അബുദാബി : കലാ കാരന്മാരുടെ കൂട്ടായ്മ യായ ഇശൽ ബാൻഡ് അബു ദാബി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു
റഫീഖ് ഹൈദ്രോസ് (ചെയർമാൻ), സൽമാൻ ഫാരിസി (ജനറൽ കൺ വീനർ), സമീർ തിരൂർ (ട്രഷറർ), അബ്ദുൾ കരീം, മുഹമ്മദ് ഹാരിസ്, സയ്ദ് ഖാൻ എന്നിവരെ ഉപ ദേശക സമിതി അംഗ ങ്ങളായും തെരഞ്ഞെടുത്തു.
റഫീഖ് ഹൈദ്രോസ്, സൽമാൻ ഫാരിസി, സമീർ തിരൂർ.
കലാകാരന്മാരുടെ കഴിവു കളെ പരിപോഷി പ്പിക്കുന്ന തോടൊപ്പം, ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്ക് ഉന്നൽ നൽകി ക്കൊണ്ട് പ്രവർത്തി ക്കുന്ന ഇശൽ ബാൻഡ് അബുദാ ബി യുടെ ഈ വർഷ ത്തെ റമളാൻ റിലീഫ് പ്രവർത്തന ങ്ങളുടെ ഭാഗ മായി മുസഫ, ബനിയാസ്, എന്നിവിട ങ്ങളിലെ ലേബർ ക്യാമ്പു കളിൽ ദിവസേന ഇരുനൂറു തൊഴിലാളി കൾക്ക് ഇഫ്‌താർ കിറ്റ് വിതര ണവും, മരുഭൂമി യിൽ ജോലിചെയ്യുന്ന ഇടയ ന്മാർക്ക് വസ്ത്രം, മറ്റു നിത്യോപ യോഗ സാധന ങ്ങൾ സമാ ഹരിച്ചു എത്തിച്ചു കൊടു ക്കുന്ന പദ്ധതി യുടെ പ്രഖ്യാപനവും പുതിയ കമ്മിറ്റി നടത്തി. റമളാന്‍ റിലീഫ് ഫണ്ട് മുഹമ്മദ് ഹാരിസിൽ നിന്നും അബ്ദുൾ കരീം ഏറ്റു വാങ്ങി.
ശിഹാബ് എടരിക്കോട്, നുജൂം നിയാസ്, റയീസ് അബ്ദുൾ അസീസ് എന്നിവർ വൈസ് ചെയർ മാന്മാരായും, അലി മോൻ, ആസിം കണ്ണൂർ, അസീസ് ചെമ്മണ്ണൂർ എന്നിവർ ജോയിന്റ് കൺവീനർ മാരായും, ഷാഫി മംഗലം, അൻസർ വെഞ്ഞാറമൂട്, ഷംസുദ്ധീൻ കണ്ണൂർ, അഫ്‌സൽ കരി പ്പോൾ, അൻസർ വടക്കാഞ്ചേരി, മുഹമ്മദ് മിർഷാൻ, അബ്ദുള്ള ഷാജി എന്നിവർ എക്സിക്യൂട്ടീവ് അംഗ ങ്ങളായും, ഇഖ്‌ബാൽ ലത്തീഫ്, ഹബീബ് റഹ്‌മാൻ, അൻസർ ഹുസ്സൈൻ എന്നിവർ ഇവന്റ് കോർഡി നേറ്റേഴ്സ് ആയും, സനാ കരീം അഡ്മിൻ സെക്രട്ടറി ആയും ഉള്ള പുതിയ സഹ ഭാര വാഹി കളെയും പരിചയ പ്പെടുത്തി.
അബുദാബി മുറൂർ റോഡ് എസ്. എഫ്. സി. പാർട്ടി ഹാളിൽ വെച്ചു നടന്ന പുതിയ കമ്മിറ്റി യുടെ പ്രഖ്യാപന ചടങ്ങിൽ മാധ്യമ പ്രവർത്ത കരായ സമീർ കല്ലറ, പി. എം. അബ്ദുൾ റഹ്‌മാൻ എന്നി വർ മുഖ്യ അതിഥികളായി പങ്കെടുത്തു.
ചെയർ മാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച ചട ങ്ങിന് ജനറൽ കൺവീനർ സൽമാൻ ഫാരിസി സ്വാഗതവും, ട്രഷറർ സമീർ തിരൂർ നന്ദിയും രേഖ പ്പെടുത്തി.