എൻ. എം. അബൂബക്കറിനെ ആദരിച്ചു

November 24th, 2022

isc-committee-honored-ima-president-n-m-aboobaker-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എൻ. എം. അബൂബക്കറിനെ അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍റര്‍ (I S C) ഭരണ സമിതി ആദരിച്ചു.

ഐ. എസ്. സി. സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീസൺ-11 വിവരങ്ങൾ പ്രഖ്യാപിക്കുവാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വെച്ചാണ് പ്രസിഡണ്ട് ഡി. നടരാജൻ, ഇമ പ്രസിഡണ്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. ഐ. എസ്. സി. ഭരണ സമിതി അംഗങ്ങളും ഇമ അംഗങ്ങളും സംബന്ധിച്ചു.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ലഭിച്ച ഈ ആദരവ് എല്ലാ ഇമ അംഗങ്ങൾക്കും കൂടിയുള്ളതാണ് എന്ന് പ്രസിഡണ്ട് എൻ. എം. അബൂബക്കർ പറഞ്ഞു.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍ററിന് സജീവ പിന്തുണ നൽകി വരുന്ന ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടര്‍ന്നും എല്ലാ സഹകരണവും പിന്തുണയും നല്‍കും എന്നും ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

*  മാധ്യമ പ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് പുറത്തിറക്കി  

ചിരന്തന പുരസ്കാരം ,  ഓണ്‍ ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം : കെ. കെ. മൊയ്തീന്‍ കോയ

- pma

വായിക്കുക: , , , , , ,

Comments Off on എൻ. എം. അബൂബക്കറിനെ ആദരിച്ചു

ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് ഡിസംബര്‍ രണ്ടു മുതല്‍

November 24th, 2022

logo-isc-abudhabi-india-social-center-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്‍റര്‍ (ഐ. എസ്. സി.) ഒരുക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീസൺ–11, ഡിസംബർ 2, 3, 4 തീയ്യതി കളിലായി (വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍) വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളോടെ നടക്കും.

യു. എ. ഇ. യുടെ 51ാം ദേശീയ ദിന ആഘോഷം പ്രമാണിച്ച് ഇന്തോ അറബ് സാംസ്കാരിക ഉല്‍സവം എന്ന നിലയില്‍ ആദ്യ ദിവസം പ്രത്യേക പരിപാടികളും അരങ്ങേറും. അറബിക് പരമ്പരാഗത നൃത്തത്തോടെ യാണ് ഒന്നാം ദിനം പരിപാടികൾക്ക് തുടക്കമാവുക എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

isc-india-fest-11-th-season-press-meet-ePathram

പതിനൊന്നാമത് ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് വാര്‍ത്താ സമ്മേളനം

രണ്ടാം ദിവസം ഡിസംബർ 3 ശനിയാഴ്ച രാത്രി 8 മണിക്ക് ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീനിവാസ്, ശരണ്യ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും.

ചെണ്ടമേളം, നൃത്ത നൃത്യങ്ങള്‍, സംഗീത മേളകള്‍ തുടങ്ങി 3 ദിവസങ്ങളിലും വിവിധ കലാ പരിപാടി കൾ. ഭക്ഷ്യ മേള, പുസ്തക മേള, വസ്ത്ര-ആഭരണ വിപണി, ട്രാവൽ -ടൂറിസം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ സ്റ്റാളുകൾ ഉണ്ടാകും. കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികളും ഒരുക്കും.

10 ദിർഹം വിലയുള്ള പ്രവേശന ടിക്കറ്റ് നറുക്കെടുത്ത് മെഗാ വിജയിക്ക് അൽ മസഊദ് ആട്ടോ മൊബൈൽസ് നൽകുന്ന കോലിയോസ് റിനോ കാർ സമ്മാനിക്കും. കൂടാതെ 20 പേർക്ക് വിവിധ ആകർഷക സമ്മാന ങ്ങളും സമാപന ദിവസം നല്‍കും.

യു. എ. ഇ. യിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ എണ്ണായിരം വിദ്യാർത്ഥികൾക്ക് ഇന്ത്യാ ഫെസ്റ്റിന്‍റെ എൻട്രി ടിക്കറ്റ് സൗജന്യമായി നൽകും. വ്യാപാര പ്രദര്‍ശന പവലിയനുകൾ, പുസ്തക വില്‍പന ശാലകൾ, വിനോദ യാത്രാ സ്റ്റാളുകൾ, സൗന്ദര്യ വസ്തുക്കളുടെ വിപണിയും കളിക്കോപ്പ് വില്‍പന കേന്ദ്രങ്ങൾ അടക്കം 80 സ്റ്റോളു കളാണ് ഇത്തവണ ഇന്ത്യാ ഫെസ്റ്റിന് മാറ്റു കൂട്ടുക.

ആദ്യ രണ്ടു ദിവസങ്ങളിലും വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണി വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. മൂന്നാം ദിവസം രാത്രി പത്തു മണിയോടെ കലാ സാംസ്കാരിക പരിപാടികള്‍ അവസാനി ക്കുകയും തുടര്‍ന്ന് എന്‍ട്രി കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണവും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, വൈസ് പ്രസിഡണ്ട് സന്തോഷ് മൂർക്കോത്ത്, ജനറൽ സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൻ കെ. ജേക്കബ്ബ്, മുഖ്യ പ്രായോജകരായ ജെമിനി ഗ്രൂപ്പ് ഡയറക്ടർ വിനീഷ് ബാബു, അൽ മസഊദ് ആട്ടോ മൊബൈൽസ് അബുദാബി ജനറൽ മാനേജർ ജീൻ പിയറെ ഹോംസി, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് ദിക്ഷ ജെറെല്ല എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് ഡിസംബര്‍ രണ്ടു മുതല്‍

അർത്ഥ പൂർണ്ണമായ ജീവിതം : പി. എം. എ. ഗഫൂർ അബുദാബിയിൽ

November 23rd, 2022

motivational speaker-pma-gafoor-in-indian-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യ വിഭാഗം ഒരുക്കുന്ന സംവാദ പരിപാടി ‘അർത്ഥ പൂർണ്ണമായ ജീവിതം’ 2022 നവംബർ 25 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കും.

പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ പി. എം. എ. ഗഫൂർ അബുദാബിയിലെ മലയാളി സമൂഹവുമായി സംവദിക്കും.

തുടര്‍ന്ന് നവംബർ 26 ശനിയാഴ്‌ച്ച രാത്രി 7 മണിക്ക് 10 വയസ്സിനു മേലെയുള്ള കുട്ടികൾക്കു വേണ്ടി ‘ഒരു കഥ പറയാം’ എന്ന പരിപാടിയും ഉണ്ടായിരിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 02 642 4488, 050 773 9565 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. FB Page

- pma

വായിക്കുക: , , , ,

Comments Off on അർത്ഥ പൂർണ്ണമായ ജീവിതം : പി. എം. എ. ഗഫൂർ അബുദാബിയിൽ

എഴുത്തുകാരെ ആദരിക്കുന്ന സൗഹൃദ സായാഹ്നം ശ്രദ്ധേയമായി

November 23rd, 2022

logo-akcaf-ePathram

ദുബായ് : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ കെ. കെ. ടി. എം. കോളേജ് അലുംനി അംഗങ്ങളായ എഴുത്തുകാരെയും അവരുടെ രചനകളെയും പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്യുന്ന ‘സൗഹൃദ സായാഹ്നം’ എന്ന കൊടുങ്ങല്ലൂർ കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റർ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

എഴുത്തുകാരെ ആദരിക്കുക എന്നതോടൊപ്പം രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള പരിപാടിയും പ്രഖ്യാപിച്ചു.

noushad-muhamed-inaugurate-akcaf-sauhrudha-sayahnam-ePathram

അക്കാഫ് അസ്സോസിയേഷൻ ട്രഷറർ നൗഷാദ് മുഹമ്മദ് ഉത്‌ഘാടനം ചെയ്തു. ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. റിട്ട. പോലീസ് ഓഫീസർ മുഹമ്മദ് റാഫിയുടെ എന്‍റെ കുറ്റാന്വേഷണ യാത്രകൾ, മനോജ് രാധാ കൃഷ്ണന്‍റെ പല കാലങ്ങളിൽ ചില മനുഷ്യർ, അനസ് മാളയുടെ മറിയം എന്ന പെണ്ണാട് എന്നിവയാണ് പുസ്തകങ്ങൾ.

