അബുദാബി : ഗൾഫിൽ 20 വർഷം പൂർത്തി യാക്കിയ മലയാളി നഴ്സു മാരെ അബു ദാബി മലയാളി സമാജം ആദരിച്ചു.
‘സാന്ത്വന വീഥി യിലെ മാലാഖ മാർക്ക് അബു ദാബി മലയാളി സമാജ ത്തിന്റെ സ്നേ ഹാദരം’ എന്ന പരി പാടി യിൽ 20 മുതൽ 37 വർഷം വരെ സേവനം അനുഷ്ഠിച്ച അബുദാബി യിലെയും മറ്റു വിവധ എമി റേറ്റു കളിൽ നിന്നുള്ള നഴ്സു മാരെ യാണ് ആദരിച്ചത്.
അബുദാബി യൂണി വേഴ്സൽ ഹോസ്പിറ്റൽ എം. ഡി. ഡോക്ടർ ഷബീർ നെല്ലി ക്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ബി. യേശു ശീലൻ അദ്ധ്യ ക്ഷത വഹിച്ചു.
ആതുര സേവന രംഗ ത്ത് പ്രവർത്തി ക്കുന്ന വരെ ആദരി ക്കുന ഇത്തരം പരി പാടി കളിലൂടെ സമാജം മറ്റുള്ള വർക്ക് മാതൃക ആവുക യാണ് എന്നും തുടർന്നും ഇത്തരം പ്രവർത്ത നങ്ങൾ സമാജ ത്തിൽ നിന്നും പ്രതീക്ഷി ക്കുന്ന തായും ഡോക്ടർ ഷബീർ നെല്ലിക്കോട് പറഞ്ഞു.
അര നൂറ്റാണ്ടു നീണ്ട പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സമാജ ത്തിന്റെ സജീവ പ്രവർത്തകൻ ജെയിംസ് ഗോമസിനെയും ഭാര്യ പട്രിഷ്യ യെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖർ സംബ ന്ധിച്ചു. സമാജം ജനറൽ സെക്രട്ടറി പി. സതിഷ് കുമാർ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അബദുൽ കാദർ തിരുവത്ര നന്ദി യും പറഞ്ഞു.


























