മാലിന്യ വിമുക്ത ജലാശയ ങ്ങൾ : മുല്ലപ്പുഴ യില്‍ കയാക്കിംഗ് മത്സരം

November 25th, 2019

mullappuzha-kayaking-sports-club-nalumanikkaattu-ePathram
ചാവക്കാട് : മാലിന്യവിമുക്ത പുഴ കളും കായലു കളും എന്ന സന്ദേശം ജന ങ്ങളി ലേക്ക് എത്തിക്കുവാ നായി ഒരുക്കിയ കയാക്കിംഗ് മത്സരം വേറിട്ട അനുഭവം ആയി മാറി.

കടപ്പുറം പഞ്ചായ ത്തിലെ കറുക മാട് – മാട്ടുമ്മല്‍ ദേശ ങ്ങളെ ബന്ധി പ്പിക്കുന്ന മുല്ലപ്പുഴ യില്‍ നാലു മണി ക്കാറ്റ് വാട്ടർ സ്പോർട്‌സ്‌ ക്ലബ്ബ് ഒരുക്കിയ കയാക്കിംഗ് മത്സര മാണ് ആവേശത്തിര യിളക്കി മാട്ടുമ്മൽ മുല്ലപ്പുഴ യിൽ എത്തിയ കാണി കള്‍ക്കും നാട്ടുകാര്‍ക്കും വേറിട്ട അനു ഭവം ആയി മാറിയത്. വിദേശികളും വനിതകളും അടക്കം വിവിധ കയാക്കിംഗ് ക്ലബ്ബു കളിൽ നിന്ന് 40 പേർ മത്സര ങ്ങളിൽ പങ്കെടുത്തു.

പരിസ്ഥിതി മലിനീകരണത്തിന്ന് എതിരെയുള്ള ബോധ വല്‍ക്കരണം ലക്ഷ്യം വെച്ചു കൊണ്ട് മാലിന്യ മുക്ത കായലു കളും പുഴ കളും എന്ന സന്ദേശം നല്‍കിക്കൊണ്ട് ഒരുക്കിയ കയാക്കിംഗ് മത്സര ത്തിന് മുന്നോടി യായി പുഴ യിലെ മാലിന്യ ങ്ങൾ നീക്കുന്ന പ്രവർത്തന ങ്ങളും നടത്തി.

കെ. വി. അബ്ദുൽ ഖാദർ എം. എൽ. എ. പരി പാടി കള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. മുഷ്താഖ് അലി, കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ബഷീർ, മെമ്പർ മാരാ യ പി. എം. മുജീബ്, ക്ലബ്ബ് എം. ഡി. അമീർ, രക്ഷാധികാരി ഫാ. റെക്സ് ജോസഫ് അറക്ക പറമ്പിൽ, കോഡി നേറ്റർ എം. എം. മനോമി തുടങ്ങിയവർ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

Comments Off on മാലിന്യ വിമുക്ത ജലാശയ ങ്ങൾ : മുല്ലപ്പുഴ യില്‍ കയാക്കിംഗ് മത്സരം

അനുസ്മരണം സംഘടിപ്പിച്ചു

November 25th, 2019

കൊടുങ്ങല്ലൂര്‍ :കേരളത്തിലെ ആദ്യകാല കോൺഗ്രസ്സ് നേതാവും സ്വതന്ത്ര സമര സേനാനി യുമായിരുന്ന മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിന്റെ ചരമ വാർഷിക ദിനത്തില്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി, അദ്ദേഹ ത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

mohammed-abdur-rahiman-indian-stamp-in-1998-ePathram

കെ. പി. സി. സി. മുൻ പ്രസിഡണ്ട് വി. എം. സുധീരന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. എൻ. പദ്‌മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സി. എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സി. സി. ബാബുരാജ്, പി. എം. എ. ജബ്ബാർ, കെ. എഫ്. ഡൊമനിക്, സജ്ജയ് വയന പ്പിള്ളി, നൗഷാദ് ആറ്റു പറമ്പത്ത്, ടി. എം. കുഞ്ഞു മൊയ്തീൻ തുടങ്ങി യവർ പ്രസംഗിച്ചു.

-Image Credit : WikiePedia

- pma

വായിക്കുക: , ,

Comments Off on അനുസ്മരണം സംഘടിപ്പിച്ചു

ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി

November 19th, 2019

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
തിരുവനന്തപുരം : ഗുണ നില വാരം ഇല്ലാത്ത നാല് വെളിച്ചെണ്ണ ബ്രാന്‍ഡു കള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി. കെ. പി. എന്‍. ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളി ച്ചെണ്ണ, കേരളീയം എന്നീ പേരു കളില്‍ മാര്‍ ക്കറ്റില്‍ ലഭ്യമായ നാലു ബ്രാന്‍ഡു കള്‍ക്കാണ് നിശ്ചിത ഗുണ നിലവാരം ഇല്ലാ എന്നു കണ്ടെത്തിയത്.

കൈരളി ഓയില്‍ കിഴക്കമ്പലം എന്ന പേരിലുള്ള കമ്പനി യില്‍ നിന്നുള്ളതാണ് മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും. മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മൂവാറ്റു പുഴ ആര്‍. ഡി. ഒ. പിഴ ചുമത്തി.

- pma

വായിക്കുക: , , ,

Comments Off on ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി

ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി

November 19th, 2019

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
തിരുവനന്തപുരം : ഗുണ നില വാരം ഇല്ലാത്ത നാല് വെളിച്ചെണ്ണ ബ്രാന്‍ഡു കള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി. കെ. പി. എന്‍. ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളി ച്ചെണ്ണ, കേരളീയം എന്നീ പേരു കളില്‍ മാര്‍ ക്കറ്റില്‍ ലഭ്യമായ നാലു ബ്രാന്‍ഡു കള്‍ക്കാണ് നിശ്ചിത ഗുണ നിലവാരം ഇല്ലാ എന്നു കണ്ടെത്തിയത്.

കൈരളി ഓയില്‍ കിഴക്കമ്പലം എന്ന പേരിലുള്ള കമ്പനി യില്‍ നിന്നുള്ളതാണ് മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും. മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മൂവാറ്റു പുഴ ആര്‍. ഡി. ഒ. പിഴ ചുമത്തി.

- pma

വായിക്കുക: , , ,

Comments Off on ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി

2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു

November 17th, 2019

logo-government-of-kerala-ePathram

തിരുവനന്തപുരം : 2020 ലെ പൊതു അവധി കളും നെഗോഷ്യബിൾ ഇൻസ്ട്രു മെന്റ് ആക്ട് പ്രകാര മുള്ള അവധി കളും നിശ്ചയിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങി.

അവധി, തിയ്യതി, ദിവസം എന്ന ക്രമത്തിൽ :

മന്നം ജയന്തി (ജനുവരി 2, വ്യാഴം), ശിവ രാത്രി (ഫെബ്രു വരി 21, വെള്ളി), പെസഹ വ്യാഴം ഏപ്രിൽ 9, വ്യാഴം), ദു:ഖ വെള്ളി (ഏപ്രിൽ 10, വെള്ളി), വിഷു / ഡോ. ബി. ആർ. അംബേദ്കർ ജയന്തി (ഏപ്രിൽ 14, ചൊവ്വ), മേയ് ദിനം (മേയ് 1, വെള്ളി), കർക്കിടക വാവ് (ജൂലൈ 20, തിങ്കൾ), ബക്രീദ്* (ജൂലൈ 31, വെള്ളി), സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15, ശനി), അയ്യൻ കാളി ജയന്തി (ആഗസ്റ്റ് 28, വെള്ളി), മുഹറം*  (ആഗസ്റ്റ് 29, ശനി),

തിരുവോണം (ആഗസ്റ്റ് 31, തിങ്കൾ), മൂന്നാം ഓണം (സെപ്റ്റം ബർ 1, ചൊവ്വ), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 2, ബുധൻ), ശ്രീ കൃഷ്ണ ജയന്തി (സെപ്റ്റംബർ 10, വ്യാഴം), ശ്രീനാരായണ ഗുരു സമാധി (സെപ്തം ബർ 21, തിങ്കൾ), ഗാന്ധി ജയന്തി (ഒക്ടോബർ 2, വെള്ളി), മഹാ നവമി  (ഒക്ടോബർ 24, ശനി), വിജയ ദശമി (ഒക്ടോബർ 26, തിങ്കൾ), നബി ദിനം*  (ഒക്‌ടോബർ 29, വ്യാഴം), ക്രിസ്തുമസ് (ഡിസംബർ 25, വെള്ളി).

* ഹിജ്റ മാസം : ചന്ദ്രപ്പിറവി അനുസരിച്ച് ദിവസ ങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാ യേക്കാം

എല്ലാ ഞായറാഴ്ചകളും രണ്ടാം ശനി യാഴ്ചകളും അവധി ആയിരിക്കും.

ഞായറാഴ്ച കളില്‍ വരുന്ന അവധികൾ : റിപ്പ ബ്ലിക് ദിനം (ജനുവരി 26), ഈസ്റ്റർ  (ഏപ്രിൽ 12), ഈദുൽ ഫിത്തർ*  (മെയ് 24), ഒന്നാം ഓണം (ആഗസ്റ്റ് 30).

രണ്ടാം ശനിയാഴ്ച കളില്‍ വരുന്ന അവധി : ദീപാവലി – (നവംബർ 14)

നിയന്ത്രിത അവധികൾ : അയ്യാ വൈകുണ്ഠ സ്വാമി ജയന്തി  (മാർച്ച് 12, വ്യാഴം), ആവണി അവിട്ടം  (ആഗസ്റ്റ് 3, തിങ്കൾ), വിശ്വ കർമ്മ ദിനം  (സെപ്തം ബർ 17, വ്യാഴം).

പി. എൻ. എക്‌സ്. 3969/19

- pma

വായിക്കുക: , , ,

Comments Off on 2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു

Page 86 of 124« First...102030...8485868788...100110120...Last »

« Previous Page« Previous « ഒരു രാജ്യം – ഒരു ശമ്പള ദിനം : പുതിയ നിയമം കൊണ്ടു വരുന്നു
Next »Next Page » കെ. എസ്. സി. നാടക രചനാ മത്സരം 2019 »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha