റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം

August 14th, 2022

team-abudhabins-media-award-rashid-poomadam-sameer-kallara-ePathram
അബുദാബി : ടീം അബുദബിൻസ് ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടം, അബുദാബി 24/7 ടി. വി. ചീഫ് റിപ്പോർട്ടർ സമീർ കല്ലറ എന്നിവർക്ക് സമ്മാനിക്കും.

2022 സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരം ആറു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിക്കുന്ന ‘ഓണ നിലാവ്’ വാർഷിക ആഘോഷ പരിപാടിയിൽ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്ന് ടീം അബുദബിൻസ് മുഖ്യ രക്ഷാധികാരി സലിം ചിറക്കൽ, ടീം അബുദാബിൻസ് ചെയർമാൻ ഫൈസൽ, വൈസ് ചെയർമാൻ മുനവ്വിർ, ജനറൽ കൺവീനർ ജാഫർ റബീഹ്, ട്രഷറർ നജാഫ് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം

ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം

August 8th, 2022

dhwanwanth-nandan-psv-achivement-award-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഏർപ്പെടുത്തിയ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ധന്വന്ത് നന്ദന്. പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകത്തിലെ അംഗങ്ങളുടെ കുട്ടികളില്‍ നിന്നും പത്താം തരത്തിൽ ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്കാണ് അച്ചീവ്‌മെന്‍റ് അവാർഡ് നൽകി വരുന്നത്.

ഈ വര്‍ഷം എല്ലാ വിഷയങ്ങളിലും ഉയർന്ന ശതമാനം മാർക്ക് നേടിയ ധന്വന്തിനു അവാര്‍ഡ് സമ്മാനിക്കും. 5000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നിന്നും 2022 ൽ പത്താം തരം പരീക്ഷ എഴുതിയ ധന്വന്ത്, കരിവെള്ളൂർ സ്വദേശികളായ നന്ദ കുമാർ – രോഷ്‌നി ദമ്പതികളുടെ മകനാണ്.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പയ്യന്നൂർ സൗഹൃദ വേദി കുടുംബത്തിലെ എല്ലാ കുട്ടികളെയും സംഘടന അഭിന്ദനം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം

പ്രവാസി ക്ഷേമ പദ്ധതികൾ : ഇസ്ലാമിക് സെന്‍ററില്‍ ബോധ വത്കരണ സെമിനാർ

August 5th, 2022

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസി പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 6 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയിൽ നോർക്ക വെൽ ഫെയർ ബോർഡ് ഡയറക്ടർ പി. എം. ജാബിർ നേതൃത്വം നൽകും. പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചും ഇതില്‍ അംഗത്വം എടുക്കുവാന്‍ ഉള്ള നടപടി ക്രമങ്ങളെ ക്കുറിച്ചും വിശദമായി അറിയുവാനും പൊതു ജന ങ്ങളുടെ സംശയ നിവാരണത്തിനും ഈ സെമിനാറില്‍ അവസരം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങൾക്ക് ഇസ്ലാമിക് സെന്‍ററുമായി ബന്ധപ്പെടാം. ഫോണ്‍ : 02 642 4488

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി ക്ഷേമ പദ്ധതികൾ : ഇസ്ലാമിക് സെന്‍ററില്‍ ബോധ വത്കരണ സെമിനാർ

ശ്രീകേരള വർമ്മ കോളേജ് അലൂംനി ഇന്‍റർ നാഷണൽ

August 2nd, 2022

logo-sree-kerala-varma-college-alumni-uae-chapter-ePathram

ദുബായ് : ശ്രീകേരള വർമ്മ കോളേജ് സ്ഥാപിതം ആയതിന്‍റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമാവുന്ന തിനായി ആഗോള തലത്തിൽ വേരുകളുള്ള ശ്രീകേരള വർമ്മ കോളേജ് അലുംനി, കോളേജിന്‍റെ പ്രവർത്തനങ്ങൾക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.  ദുബായില്‍ ചേര്‍ന്ന ഇന്‍റര്‍ നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍, വജ്ര ജൂബിലി ആഘോഷ ങ്ങൾ അലുംനി യുടെ നേതൃത്വത്തിൽ വിപുലമായി യു. എ. ഇ. യിൽ ആഘോഷി ക്കുവാന്‍ സബ് കമ്മറ്റി രൂപീകരിച്ചു.

sree-kerala-varma-college-alumni-international-ePathram

കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രവർത്ത നങ്ങൾ വിലയിരുത്തി ഭാവി പ്രവർ ത്തനങ്ങളെ ക്കുറിച്ചുള്ള രൂപ രേഖകൾ ഐക്യ കണ്ഠേന തീരുമാനിക്കുകയും ചെയ്തു. കൂടാതെ അലുംനി അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്യും എന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് സൈഫൽ മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജനറൽ സെക്രട്ടറി ഷിബിൻ ലാൽ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഗ്ലോബൽ കൺവീനർ രാഹുൽ ഗോപിനാഥ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

-വാര്‍ത്ത അയച്ചത് : അഷ്റഫ് കൊടുങ്ങല്ലൂര്‍, ദുബായ്. 

- pma

വായിക്കുക: , , ,

Comments Off on ശ്രീകേരള വർമ്മ കോളേജ് അലൂംനി ഇന്‍റർ നാഷണൽ

പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം

August 1st, 2022

ink-pen-literary-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ചാപ്റ്റര്‍ ഇരുപതാം വാർഷിക ആഘോഷത്തിന്‍റെയും ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്‍റെയും ഭാഗമായി യു. എ. ഇ. യിലെ പ്രവാസി മലയാളികൾക്കായി ‘വർത്തമാന കാല ഇന്ത്യയും സ്വാതന്ത്ര്യവും’ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. 16 വയസ്സു കഴിഞ്ഞവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

രചന ഏഴു പേജിൽ കവിയരുത്. അവസാന തീയ്യതി ആഗസ്റ്റ് 10. ഇ- മെയില്‍ : psvabudhabi @ yahoo . com , ഫോൺ 050 593 7516.

- pma

വായിക്കുക: , , , , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം

Page 45 of 140« First...102030...4344454647...506070...Last »

« Previous Page« Previous « ചിരന്തന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » ശ്രീകേരള വർമ്മ കോളേജ് അലൂംനി ഇന്‍റർ നാഷണൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha