വിമാന ടിക്കറ്റ് വിഷയത്തിലെ പരിഹാര ശ്രമങ്ങൾ തുടരും. ‘ഡയസ്പോറ സമ്മിറ്റ് പുതിയ തീയതി പിന്നീട് അറിയിക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on വയനാട് ദുരന്തം : ഡയസ്പോറ സമ്മിറ്റ് മാറ്റി വെച്ചു

സെപ്തംബർ 1 മുതൽ യു. എ. ഇ. യിൽ രണ്ടു മാസത്തെ പൊതു മാപ്പ്

August 1st, 2024

uae-amnesty-2-month-grace-period-ePathram

അബുദാബി : വിസാ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കുവാൻ 2024 സെപ്തംബർ 1 മുതൽ രണ്ടു മാസക്കാലം ഗ്രേസ് പിരീഡ് നൽകും എന്ന് യു. എ. ഇ. അധികൃതർ.

താമസരേഖകൾ ഇല്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കും വിസയുടെ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്നവർക്കും പിഴ അടക്കാതെ രാജ്യം വിട്ടു പോകുവാൻ അവസരം നൽകും.

മാത്രമല്ല സ്വന്തം താമസ രേഖകൾ നിയമപരം ആക്കുവാനും ഈ കാലയളവ് ഉപയോഗപ്പെടുത്താം.

* UAE ICP Twitter X , W A M

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on സെപ്തംബർ 1 മുതൽ യു. എ. ഇ. യിൽ രണ്ടു മാസത്തെ പൊതു മാപ്പ്

Page 2 of 4112345...102030...Last »

« Previous Page« Previous « ശക്തി പായസ മേളയുടെ കൂപ്പൺ വിതരണോദ്ഘാടനം
Next »Next Page » വയനാട് ദുരന്തം : ഡയസ്പോറ സമ്മിറ്റ് മാറ്റി വെച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha