നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും

December 22nd, 2018

gst=goods-service-tax-council-ePathram
ന്യൂഡൽഹി : നിത്യോപയോഗ സാധന ങ്ങള്‍ അടക്കം നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ചരക്കു – സേവന നികുതി (ജി. എസ്. ടി) യില്‍ കുറവു വരുത്തും എന്ന് ശനിയാഴ്ച ചേര്‍ന്ന ജി. എസ്. ടി. കൗണ്‍സില്‍ യോഗ തീരുമാനം.

18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപ ന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് 12%, 5% എന്നിങ്ങനെ കുറച്ചി ട്ടുണ്ട്. ഏഴ് ഉൽപന്ന ങ്ങളുടെ നികുതി 28 ശതമാനം ആയിരുന്നത് 18 % ആക്കി കുറച്ചിട്ടുണ്ട്.

വാഹന ങ്ങള്‍, സിമന്റ് എന്നിവ യുടെ നികുതി 28 % ആയി തുടരും. തേർഡ് പാർട്ടി ഇൻഷ്വറൻസിന് 12 % ആയി രി ക്കും ജി. എസ്. ടി.

100 രൂപ യിൽ താഴെ യുള്ള സിനിമാ ടിക്കറ്റിന് 12% ജി. എസ്. ടി. യും 100 രൂപ മുകളി ലുള്ള ടിക്കറ്റിന് 18% ജി. എസ്. ടി. യും അട ക്കേണ്ടി വരും.

നിത്യോപയോഗ സാധന ങ്ങള്‍ അടക്കം 99 ശത മാനം സാധന ങ്ങളുടെയും നികുതി നിരക്ക് 18 ശത മാന ത്തിനു താഴെ യാക്കും എന്ന് പ്രധാന മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപി ച്ചിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും

ലുലുവിൽ ബെസ്റ്റ് ഓഫ് അമേരിക്ക ഫെസ്റ്റിവൽ

November 21st, 2018

best-of-america-food-fest-2018-at-lulu-hypermarkets-ePathram
അബുദാബി : ലുലു ഗ്രൂപ്പ് ഹൈപ്പർ മാർ ക്കറ്റു കളിൽ ‘ബെസ്റ്റ് ഓഫ് അമേരിക്ക’ ഫെസ്റ്റിവലിന്നു തുടക്ക മായി. അബുദാബി വേൾഡ് ട്രേഡ് സെൻറ റിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങില്‍ അമേരി ക്കന്‍ എംബസ്സി ഡപ്യൂട്ടി ചീഫ് ജെഫ്രി ലൊഡിൻസ്കി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

നവംബര്‍ 27 വരെ എല്ലാ ലുലു ഹൈപ്പർ മാർ ക്കറ്റു കളിലും നടക്കുന്ന ‘ബെസ്റ്റ് ഓഫ് അമേ രിക്ക’ ഫെസ്റ്റി വലില്‍ അമേരി ക്കന്‍ നിര്‍മ്മിത ഭക്ഷ്യവിഭവ ങ്ങള്‍ ലഭ്യമാവും.

ഈ വിഭവങ്ങൾ രുചിക്കുവാനും ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ സ്വന്ത മാ ക്കാനും പറ്റിയ അവസര മാണ് ‘ബെസ്റ്റ് ഓഫ് അമേരിക്ക ഫെസ്റ്റി വൽ’ എന്ന് ലുലു ഗ്രൂപ്പ് എക്സി ക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി പറഞ്ഞു.

lulu-best-of-america-food-festival-ePathram

ചടങ്ങില്‍ ലുലു റീജ്യണൽ ഡയറക്ടർ ടി. പി. അബൂ ബക്കർ, ചീഫ് കമ്യൂണിക്കേഷൻ ഓഫീ സർ വി. നന്ദ കുമാർ, കെവിൻ കന്നിംഗ്ഹാം തുടങ്ങി യവര്‍ സംബ ന്ധിച്ചു.

ന്യൂജേഴ്‌സി യിലെ ലുലു വിന്റെ സ്ഥാപന ത്തിലൂടെ തെരഞ്ഞെടുത്ത നാലായിര ത്തോളം ഉന്നത ഗുണ നില വാരം പുലർ ത്തുന്ന ഉൽപ്പന്ന ങ്ങളാണ് ഇവിടെ എത്തി ച്ചിരി ക്കുന്നത് എന്നും ജെഫ്രി ലൊഡിൻസ്കി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ലുലുവിൽ ബെസ്റ്റ് ഓഫ് അമേരിക്ക ഫെസ്റ്റിവൽ

ഇന്ധന വില വളരെക്കൂടുതല്‍ – ഇതു ജനങ്ങളെ വേട്ടയാടുന്നു : നിതിന്‍ ഗഡ്കരി

September 19th, 2018

nitin-gadkari-2018-union-transport-minister-ePathram
മുംബൈ : ഇന്ധന വില വളരെ ക്കൂടുതല്‍ ആണെന്നും ഇതു മൂലം പൊതു ജന ങ്ങള്‍ പ്രശ്ന ങ്ങള്‍ നേരി ടുന്നു എന്നും കേന്ദ്ര ഗതാ ഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. മൂന്നാമത് ബ്ലൂം ബെര്‍ഗ് ഇന്ത്യാ എക്ക ണോമിക്ക് ഫോറ ത്തില്‍ പങ്കെടുത്തു സംസാരിക്കുക യായി രുന്നു മന്ത്രി.

ഇന്ധന വിലയെ കുറിച്ചുള്ള ചോദ്യ ത്തിനു മറുപടി ആയി ട്ടാണ് മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത് എന്നാല്‍, പെട്രോളി ന്റെയും ഡീസലി ന്റെയും നികുതി നിരക്ക് കുറക്കുമോ എന്ന ചോദ്യത്തിന്, അത് തീരു മാനി ക്കേ ണ്ടത് ധനമന്ത്രി യാണ് എന്നായി രുന്നു  മന്ത്രി യുടെ മറുപടി.

- pma

വായിക്കുക: , , , , ,

Comments Off on ഇന്ധന വില വളരെക്കൂടുതല്‍ – ഇതു ജനങ്ങളെ വേട്ടയാടുന്നു : നിതിന്‍ ഗഡ്കരി

ഇന്ധന വില കുറക്കില്ല : നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ

September 12th, 2018

oil-price-ePathram
ന്യൂഡൽഹി : ദിനം പ്രതി വർദ്ധിക്കുന്ന ഇന്ധന വില കുറ ക്കു വാന്‍ കഴിയില്ല എന്ന് കേന്ദ്ര സർ ക്കാർ വീണ്ടും ആവര്‍ത്തിച്ചു. ഇന്ധന വില കുറക്കുന്നത് രാജ്യത്തെ വിക സന പ്രവർ ത്തന ങ്ങളെ പ്രതി കൂല മായി ബാധി ക്കും എന്നാണ് ധന മന്ത്രാലയം അറിയിച്ചത്.

എന്നാല്‍ നികുതി കുറച്ചു കൊണ്ട് ഇന്ധന വില നിയന്ത്രി ക്കുവാന്‍ സാധിക്കും എന്ന വിശദീ കര ണ വു മായി പെട്രോളിയം വകുപ്പു മന്ത്രി ധർ മ്മേന്ദ്ര പ്രധാൻ.

ഇന്ധന വില വർദ്ധന വിന്ന് എതിരെ കോൺ ഗ്രസ്സിന്‍റെ നേതൃത്വ ത്തിൽ തിങ്കളാഴ്ച രാജ്യ വ്യാപക ബന്ദ് സംഘ ടിപ്പി ച്ചിരുന്നു. തുടർന്ന് ബി. ജെ. പി. പ്രസിഡണ്ട് അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനു മായി വില വർദ്ധന വിനെ കുറിച്ചു നടത്തിയ ചര്‍ച്ച യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പക്ഷേ നികുതി കുറ ക്കുന്ന കാര്യ ത്തിൽ നില പാട് സ്വീകരി ക്കേണ്ടത് ധന മന്ത്രാലയം ആണെന്നും ധർ മ്മേന്ദ്ര പ്രധാൻ വ്യക്ത മാക്കി.

ധനമന്ത്രാലയ ത്തിൽ ചേർന്ന ഉന്നത തല യോഗ ത്തിൽ ഇന്ധന നികുതി കുറക്കേണ്ടതില്ല എന്ന തീരു മാന മാണ് എടുത്തത്.

- pma

വായിക്കുക: , , , , ,

Comments Off on ഇന്ധന വില കുറക്കില്ല : നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ

ഇന്ധന വില കുറയ്ക്കില്ല

September 12th, 2018

petroleum-money-epathram

ന്യൂഡൽഹി: ഇന്ധന വില കുറയ്ക്കാന്‍ ആവില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വില കുറയ്ക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ്‌ ഈ നിലപാട് എന്ന് ധന മന്ത്രാലയം വിശദീകരിച്ചു. ഇന്ധന വില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി തിങ്കളാഴ്ച്ച നടന്ന ബന്ദിനെ തുടര്‍ന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായി ഈ കാര്യം ചര്‍ച്ച ചെയ്തിരുന്നു. നികുതി കുറച്ച് വില വര്‍ദ്ധനവിനെ ഒരു പരിധി വരെ നേരിടാനാകും എന്നാണ്‌ തദവസരത്തില്‍ പെട്രോളിയം മന്ത്രി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ധന മന്ത്രാലയമാണ്‌. പെട്രോളിയം മന്ത്രി ആവശ്യപ്പെടുന്നത് പോലെ നികുതിയില്‍ പ്രതിലിറ്ററിന്‌ രണ്ട് രൂപ കുറച്ചാല്‍ മുപ്പതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാവും എന്ന് ധന മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ തല്‍ക്കാലം ഇന്ധന വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കേണ്ടതില്ല എന്ന് ധന മന്താലയത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഇന്ധന വില കുറയ്ക്കില്ല

Page 36 of 70« First...102030...3435363738...506070...Last »

« Previous Page« Previous « മോഡി സര്‍ക്കാര്‍ അതിരു കള്‍ ലംഘിച്ചു : ഡോ. മന്‍ മോഹന്‍ സിംഗ്
Next »Next Page » ഇന്ധന വില കുറക്കില്ല : നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha