വാഹനം ഓടിച്ചത് താനല്ല, അപകടസമയത്ത് മദ്യപിച്ചിരുന്നില്ല- ന്യായീകരണവുമായി ശ്രീറാം

October 10th, 2019

sreeram_epathram

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും ന്യായീകരണവുമായി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്.

അപകടസമയത്ത് കാര്‍ ഓടിച്ചത് താന്‍ അല്ലായിരുന്നുവെന്നും മദ്യപിച്ചിരുന്നില്ലെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ ശ്രീറാം പറയുന്നു. കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സര്‍വീസില്‍നിന്ന് അന്വേഷണവിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ്, ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയിലാണ് ശ്രീറാം തന്റെ ഭാഗം ന്യായീകരിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അറുപതുദിവസത്തേക്കു കൂടി നീട്ടി.

- അവ്നി

വായിക്കുക: , , ,

Comments Off on വാഹനം ഓടിച്ചത് താനല്ല, അപകടസമയത്ത് മദ്യപിച്ചിരുന്നില്ല- ന്യായീകരണവുമായി ശ്രീറാം

തണൽ മരം മുറിച്ചു : പ്രതിഷേധവു മായി പരിസ്ഥിതി പ്രവർത്തകർ

September 30th, 2019

tree-on-thrithala-kumbidi-road-ePathram
പട്ടാമ്പി : തൃത്താല – കുമ്പിടി ജംഗ്ഷനിൽ തല ഉയർത്തി നിന്നിരുന്ന, ദേശാടന പക്ഷി കളുടെ സങ്കേതം കൂടി യായ തണൽ മരം മുറിച്ചു മാറ്റി യതില്‍ പ്രതി ഷേധവു മായി പരി സ്ഥിതി പ്രവർത്തകർ രംഗത്ത്.

അനധി കൃത മായി മുറിച്ചു മാറ്റിയ മാവിന്റെ പരി സരത്ത് ഒത്തു കൂടിയ പരിസ്ഥിതി പ്രവർത്തകർ വരും തലമുറക്കും പക്ഷി ജീവ ജാല ങ്ങൾക്കും പ്രകൃതിക്കും വേണ്ടി വൃക്ഷ തൈകൾ നട്ടു.

hussain-thatta-thazth-tree-plantation-on-thrithala-ePathram

ഭാരത പ്പുഴ സംരക്ഷണ സമിതി യുടെ പ്രവർത്തകരായ ഹുസൈൻ തട്ടത്താ ഴത്ത്,  അഡ്വ. രാജേഷ്, ഫൈസൽ കുന്നത്ത്, ആർ. ജി. ഉണ്ണി, നിസാർ, അലിഫ് ഷാ, വിനോദ് തൃത്താല, മുനീർ കാസമുക്ക്, ബാവ എൻ. പി., ബേബി ഫാത്തിമ നജ്ജാഹ് തുടങ്ങിയവർ സംബന്ധിച്ചു.

cutting-tree-on-pattambi-road-ePathram

പക്ഷി സാങ്കേതമായ തണൽ മരം അനധി കൃത മായി മുറിച്ചു മാറ്റി യത് അന്വേ ഷണം നടത്തി ശക്തമായ നടപടി എടു ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃത്താല പോലീസ്, ഡിസ്റ്റ്രിക്റ്റ് ഫോറസ്റ്റ് ഓഫീസർ, ഒറ്റപ്പാലം സബ്ബ് കലക്ടർ എന്നി വർക്ക് പരാതി നൽകി.

വനം വകുപ്പിന് പി. ഡബ്ല്യൂ. ഡി. കൈ മാറിയ മരമാണ് അനധികൃത മായി വെട്ടി മാറ്റിയത് എന്ന് ഭാരത പ്പുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു.

 e -പത്രം  പച്ച  : നമുക്കെന്തിനാണ് പക്ഷികള്‍?

സാലിം അലി: പറവകള്‍ക്കു വേണ്ടി ഒരു ജീവിതം

- pma

വായിക്കുക: , , ,

Comments Off on തണൽ മരം മുറിച്ചു : പ്രതിഷേധവു മായി പരിസ്ഥിതി പ്രവർത്തകർ

പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ

September 2nd, 2019

kerala-flood-2018-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്രളയ ത്തിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവി ക്കുന്നവർ ക്കായി അടി യന്തര ധന സഹായ വിതരണ ത്തിന്ന് 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഓരോ കുടുംബ ത്തിനും 10,000 രൂപ വീതമുള്ള ധന സഹായ ത്തിന്റെ വിതരണം ഇന്നു തുടക്ക മാവും. ഓണ ത്തിനു മുന്‍പായി മുഴുവൻ പേർക്കും സഹായം എത്തിക്കണം എന്നും സർക്കാർ നിർദ്ദേശം നല്‍കി. ധന സഹായം വേഗ ത്തിൽ ലഭ്യമാക്കുവാന്‍ പ്രളയ ബാധിത രുടെ ബാങ്ക് അക്കൗണ്ടു കളി ലേക്കു ട്രഷറി വഴി നേരിട്ടാണു തുക നൽകുക.

- pma

വായിക്കുക: , , , , ,

Comments Off on പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ

കാലവര്‍ഷ ക്കെടുതി നാടൊന്നിച്ച് നേരിടും : മുഖ്യമന്ത്രി

August 10th, 2019

pinarayi-vijayan-epathram
തിരുവന്തപുരം: കാല വര്‍ഷ ക്കെടുതി നാടൊ ന്നിച്ച് നേരിടും. കാല വര്‍ഷം ശക്തി പ്പെട്ട എല്ലാ ജില്ല കളിലും സമഗ്ര മായ ദുരിതാശ്വാസ പ്രവര്‍ ത്തന ങ്ങള്‍ നടന്നു വരികയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ എട്ടു ജില്ല കളിലായി 80 ഓളം ഉരുള്‍ പ്പൊട്ടലു കളാണ് രണ്ട് ദിവ സത്തി നിടെ ഉണ്ടാ യത്. കവളപ്പാറ ഭൂതാനം കോളനി യിലും വയനാട് മേപ്പാടി പുത്തു മലയിലു മാണ് വലിയ ആഘാതം ഉണ്ടാക്കിയ ഉരുള്‍ പൊട്ടലു കള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതി വില യിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തിന് ശേഷം നടത്തി യ വാര്‍ത്താ സമ്മേളന ത്തില്‍  വെച്ചാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ ഭീതി പ്പെടു ത്തരുത്.

ഇത്തരം സന്ദേശ ങ്ങള്‍ പ്രചരി പ്പിക്കുന്നവർക്ക് എതിരെ കർശ്ശന നടപടി എടുക്കും എന്നും നാടിന്‍റെ ദുരിത ങ്ങളില്‍ ഭാഗ ഭാക്കാ വാതെ പ്രശ്ന ങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടു ത്താനും നമുക്ക് കഴി യണം എന്നും  മുഖ്യമന്ത്രി പറഞ്ഞു.

കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ 

 

- pma

വായിക്കുക: , , , , ,

Comments Off on കാലവര്‍ഷ ക്കെടുതി നാടൊന്നിച്ച് നേരിടും : മുഖ്യമന്ത്രി

നെതർലൻഡ്സിന് 40,000 നഴ്സുമാരെ വേണം; കേരളം നൽകുമെന്ന് മുഖ്യമന്ത്രി

July 31st, 2019

pinarayi-vijayan-epathram

ഇന്ത്യയിലെ നെതര്‍ലൻഡ്സ് സ്ഥാനപതി മാര്‍ട്ടിൻ ഡെൻ ബെര്‍ഗും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വഴി തുറന്നത് കേരളത്തിലെ 40,000 നഴ്സുമാര്‍ക്കുള്ള തൊഴിലവസരം. നഴ്സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലൻഡ്സിന് കേരളത്തിൽ നിന്നുള്ള നഴ്സുമാരുടെ സേവനം മുഖ്യമന്ത്രി ഉറപ്പു നല്‍കി. യൂറോപ്യൻ രാജ്യമായ നെതര‍്ലൻഡ്സിൽ നിലവിൽ 30000 മുതൽ 40000 നഴ്സുമാരുടെ വരെ ഒഴിവുണ്ടെന്നാണ് ഡച്ച് സ്ഥാനപതി മുഖ്യമന്ത്രിയെ അറിയിച്ചത്.

നെതര്‍ലൻഡ്സിലെ ആരോഗ്യരംഗത്തേയ്ക്ക് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിലെ നഴ്സുമാരുടെ അര്‍പ്പണ ബോധവും തൊഴിൽ നൈപുണ്യവും പതിപ്പുളവാക്കുന്നതാണെന്ന് സ്ഥാപനപതി അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ തുടര്‍നടപടികള്‍ ഏകോപിപ്പിക്കാൻ റഡിസന്‍റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on നെതർലൻഡ്സിന് 40,000 നഴ്സുമാരെ വേണം; കേരളം നൽകുമെന്ന് മുഖ്യമന്ത്രി

Page 6 of 13« First...45678...Last »

« Previous Page« Previous « പശുക്കള്‍ ചത്താല്‍ കുഴിച്ചിടരുത് – ദഹിപ്പിക്കണം : ബി. ജെ. പി. നേതാവ്
Next »Next Page » പ്രളയ സെസ് : ജി. എസ്. ടി. യോടൊപ്പം ഒരു ശതമാനം ഈടാക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha