അബുദാബി : കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ (PJHS) ’94 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വെച്ച് എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി. 42 വർഷത്തെ പ്രവാസ ജീവിത അനുഭവങ്ങളു മായാണ് എ. കെ. എം. മാടായി നാട്ടിലേക്ക് നടങ്ങുന്നത്.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പരിപാടി യില്‍, നാടിന്റെ സ്വന്തം കലാകാരനും വരകൾ കൊണ്ട് വിസ്മയം തീർക്കുന്ന ജാബിർ മാടായി യെ ആദരിച്ചു.
എ. കെ. എം. മാടായിക്ക് റാഷിദ് പുഴക്കലും, ജാബിർ മാടായിക്ക് സി. എം. വി. ഫത്താഹും മൊമൻ്റോ നൽകി. കൊവിഡ് കാല ജീവ കാരുണ്യ പ്രവർത്തന ത്തിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ച വെച്ച സി. എം. വി. ഫത്താഹ്, അബ്ദുൽ ഫത്താഹ് സൈദു മ്മാടത്ത് എന്നിവരെ മൊമൻ്റോ നൽകി ആദരിച്ചു. അന്തരിച്ച ഹൈസ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ മുസ്തഫ മാഷിന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.
റാഷിദ് പുഴക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാരിസ് അബ്ബാസ്, എ. കെ. എം. മാടായി, ജാബിർ മാടായി, സി. എം. വി. ഫത്താഹ്, സാദിഖ്, ആദം, സക്കരിയ്യ, എന്നിവർ സംസാരിച്ചു. ഫൈസൽ ഹംസ സ്വാഗതവും ഷക്കീർ ചാലിൽ നന്ദിയും പറഞ്ഞു.