ആഘോഷ തിമിർപ്പിൽ പുതു വര്‍ഷം പിറന്നു

January 2nd, 2017

new-year-celebration-fire-work-ePathram
അബു ദാബി :  ലോകമെങ്ങുമുള്ള ജന സമൂഹം പുതു വര്‍ഷ ത്തെ ആഘോഷ പൂര്‍വ്വം വരവേറ്റപ്പോള്‍ പ്രവാസ ലോകവും അതിൽ പങ്കാളി കളായി. വിപുലമായ പരി പാടി കളോടെ യാണ് ഇന്ത്യൻ സമൂഹം നവ വല്‍സര ആഘോഷ ങ്ങളില്‍ പങ്കാളികള്‍ ആയത്.

സർക്കാർ സ്ഥാപന ങ്ങളുടെ വാരാന്ത്യ അവധിയോ ടൊപ്പം പുതു വർഷ അവധി കൂടെ കിട്ടി യതോടെ മൂന്നു ദിവസ ത്തെ ആഘോഷ ങ്ങൾ ക്കായി മലയാളി കൾ അടക്ക മുള്ള പ്രവാസി കൾ കുടുംബ വു മായും കൂട്ടു കാരു മായും വിവിധ കേന്ദ്ര ങ്ങളി ലേക്ക് ചേക്കേറി. എങ്കിലും നഗര ത്തിലെ ആഘോഷ ങ്ങൾക്ക് ഒട്ടും കുറ വു ണ്ടായില്ല.

burj-khalifa-new-year-2012-epathram
ശനിയാഴ്ച വൈകു ന്നേര ത്തോടെ അബുദാബി കോർണീഷ് ജന നിബിഢ മായി മാറി. ക്രിസ്മസ് ആഘോഷ ങ്ങളെ തുടർന്ന് നാടും നഗരവും വർണ്ണ വിളക്കു കളാൽ അലങ്കരി ച്ചിരുന്നു. പാത യോര ങ്ങളും കെട്ടിട ങ്ങളും പുതു വർഷാ ശംസകൾ നേർന്നു കൊണ്ടുള്ള  ഡിസ്‌പ്ലെ കൾ പ്രദർശി പ്പിച്ചി രുന്നു.

യാസ് മറീന, യാസ് ഐലൻഡ്, അല്‍ മരിയ ഐലന്‍ഡ്, എമിറേറ്റ്സ് പാലസ് ഹോട്ടൽ എന്നിവിട ങ്ങളില്‍ പ്രമുഖ അറബ് സംഗീത ജ്ഞരുടെ സംഗീത പരി  പാടി കളും നൃത്ത നൃത്യ ങ്ങളും അര ങ്ങേറി. കരി മരുന്നു പ്രയോഗവും കലാ പരി പാടി കളും കാണാൻ സ്വദേശി കളും വിദേശി കളും തിങ്ങി നിറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട മായ ദുബാ യിലെ ബുര്‍ജ് ഖലീഫ യില്‍ രാത്രി 12 മണിക്ക് നടന്ന നിറപ്പ കിട്ടാ ര്‍ന്ന വെടി ക്കെട്ട് കാണു വാന്‍ മാത്രം പതി നായിര ങ്ങളാണ് തടിച്ചു കൂടി യത്.

- pma

വായിക്കുക: , , ,

Comments Off on ആഘോഷ തിമിർപ്പിൽ പുതു വര്‍ഷം പിറന്നു

പുതിയ വർഷം ‘ഇയർ ഓഫ് ഗിവിംഗ്’

December 28th, 2016

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷത്തെ വരവേൽക്കാൻ യു. എ. ഇ. ഒരുങ്ങുന്നു.  2017 ഇയർ ഓഫ് ഗിവിംഗ് വർഷമായി പ്രഖ്യാ പിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

‘ദാന ധര്‍മ്മ ങ്ങളുടെ രാജ്യമാണ്‍ യു. എ. ഇ. ഇവിടുത്തെ ജനത ശൈഖ് സായിദി ന്‍െറ മക്കളാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്ര ത്തെ കുറിച്ച് സംസാ രിക്കുമ്പോള്‍ നമുക്ക് പറയു വാനുള്ളത് മറ്റുള്ള വര്‍ക്ക് നമ്മള്‍ കൈ യയച്ചു നല്‍കി യതിന്‍െറ ചരിത്ര ത്തെ കുറിച്ചാണ്. ഈ നാടിന്‍െറ ജന്‍മം മുതല്‍ ആരംഭി ച്ചതാണ് ദാനവും ധര്‍മ്മവും’ ഇയർ ഓഫ് ഗിവിംഗ് പ്രഖ്യാ പന ത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സമൂഹത്തിന്റെ ദാന ശീലം വളർത്തുക, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ പ്രോത്സാ ഹിപ്പി ക്കുക എന്ന ലക്ഷ്യങ്ങൾ മുൻ നിർത്തി യാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായി ക്കുവാനും ദാന ധര്‍മ്മ ങ്ങള്‍ ചെയ്യു വാനും രാജ്യ വും ജനതയും പുലര്‍ത്തുന്ന നില പാട് ഉയര്‍ത്തി ക്കാട്ടു കയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

മൂന്ന് മുഖ്യ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയാണ് ‘ഇയർ ഓഫ് ഗിവിംഗ് 2017’ ആചരിക്കുന്നത്.

സ്വകാര്യ സ്ഥാപന ങ്ങള്‍ നടത്തുന്ന സാമൂഹിക പദ്ധതി കളെ ഏകോപി പ്പിച്ച് രാജ്യ പുരോഗതി ക്കും വികസന ത്തിനു മായി പ്രയോജന പ്പെടുത്തുക യാണ് ഇതില്‍ ആദ്യത്തേത്. രാജ്യത്തിന്‍െറ വികസന ത്തിലേക്കുള്ള മുന്നേറ്റ ത്തില്‍ സംഭാവന നല്‍കു വാനും സമൂഹത്തെ സേവി ക്കുന്ന തിലുള്ള ഉത്തര വാദി ത്വം പൂര്‍ത്തീ കരി ക്കുവാനും  ഇതിലൂടെ സാധിക്കും.

സന്നദ്ധ പ്രവര്‍ത്തന ത്തിനുള്ള താല്‍പര്യം പ്രോത്സാ ഹിപ്പി ക്കുക യും സന്നദ്ധ പ്രവര്‍ത്ത കരെ പരി ശീലി പ്പിച്ച് വിവിധ മേഖല കളില്‍ ഫല പ്രദ മായ സേവന ങ്ങള്‍ ലഭ്യ മാക്കുക യുമാണ്‍ രണ്ടാമ ത്തേത്. രാജ്യത്തെ സേവിക്കു വാനുള്ള പ്രതി ബദ്ധത യും കൂറും വരും തല മുറയില്‍ ദൃഢമാക്കുക എന്ന താണ് മൂന്നാമ ത്തെത്.

2017 ഇയർ ഓഫ് ഗിവിംഗ് വര്‍ഷ മായി ആചരി ക്കുവാ നുള്ള ശൈഖ് ഖലീഫ യുടെ നിര്‍ദേശം പ്രാവര്‍ത്തിക മാ ക്കുവാ നുള്ള സമഗ്ര മായ ആസൂ ത്രണ രേഖ തയ്യാറാ ക്കുവാന്‍ യു. എ. ഇ. വൈസ് പ്രസി ഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യ പ്പെട്ടു.

സ്വകാര്യ – പൊതു മേഖല കളിലെ വ്യക്തി കള്‍ക്കും സ്ഥാപന ങ്ങള്‍ക്കും യു. എ. ഇ. യുടെ വികസന പ്രക്രിയ യില്‍ ഫല പ്രദമായ രീതി യില്‍ പങ്കാളിത്തം വഹിക്കുവാനും ഇതിലൂടെ സാധിക്കും. സ്വകാര്യ മേഖല യുടെ പങ്കാളിത്തം, രാജ്യ ത്തിന്‍െറ വികസന മുന്നേ റ്റത്തിനു പ്രധാന മായതി നാല്‍ ദാന ധര്‍മ്മ വര്‍ഷത്തിന്‍െറ പരി പാടി കളും സംരംഭ ങ്ങളും സ്വകാര്യ മേഖലയെ സവി ശേഷ മായി ലക്ഷ്യം വെക്കുന്ന താണ് എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.

ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ വ്യാപി പ്പിക്കു ന്നതിന് ഒരു വര്‍ഷം അനു വദിച്ച തിലൂടെ ലോകത്തെ മനുഷ്യ സ്നേഹ പ്രവൃത്തി കളില്‍ മുന്നില്‍ നില്‍ ക്കുന്ന യു. എ. ഇ. യുടെ സ്ഥാനം വ്യക്ത മാക്കുന്നതായും ഇതിന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് നന്ദി അറി യി ക്കുന്ന തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

യു. എ. ഇ. വായന വര്‍ഷാ ചരണം 2016 സമാപിക്കുന്ന തോടെ ദാന ധര്‍മ്മ വര്‍ഷാ ചരണം 2017 നു ആരംഭം കുറിക്കും.

 

- pma

വായിക്കുക: , , , ,

Comments Off on പുതിയ വർഷം ‘ഇയർ ഓഫ് ഗിവിംഗ്’

ജനുവരി ഒന്നിന് സ്വകാര്യ മേഖല യിലും അവധി

December 21st, 2016

new-logo-abudhabi-2013-ePathram
അബുദാബി : ജനുവരി ഒന്നിന് യു. എ. ഇ. യിലെ സ്വകാര്യ മേഖല യിലും അവധി യാ യി രിക്കും എന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറി യിച്ചു. സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ ക്ക് ജനുവരി ഒന്ന് ശമ്പള ത്തോടു കൂടിയ അവധി ദിനം ആയിരിക്കും എന്നും മാനവ വിഭവ ശേഷി മന്ത്രാ ലയവും അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ജനുവരി ഒന്നിന് സ്വകാര്യ മേഖല യിലും അവധി

ഗ്ലോറിയസ് ഹാർമണി : ക്രിസ്തു മസ് കരോള്‍ അരങ്ങേറി

December 19th, 2016

അബുദാബി : ക്രിസ്‌മസ് ആഘോഷ ങ്ങളുടെ ഭാഗ മായി വൈ. എം. സി. എ. സംഘടി പ്പിച്ച ‘ഗ്ലോറി യസ് ഹാർ മണി’ ശ്രദ്ധേ യമായി.

അബു ദാബി ഇവാഞ്ച ലിക്കൽ ചർച്ച് സെന്ററിൽ നടന്ന എക്കു മെനി ക്കൽ ക്രിസ്തു മസ് കരോളിന്റെ ഉദ്ഘാടനം ബിഷപ്പ് പോൾ ഹിൻഡർ നിർവ്വ ഹിച്ചു.

സമാധാനവും ശാന്തിയും ദൈവ കൃപ ലഭിച്ച വർ ക്കായി നീക്കി വെച്ചി രിക്കുന്ന സ്വർഗ്ഗീയ വര ദാന ങ്ങൾ ആകുന്നു എന്നും ഉണ്ണിയീശോ ജനിക്കേണ്ടത് കാലി തൊഴു ത്തിലല്ലാ, പകരം മനുഷ്യ മനസ്സു കളി ലാണ് എന്നും ഉദ്ഘാടന പ്രസംഗ ത്തിൽ ബിഷപ്പ് പോൾ ഹിൻഡർ പറഞ്ഞു. യു. എ. ഇ. യിലെ വിവിധ സഭ കളിലെ വൈദി കരും സംഘടനാ പ്രതി നിധി കളും ആശംസകൾ അർപ്പിച്ചു.

വൈ.എം.സി.എ. അബുദാബി കൊയർ, സി. എസ്. ഐ. മലയാളം പാരിഷ് കൊയർ, ദുബായ് സെവൻത് ഡേ അഡ്വന്റിസ്റ്റ് കൊയർ, സെന്റ് ജോർജ് ഓർത്ത ഡോക്സ്‌ കത്തീഡ്രൽ മെഗാ കൊയർ, സെന്റ് സ്റ്റീഫൻ സിറി യൻ ഓർത്ത ഡോൿസ് ചർച്ച് കൊയർ, സെന്റ് ജോസഫ് കത്തീഡ്രൽ മലങ്കര കാത്തലിക് വിഭാഗം അബു ദാബി, സെന്റ് പോൾസ് മലങ്കര കാത്തലിക് വിഭാഗം എന്നീ സഭ കളിൽ നിന്നുള്ള കരോൾ ഗ്രൂപ്പുകൾ ക്രിസ്‌മസ് ഗാന ങ്ങൾ ആലപിച്ചു.

അബുദാബി വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ, ജനറൽ സെക്രട്ടറി ഷാജി എബ്രാഹാം, ജനറൽ കൺവീനർ ജോയ്‌സ് പി. മാത്യു, രാജൻ. ടി. ജോർജ്, വർഗീസ് ബിനു തോമസ്, ജോസ്. ടി. തര കൻ, റെജി മാത്യു, വിൽസൺ പീറ്റർ, പ്രിയ പ്രിൻസ്, റെജി. സി. യു, ബാസിൽ മവേലി, സന്തോഷ് പവിത്ര മംഗലം എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on ഗ്ലോറിയസ് ഹാർമണി : ക്രിസ്തു മസ് കരോള്‍ അരങ്ങേറി

ശക്തരായ വ്യക്തി കൾ : ശൈഖ് ഖലീഫ ഫോബ്സ് പട്ടിക യില്‍ ഇടം നേടി

December 16th, 2016

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്തിറ ക്കിയതില്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും ഇടം പിടിച്ചു. യു. എ. ഇ. യിലെ പ്രമുഖ പത്ര മായ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

അറബ് ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളില്‍ രണ്ടാം സ്ഥാനവും ശൈഖ് ഖലീഫ ക്കു തന്നെ. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ബുധനാഴ്ച പ്രസിദ്ധീ കരിച്ച 2016 ലെ പട്ടികയില്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് 16 ആം സ്ഥാനത്തും ശൈഖ് ഖലീഫ ബിന്‍ സായിദ് 39 ആം സ്ഥാന ത്തു മാണ്.

അബുദാബി ഭരണാധി കാരി യായ ശൈഖ് ഖലീഫ, ലോക ത്തെ ധനി കരാ യ ഭരണ കര്‍ത്താ ക്കളില്‍ ഒരാള്‍ ആണ് എന്നും ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റില്‍ പല പ്രദേശ ങ്ങളി ലായി കണ്ടെത്തിയ 97.8 ബില്ല്യന്‍ ബാരല്‍ എണ്ണ സമ്പ ത്തിന്റെ ഉടമ സ്ഥാവ കാശിയും ശൈഖ് ഖലീഫ യാണ്. ലോക ത്തിലെ ഏറ്റവും വലിയ കരുതല്‍ ധന നിക്ഷേപ ത്തിന്റെ ചുമതലയും ശൈഖ് ഖലീഫ ക്കു തന്നെ യാണ് എന്നും ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മീര്‍ പുടിന്‍ ലോക ത്തിലെ ഏറ്റവും സ്വാധീന മുള്ള വ്യക്തിത്വ മായി തുടര്‍ച്ച യായ നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് രണ്ടാമത്. 2015 ലെ പട്ടിക യില്‍ ട്രംപ് 72 ആം സ്ഥാനത്ത് ആയിരുന്നു. മൂന്നാമ തായിരുന്ന ബറാക് ഒബാമ ഇത്തവണ 48 ആം സ്ഥാന ത്തേക്ക് പിന്തള്ള പ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on ശക്തരായ വ്യക്തി കൾ : ശൈഖ് ഖലീഫ ഫോബ്സ് പട്ടിക യില്‍ ഇടം നേടി

Page 106 of 111« First...102030...104105106107108...Last »

« Previous Page« Previous « ഏകാങ്ക നാടക രചനാ മത്സരം
Next »Next Page » മലയാള കവിതാ മത്സരം : പ്രവാസ ലോകത്തെ എഴുത്തു കാർക്കും അവസരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha