ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും

June 2nd, 2023

khaleej-al-arabi-street-e-20-road-closed-for-maintanance-ePathram
അബുദാബി : നഗരത്തിലെ പ്രധാന പാതയായ അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് (E20) അറ്റകുറ്റപ്പണി കൾക്കു വേണ്ടി 2023 ജൂൺ 2 വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 4 ആം തിയ്യതി ഞായറാഴ്ച വൈകുന്നേരം 3 മണി വരെ ഭാഗികമായി അടച്ചിടും എന്ന് ഗതാഗത വകുപ്പ് (ഐ. ടി. സി.) അധികൃതർ അറിയിച്ചു.

ഖലീജ് അൽ അറബി സ്ട്രീറ്റിലെ വലത് പാതയും ഖലീഫ സിറ്റി യിലേക്കുള്ള പ്രവേശനക കവാടവും ആയിരിക്കും ഈ ദിവസങ്ങളിൽ അടച്ചിടുക.
 Twitter

- pma

വായിക്കുക: , , , ,

Comments Off on ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും

റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

May 16th, 2023

abudhabi-police-road-alert-system-in-highways-ePathram
അബുദാബി : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന പുതിയ ഫ്ലാഷ്‍ ലൈറ്റുകൾ അബുദാബി യിലെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചു. റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി അബു ദാബി പൊലീസ് ഒരുക്കിയ ഈ റോഡ് അലേർട്ട് സംവിധാനം വഴി ഹൈവേകളിലെ വാഹന അപകടം, കൂടാതെ കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍ മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കും.

റോഡില്‍ അപകടം ഉണ്ടായാല്‍ ഡ്രൈവര്‍മാരെ അറിയിക്കാന്‍ ചുവപ്പ്, നീല നിറങ്ങളില്‍ ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കും.

മൂടല്‍ മഞ്ഞ്, പൊടി, മഴ തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കാന്‍ മഞ്ഞ നിറത്തിലാണ് ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നുക.

ഇതുവഴി ഡ്രൈവര്‍മാര്‍ വേഗത കുറക്കുകയും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയും ചെയ്യും. സൗരോർജ്ജവും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്ററിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാപ്പകല്‍ ഭേദമന്യേ നിറം വ്യക്തമാകുന്ന തരത്തില്‍ പ്രകാശിക്കും. 

- pma

വായിക്കുക: , , , , , ,

Comments Off on റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

May 5th, 2023

wizz-air-budget-airlines-ePathram
അബുദാബി : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വ്വീസുകള്‍ നടത്തി വരുന്ന വിസ് എയര്‍ അബുദാബി യില്‍ നിന്നും 179 ദിര്‍ഹം ടിക്കറ്റ് നിരക്കില്‍ ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങും. ഇതിനുള്ള അനുമതിക്കായി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ത്തിയാകുന്ന മുറക്ക് റൂട്ടുകള്‍ പ്രഖ്യാപിക്കും എന്നും വിസ് എയര്‍ ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ജൊഹാന്‍ എയ്ദ്‌ഗെന്‍ പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ ഭാഗമായി ഖലീജ് ടൈംസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

179 ദിർഹം നിരക്കില്‍ അബുദാബിയില്‍ നിന്നും യൂറോപ്യൻ നഗരങ്ങളിലേക്കും ദമ്മാം, മസ്കറ്റ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വ്വീസ് നടത്തി വരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ സൗദി അറേബ്യയിലെ പ്രവാചക നഗരിയായ മദീനയിലേക്ക് വിസ് എയര്‍ സര്‍വ്വീസ് ആരംഭിച്ചതോടെ ഏറെ ജനകീയമായി.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി.

May 4th, 2023

go-first-sudden-flight-cancellation-ePathram
അബുദാബി : വിമാന സര്‍വ്വീസുകള്‍ പലതും നിര്‍ത്തല്‍ ചെയ്തു യാത്രക്കാരെ ആശങ്കയില്‍ ആക്കുന്ന ഗോ ഫസ്റ്റ് എയര്‍ ലൈന്‍ നടപടി പ്രതിഷേധാര്‍ഹം എന്ന് അബുദാബി സംസ്ഥാന കെ. എം. സി. സി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണം എന്നും കെ. എം. സി. സി. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യാത്രയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം സര്‍വ്വീസ് റദ്ദ് ചെയ്യുന്നതായി അറിയിക്കുന്നതു കാരണം പ്രവാസികള്‍ക്ക് കടുത്ത മാനസിക പ്രയാസവും വലിയ സാമ്പത്തിക ബാദ്ധ്യതയും വരുത്തി വെക്കുന്നു. നേരെത്തെ തന്നെ ഗോ ഫസ്റ്റ് എയര്‍ ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയുടെ ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയില്‍ അധികം പണം നല്‍കേണ്ടതായ അവസ്ഥയാണ്.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കി. വരും ദിവസ ങ്ങളിലും ഇത് തുടരും എന്നു തന്നെയാണ് പ്രവാസി സമൂഹം ആശങ്കപ്പെടുന്നത്.

അവധിക്കാലം എത്തുന്നതോടെ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ അവസ്ഥ കൂടുതല്‍ ദുരിത പൂര്‍ണ്ണമായിമാറും. അതു കൊണ്ടു തന്നെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം എന്നും വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വ്വീസ് നടത്തുവാന്‍ ഉടന്‍ അനുമതി നല്‍കണം എന്നും വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണം. പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം എന്നും അബുദാബി സംസ്ഥാന കെ. എം. സി. സി. ആവശ്യപ്പെട്ടു. Image Credit : Twitter

- pma

വായിക്കുക: , , , , , ,

Comments Off on യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി.

വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു

April 25th, 2023

narendra-modi-flag-off-vande-bharat-express-train-ePathram
തിരുവനന്തപുരം : വന്ദേ ഭാരത് എക്സ് പ്രസ്സ് ട്രെയിൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ പതിനൊന്നര മണിയോടെയായിരുന്നു ഫ്ലാഗ് ഓഫ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എം. പി. തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

രാഷ്ട്രീയ പ്രമുഖരും മത നേതാക്കളും മാധ്യമ പ്രവർത്തകരും വിദ്യാര്‍ത്ഥികളും അടക്കം പ്രത്യേകം ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സർവ്വീസ്.

തിരുവനന്തപുരത്തു നിന്നും കാസർ ഗോഡ് വരെ 8 മണിക്കൂർ 5 മിനുട്ട് കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരത് സർവ്വീസ് നടത്തുക.

അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായം കുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നീ സ്റ്റേറ്റേഷനുകൾ അടക്കം 14 സ്റ്റേഷനുകളിൽ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ സർവ്വീസിന് സ്റ്റോപ്പുകള്‍ ഉണ്ടാകും.

നാളെ ഏപ്രിൽ 26 ന് കാസർ ഗോഡ് നിന്നും, ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് നിന്നും വന്ദേ ഭാരത് റഗുലർ സർവ്വീസ് ഓടിത്തുടങ്ങും. Twitter

- pma

വായിക്കുക: , , , , ,

Comments Off on വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു

Page 9 of 58« First...7891011...203040...Last »

« Previous Page« Previous « പയസ്വിനി വിഷു പൊലിക ശ്രദ്ധേയമായി
Next »Next Page » ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം വെള്ളിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha