തിരുവനന്തപുരം : വന്ദേ ഭാരത് എക്സ് പ്രസ്സ് ട്രെയിൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ പതിനൊന്നര മണിയോടെയായിരുന്നു ഫ്ലാഗ് ഓഫ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എം. പി. തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
രാഷ്ട്രീയ പ്രമുഖരും മത നേതാക്കളും മാധ്യമ പ്രവർത്തകരും വിദ്യാര്‍ത്ഥികളും അടക്കം പ്രത്യേകം ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സർവ്വീസ്.
തിരുവനന്തപുരത്തു നിന്നും കാസർ ഗോഡ് വരെ 8 മണിക്കൂർ 5 മിനുട്ട് കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരത് സർവ്വീസ് നടത്തുക.
അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായം കുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നീ സ്റ്റേറ്റേഷനുകൾ അടക്കം 14 സ്റ്റേഷനുകളിൽ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ സർവ്വീസിന് സ്റ്റോപ്പുകള്‍ ഉണ്ടാകും.
നാളെ ഏപ്രിൽ 26 ന് കാസർ ഗോഡ് നിന്നും, ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് നിന്നും വന്ദേ ഭാരത് റഗുലർ സർവ്വീസ് ഓടിത്തുടങ്ങും. Twitter