പ്രസിഡണ്ട് ഷാജി അബ്ദുൽ കാദർ, പ്രദീപ് കുമാർ രാജ, എ. കെ. ബീരാൻ കുട്ടി എന്നിവർ പൊന്നാടയും മൊമെന്‍റോയും നൽകി.

ജനറൽ സെക്രട്ടറി രമേഷ് മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ, സുനിൽ രാജ്, സലിം ബഷീർ, അജിത്ത് പോളക്കുളത്ത്, ബാബു ഡേവിസ് എന്നിവർ ആശംസകൾ നേർന്നു. അഷ്‌റഫ് കൊടുങ്ങല്ലൂർ സ്വാഗതവും നജീബ് ഹമീദ് നന്ദയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on എഴുത്തുകാരെ ആദരിക്കുന്ന സൗഹൃദ സായാഹ്നം ശ്രദ്ധേയമായി

കുഞ്ഞാലി മരക്കാർ സ്മാരകം : എം. എൽ. എ. ക്ക് നിവേദനം നൽകി

November 23rd, 2022

kunhali-marakkar-foundation-dubai-team-with-kanathil-jameela-mla-ePathram
ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടയിൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു കൊയിലാണ്ടി മണ്ഡലം എം. എൽ. എ. കാനത്തിൽ ജമീലയുമായി കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതി നിധികൾ ചർച്ച നടത്തി നിവേദനം നൽകി.

ഇന്ത്യയുടെ അഭിമാനമായിരുന്ന ധീരനായ ആ നാവിക പടത്തലവന്‍റെ പേരിൽ, പയ്യോളി നഗര സഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു വിപുലമായ മ്യുസിയം സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണം എന്ന് നിവേദക സംഘം എം. എൽ. എ. യോട് ആവശ്യപ്പെട്ടു.

മരക്കാരുടെ അധിനിവേശ പോരാട്ടചരിത്ര സംഭവ ങ്ങളൊക്കെയും ഭാവി തലമുറ യിലേക്കു പകരാൻ ആ ധീര നാവിക സേനാനി യുടെ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാവണം എന്നും നിവേദക സംഘം എം. എൽ. എ. യോട് അഭ്യർത്ഥിച്ചു.

കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് നിവേദനം കൈമാറി. ഫൗണ്ടേഷൻ ഉപദേഷ്ടാക്കളും എഴുത്തു കാരുമായ ഇസ്മായിൽ മേലടി, ബഷീർ തിക്കോടി, റഹീസ് ഇരിങ്ങൽ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

ഇന്ത്യയിൽ അധിനിവേശത്തിന് എതിരെ ആദ്യം പടനയിച്ചു ജീവ ത്യാഗം വരിച്ച മഹാന്‍ എന്ന നിലയിൽ കുഞ്ഞാലി മരക്കാർക്കു ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ രക്ത സാക്ഷിയുടെ സ്ഥാനം ഉള്ളതെന്നു എം. എൽ. എ. പറഞ്ഞു.

സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്ന നിയമ സഭാ സമ്മേളനത്തിൽ ഉന്നയിക്കാം എന്നും മരക്കാർ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്യും എന്നും കാനത്തിൽ ജമീല എം. എൽ. എ. ഉറപ്പു നൽകി.

- pma

വായിക്കുക: , , , , , , ,

Comments Off on കുഞ്ഞാലി മരക്കാർ സ്മാരകം : എം. എൽ. എ. ക്ക് നിവേദനം നൽകി

Page 43 of 143« First...102030...4142434445...506070...Last »

« Previous Page« Previous « കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം: ശൈഖ് അലി അൽ ഹാഷിമി
Next »Next Page » എഴുത്തുകാരെ ആദരിക്കുന്ന സൗഹൃദ സായാഹ്നം ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha