മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും

April 14th, 2022

transport-vehicle-national-highway-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് 2022 മെയ് 1 മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കും എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു.

ബസ്സ് ചാര്‍ജ്ജ് മിനിമം 8 രൂപ യില്‍ നിന്ന് 10 രൂപ ആയി വര്‍ദ്ധിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഓരോ രൂപ വീതവും വര്‍ദ്ധിക്കും. ഓട്ടോ ചാര്‍ജ്ജ്, മിനിമം 30 രൂപ ആക്കി. ആദ്യത്തെ രണ്ട് കിലോ മീറ്റര്‍ ദൂരത്തിനാണ് ഈ നിരക്ക്.

ടാക്‌സി കൂലി മിനിമം 175 രൂപ ആയിരുന്നത് ഇനി മുതല്‍ 200 രൂപ ആയി ഉയരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു എന്നും  വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉടന്‍ കൈക്കൊള്ളും എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും

റോഡുകളുടെ അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും : ഗുരുവായൂര്‍ എം. എൽ. എ.

April 11th, 2022

nk-akbar-guruvayur-mla-2021-ePathram
ഗുരുവായൂര്‍ : നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡു കളുടെയും നിർമ്മാണവും അറ്റ കുറ്റപ്പണികളും മെയ് 15 ന് മുമ്പായി പൂർത്തീകരിക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ.

ചാവക്കാട് – കുന്നംകുളം റോഡ്, ചാവക്കാട് – ബ്ലാങ്ങാട് റോഡ്, ബേബി ബീച്ച് റോഡ് തുടങ്ങിയവയുടെ നിർമ്മാണം അടിയന്തിരമായി തുടങ്ങും. ചിങ്ങനാത്ത് കടവ് പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും സർവ്വേ അടിയന്തിരമായി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും. എൻ. കെ. അക്ബർ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു മരാമത്ത് ജോലി കളുടെ ഗുരുവായൂർ മണ്ഡല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാനമാണ് ഇത്.

സ്കൂൾ തുറക്കുന്നതിന് മുമ്പായി പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, കടിക്കാട്, ചാവക്കാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരി ക്കാനും യോഗത്തില്‍ തീരുമാനിച്ചു. കിഫ്ബി അനുമതിയോടെ അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന്‍റെ നിർമ്മാണവും സൈക്ലോൺ ഷെൽറ്ററിന്‍റെ നിർമ്മാണവും അടിയന്തിരമായി ആരംഭിക്കാനും യോഗം തീരുമാനിച്ചു.

പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഹരീഷ്, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബിജി, കിഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ മനീഷ, പൊതു മരാമത്ത്, വാട്ടർ അഥോറിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളിലെ എൻജിനിയർമാരും യോഗത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on റോഡുകളുടെ അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും : ഗുരുവായൂര്‍ എം. എൽ. എ.

ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

April 11th, 2022

help-dest-activate-in-guruvayoor-temple-for-disabled-ePathram
ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് (190), സെക്യൂരിറ്റി സൂപ്പർ വൈസർ (1), അസിസ്റ്റന്‍റ് സെക്യൂരിറ്റി സൂപ്പർ വൈസർ (1) എന്നീ ജോലി ഒഴിവു കളിലേക്ക് ഹിന്ദുക്കളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൈനിക – അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നു വിരമിച്ചവർ, ഹവിൽദാർ റാങ്ക് മുതല്‍ മുകളിലുള്ള റാങ്കിലോ വിരമിച്ചവർ ആയിരിക്കണം.

മികച്ച ശാരീരിക ക്ഷമതയും കാഴ്ച ശക്തിയും ഉണ്ടായിരിക്കണം. പ്രായം 60 വയസ്സ് കവിയരുത്. ശമ്പളം : സെക്യൂരിറ്റി സൂപ്പർ വൈസർ : 22,000 രൂപ, അസിസ്റ്റന്‍റ് സെക്യൂരിറ്റി സൂപ്പർ വൈസർ : 21,000 രൂപ, സെക്യൂരിറ്റി ഗാർഡ് : 20,350 രൂപ.

ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീലോ തപാല്‍ വഴിയോ സമര്‍പ്പിക്കാം. അവസാന തിയ്യതി 2022 ഏപ്രില്‍ 13.

വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101. ഫോണ്‍ : 0487-2556335.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

April 8th, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവനന്തപുരം : ദുരന്ത നിവാരണ ആക്ട് അനുസരിച്ച് കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാല്‍ മാസ്ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക തുടങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണം.

ദുരന്ത നിവാരണ നിയമ (പകര്‍ച്ച വ്യാധി തടയല്‍ നിയമം) പ്രകാരം ഉള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ല എങ്കില്‍ ഇനി നിയമ നടപടികളും കേസും ഇതുമായി ബന്ധപ്പെട്ട പിഴയും ഉണ്ടാവില്ല.

(പബ്ലിക്ക് റിലേഷന്‍സ്)

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇടി മിന്നലോടു കൂടിയ മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

April 3rd, 2022

lightning-rain-thunder-storm-kerala-ePathram
കൊച്ചി : ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴ പെയ്യും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ യുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടും എന്നതിനാല്‍ കാര്‍മേഘം ഉരുണ്ടു കൂടി കാണുമ്പോള്‍ തന്നെ ജാഗ്രത പാലിക്കുവാനും മുന്‍ കരുതലുകള്‍ എടുക്കണം എന്നും മുന്നറിയിപ്പുണ്ട്.

കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സം ഇല്ലാ എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇടി മിന്നലോടു കൂടിയ മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

Page 37 of 123« First...102030...3536373839...506070...Last »

« Previous Page« Previous « ഖുർ ആൻ പാരായണ മത്സരം : ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » മാട്ടൂൽ പ്രീമിയർ ലീഗ് : മുഫ്തി ഹാർട്ട് ബീറ്റേഴ്സ് ജേതാക്കള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha