ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ്

May 23rd, 2017

Trump_epathram

റിയാദ് : ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ സംഘടനകള്‍ രാജ്യത്ത് നിലയുറപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആഫ്രിക്ക, സൗത്ത് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും ഭീകരവാദത്തിനിരകളാണ്. ഭീകരവാദത്തിനെതിരെ ഏഷ്യന്‍ രാജ്യങ്ങളുടെ കൂടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യേഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ശത്രുവിനെ ഇല്ലാതാക്കാന്‍ അമേരിക്ക വരുന്നതും കാത്തിരിക്കരുതെന്നും ട്രംപ് പറഞ്ഞു. റാഡിക്കല്‍ ഇസ്ലാമിക്ക് തീവ്രവാദം എന്ന പതിവ് പ്രയോഗം ഇത്തവണ അദ്ദേഹം പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടു.

- അവ്നി

വായിക്കുക: , , ,

Comments Off on ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ്

പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

May 1st, 2017

Trump_epathram

വാഷിങ്ടണ്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്നും വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടി ഏകപക്ഷീയമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം എന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
മലിനീകരണം ഉണ്ടാകുന്നുവെന്ന് കാണിച്ച യു.എസില്‍ നിന്നും വന്‍ തുക ഈടാക്കുമ്പോള്‍ അത്ര തന്നെ മലിനീകരണം ഉണ്ടാക്കുന്ന ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നു ട്രംപ് പറഞ്ഞു.

ഇനി മുതല്‍ നമ്മെ മുതലാക്കി പണം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു, എന്നും അമേരിക്കയ്ക്ക് തന്നെയായിരിക്കും പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. യു.എസ്സിലെ മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ വലുതാക്കുന്നതില്‍ വലിയൊരു പങ്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ട്രംപ് ആരോപിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

April 19th, 2017

bomb blast

നംഗര്‍ഹാര്‍ : അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 90 ലേറെ ഐഎസ് ഭീകരറില്‍ 13 പേര്‍ ഇന്ത്യന്‍ ഐഎസ് ഭീകരര്‍. ഇവരില്‍ 5 പേര്‍ മലയാളികളാണെന്ന സൂചനയുണ്ട്. നംഗര്‍ഹാറില്‍ നടന്ന വ്യോമാക്രമണം അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടി.

കഴിഞ്ഞ ശനിയാഴ്ചയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43ബി ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്.

- അവ്നി

വായിക്കുക: , , ,

Comments Off on നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

Page 19 of 19« First...10...1516171819

« Previous Page « പമ്പാ കോളേജ് അലൂമ്‌നി ‘സൗഹൃദ കൂട്ടായ്‌മ’ വെള്ളി യാഴ്ച ദുബായിൽ
Next » നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha