ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു

May 3rd, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ഷവർമ ഉണ്ടാക്കുന്നതിന് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷ രഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും മാനദണ്ഡ ങ്ങൾ കൃത്യമായി പാലിക്കണം. ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഷവർമക്ക് ഉപയോഗിക്കുന്ന ചിക്കൻ പലപ്പോഴും മതിയായ രീതിയിൽ പാകം ചെയ്യാറില്ല.ഷവർമയിൽ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത് പച്ച മുട്ടയിലാണ്. സമയം കഴിയും തോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകട ത്തിന് കാരണം ആകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ട മാത്രമേ ഉപയോഗിക്കാവൂ.

ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. പൂർണ്ണമായും ചിക്കൻ വേവിക്കാൻ കഴിയുന്ന മെക്കനൈസ്ഡ് മെഷീൻ മാത്രമേ ഉപയോഗിക്കാവൂ. അതിൽ നിശ്ചിത അളവിൽ മാത്രമേ ചിക്കൻ വെക്കാനും പാടുള്ളൂ. ചിക്കന്‍റെ എല്ലാഭാഗവും പൂർണ്ണമായും വെന്തു എന്ന് ഉറപ്പാക്കണം.

ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസർ ഗോഡ് ഭക്ഷ്യ വിഷ ബാധയേറ്റ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയില്‍ ഉള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു

കേരളം സന്തോഷ് ട്രോഫി കിരീടം ചൂടി

May 3rd, 2022

santhosh-trophy-kerala-champions-ePathram
മലപ്പുറം : സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. നാലിന് എതിരേ അഞ്ചു ഗോളുകള്‍ക്ക് പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ബംഗാളിനെ തറ പറ്റിച്ച് ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം കേരളം നേടിയത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമ നിലയിൽ മത്സരം അവസാനിച്ചു. എക്സ്ട്രാ ടൈം കൂടെ കഴിഞ്ഞപ്പോള്‍ 1–1 എന്ന സമനിലയില്‍. തുടര്‍ന്നാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്‌ലുറഹ്‌മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

അവസാനമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത് 2018 ല്‍ ആയിരുന്നു.

ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിനെ അഭിനന്ദിച്ച് പ്രമുഖർ ട്വീറ്റ് ചെയ്തു. മുഖ്യ മന്ത്രി പിണറായി വിജയൻ, സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരുടെ ട്വീറ്റുകളും ഫുട്‍ബോൾ – സിനിമാ ആരാധകർ ഏറ്റെടുത്തു.

- pma

വായിക്കുക: , , ,

Comments Off on കേരളം സന്തോഷ് ട്രോഫി കിരീടം ചൂടി

ഗുജറാത്ത് മോഡല്‍ : 10 വര്‍ഷംമുമ്പ് ഞാന്‍ പറഞ്ഞകാര്യം എന്ന് എ. പി. അബ്ദുള്ളക്കുട്ടി

April 28th, 2022

bjp-leader-ap-abdulla-kutty-ePathram

തിരുവനന്തപുരം : ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം സ്വാഗതാർഹം എന്ന് ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ. പി. അബ്ദുള്ള ക്കുട്ടി. കേരള സംഘ ത്തിന്‍റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാ പരം ആണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡല്‍ എന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന വിജയ് രൂപാണി യാണ് 2019 ല്‍ പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി യുടെ വിരൽ തുമ്പിൽ സംസ്ഥാനത്തെ ഗവേർണൻസു മായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എത്തുന്ന തരത്തില്‍ ആയിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ഇ- ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ്‌ ബോര്‍ഡ് സിസ്റ്റം പഠിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വി. പി. ജോയ് യുടെ നേതൃത്വത്തില്‍ ഉള്ള കേരള സംഘം ഗുജറാത്തിലേക്ക് പോയത്.

- pma

വായിക്കുക: , , ,

Comments Off on ഗുജറാത്ത് മോഡല്‍ : 10 വര്‍ഷംമുമ്പ് ഞാന്‍ പറഞ്ഞകാര്യം എന്ന് എ. പി. അബ്ദുള്ളക്കുട്ടി

കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ

April 27th, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഫേയ്സ് മാസ്‌ക് നിര്‍ബ്ബന്ധം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് ഇത്. ജോലി സ്ഥലത്തും, ആളുകള്‍ കൂടുന്ന പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബ്ബന്ധമാക്കി.

നിലവില്‍ കൊവിഡ് തീവ്ര വ്യാപനം ഇല്ല എങ്കിലും മുൻകരുതലിന്‍റെ ഭാഗമായിട്ടാണ് ഇത്. നിയമ ലംഘകര്‍ക്ക് എതിരെ നടപടി ഉണ്ടാവും എന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ എത്ര രൂപ പിഴ അടക്കണം എന്നു വ്യക്തമാക്കിയിട്ടില്ല.

തമിഴ് നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ വീണ്ടും മാസ്ക് നിര്‍ബ്ബന്ധം ആക്കിയിരുന്നു. അവിടെ മാസ്ക് ഇടാത്തവര്‍ക്ക് 500 രൂപയാണ് പിഴ.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറഞ്ഞപ്പോള്‍ മാര്‍ച്ചു മാസം മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയിരുന്നു.

*പബ്ലിക്ക് റിലേഷന്‍സ്

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ

അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

April 14th, 2022

ugc-student-higher-education-ePathram
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനങ്ങളുടെ ഭാഗമാണ് ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ എന്ന നിര്‍ദ്ദേശം. യു. ജി., പി. ജി. കോഴ്‌സുകള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമാവും.

ഒരേ സര്‍വ്വ കലാശാലയില്‍ നിന്നോ രണ്ട് സര്‍വ്വകലാ ശാലകളില്‍ നിന്നായോ ബിരുദ കോഴ്‌സു കള്‍ ഒരേ സമയം ചെയ്യാം. വ്യത്യസ്ത കോളജുകളിലും ഒരേ സമയം പഠിക്കാം.

കോഴ്‌സുകള്‍ ഏത് രീതിയില്‍ വേണം എന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്‌സും കോളേജു കളില്‍ എത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്‌സും ഓണ്‍ ലൈന്‍ ആയും ചെയ്യാം. അതല്ല എങ്കില്‍ ഒരു കോഴ്‌സ് ഓണ്‍ ലൈന്‍ ആയും ഒരു കോഴ്‌സ് നേരിട്ട് ക്ലാസ്സില്‍ എത്തി പഠിക്കാം.

നേരിട്ട് എത്തിയുള്ള പഠനം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെയും ഉച്ചക്കു ശേഷവും ആയിട്ടാണ് ക്ലാസ്സ് നടത്തുക. യു. ജി. സി. യുടെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം നിലവില്‍ വരും.

- pma

വായിക്കുക: , , ,

Comments Off on അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

Page 36 of 123« First...102030...3435363738...506070...Last »

« Previous Page« Previous « മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും
Next »Next Page » അദീബ് അഹമ്മദ് ഐ. ഐ. സി. ഡയറക്ടർ ബോർഡ് മെമ്പർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha