അക്രമങ്ങള്‍ ആവര്‍ത്തിക്കരുത് : ആഗസ്റ്റ് 6 ന് സര്‍വ്വ കക്ഷി യോഗം

July 31st, 2017

pinarayi-vijayan-epathram
തിരുവനന്തപുരം : തലസ്ഥാനത്തെ അക്രമ സംഭവ ങ്ങൾ ആവർത്തി ക്കാതി രിക്കുവാൻ സാമാ ധാന ചർച്ച യിൽ തീരു മാനം ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ആഗസ്റ്റ് 6 ഞായറാഴ്ച 3 മണിക്ക് സര്‍വ്വ കക്ഷി യോഗം വിളിക്കു വാനും സംഘര്‍ഷ സാദ്ധ്യത നില നില്‍ക്കുന്ന എല്ലായിടത്തും ബി. ജെ. പി. – സി. പി. എം. ഉഭയ കക്ഷി ചര്‍ച്ച നടത്തു വാനും ഇന്നു നടന്ന സമാധാന ചര്‍ച്ചയില്‍ തീരു മാന മായി.

കണ്ണൂരിലെ സര്‍വ്വ കക്ഷി യോഗം ഫലം കണ്ട സാഹ ചര്യ ത്തിലാണ് ഈ തീരുമാനം എന്നും മുഖ്യ മന്ത്രി അറി യിച്ചു.

അക്രമങ്ങള്‍ ആവർത്തി ക്കാതിരി ക്കുവാൻ ഇരു വിഭാ ഗവും തങ്ങ ളുടെ അണി കളില്‍ ബോധവത്ക രണ നട പടി കള്‍ നടത്തണം. ഏതെങ്കിലും സംഭവ ങ്ങളുടെ പേരില്‍ പാര്‍ട്ടി ഓഫീസു കളോ സംഘടനാ ഓഫീ സു കളോ ആക്രമി ക്കുവാനും പാടില്ല.

അക്രമ സംഭവ ങ്ങളില്‍ നിന്നും അണി കള്‍ മാറി നില്‍ക്കു ന്നതിന് വേണ്ടതായ ജാഗ്രത രാഷ്ട്രീയ കക്ഷി കള്‍ പാലി ക്കണം എന്നും ചര്‍ച്ച യില്‍ തീരുമാനമായി.

- pma

വായിക്കുക: , , , , ,

Comments Off on അക്രമങ്ങള്‍ ആവര്‍ത്തിക്കരുത് : ആഗസ്റ്റ് 6 ന് സര്‍വ്വ കക്ഷി യോഗം

ആർ. എസ്​. എസ്.​ പ്രവർ ത്തക​ന്റെ കൊല പാതകം : സി. പി. എമ്മിന്​ ബന്ധമില്ല എന്ന് കോടി യേരി ബാല കൃഷ്ണന്‍

July 30th, 2017

kodiyeri
തിരുവനന്തപുരം : ശ്രീകാര്യത്ത് ആർ. എസ്. എസ്. പ്രവർ ത്തകൻ രാജേഷിന്റെ കൊല പാത കവു മായി സി. പി. എമ്മിന് ബന്ധമില്ല എന്ന് സംസ്ഥാന സെക്രട്ടറി കോടി യേരി ബാല കൃഷ്ണൻ.

കുടുംബ പ്രശ്‌നങ്ങളെ ത്തുടർന്ന് ഉണ്ടായ കൊലപാത കത്തെ രാഷ്ട്രീയ വൽക്കരിച്ച് നേട്ടം ഉണ്ടാക്കുക യാണ് ബി. ജെ. പി. യുടെ ലക്ഷ്യം.

കോൺഗ്രസ് പ്രവർത്ത കനാ യിരുന്ന മണി ക്കുട്ടൻ എന്ന യാളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തി ട്ടുണ്ട്. ഇയാൾക്ക് എതിരെ നിരവധി കേസുകൾ നില വിലുണ്ട്. മറ്റൊരു പ്രതി യായ പ്രമോദ് ബി. എം. എസ് പ്രവർ ത്ത കന്റെ മകനാണ്. കൊല്ലപ്പെട്ട രാജേഷും മണിക്കുട്ടനും തമ്മിൽ പ്രശ്ന ങ്ങള്‍ ഉണ്ടാ യിരുന്നു എന്നും ഇതു സംബന്ധിച്ച് പൊലീസ് കേസും നിലവിലുണ്ട്.

പ്രാദേശികമായി നടന്ന സംഭവം പർവ്വതീ കരിച്ച് സംസ്ഥാന ഹർത്താല്‍ ആക്കി മാറ്റുന്ന അവസ്ഥ മുന്‍പൊരിക്കലും ഉണ്ടാ യിട്ടില്ല എന്നും രാഷ്ട്രീയ അരാ ജകത്വം ഉണ്ടാക്കി സംസ്ഥാനത്ത് പ്രതി സന്ധി ഉണ്ടാ ക്കുവാനാണ് ബി. ജെ. പി. ശ്രമി ക്കുന്നത് എന്നും കോടിയേരി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ആർ. എസ്​. എസ്.​ പ്രവർ ത്തക​ന്റെ കൊല പാതകം : സി. പി. എമ്മിന്​ ബന്ധമില്ല എന്ന് കോടി യേരി ബാല കൃഷ്ണന്‍

നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം

July 27th, 2017

sen kumar
തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പരാതി യില്‍ മുന്‍ ഡി. ജി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം തുടങ്ങി.

ഒരു വാരികക്ക് ടി. പി. സെന്‍ കുമാര്‍ നല്‍കിയ അഭി മുഖ ത്തില്‍ നടിയെ മോശ മായി ചിത്രീ കരി ക്കുന്ന പരാമര്‍ശം നടത്തി എന്ന് തിരുവനന്ത പുരത്തെ സ്ത്രീ കൂട്ടായ്മ നല്‍കിയ പരാതി യിലാണ് അന്വേ ഷണം. എ. ഡി. ജി. പി. ബി.സന്ധ്യക്കാണ് അന്വേഷണ ചുമതല.

- pma

വായിക്കുക: , ,

Comments Off on നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം

കാവ്യാ മാധവനെ ചോദ്യം ചെയ്തു

July 26th, 2017

actress-kavya-madhavan-ePathram
കൊച്ചി : യുവ നടി ആക്രമിക്ക പ്പെട്ട കേസിൽ ജയി ലില്‍ കഴി യുന്ന നടന്‍ ദിലീപി ന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു.

ദിലീപിന്റെ ആലുവ യിലെ തറവാട്ടു വീട്ടില്‍ വച്ചാ യിരുന്നു അന്വേഷണ സംഘ ത്തിന്റെ ആറു മണി ക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍.

പള്‍സര്‍ സുനിയെ കുറിച്ചും അക്രമത്തെ കുറിച്ചുമുള്ള ചോദ്യ ങ്ങൾക്ക് അറിയില്ല എന്ന് മാത്രം കാവ്യ മറുപടി പറഞ്ഞു എന്നും നടി ആക്രമിക്ക പ്പെടാന്‍ ഇട യാക്കിയ സാഹചര്യ ങ്ങളെ പ്പറ്റി അന്വേ ഷണ സംഘം വിവര ങ്ങള്‍ ശേഖരിച്ചു എന്നു മാണ് സൂചന.

യുവ നടി ആക്രമി ക്കപ്പെട്ട സംഭവ ത്തിനു ശേഷം കാവ്യ യുടെ സ്ഥാപന മായ ലക്ഷ്യ യില്‍ എത്തി എന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കി യിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കാവ്യ യുടെ സ്ഥാപനത്തിൽ ഏൽപിച്ചു എന്നായിരുന്നു സുനിയുടെ മൊഴി.

കേസ് അന്വേഷണ ത്തിനു മേൽ നോട്ടം വഹിക്കുന്ന എ. ഡി. ജി. പി. ബി.സന്ധ്യ നേരിട്ട് എത്തി യായി രുന്നു കാവ്യ യെ ചോദ്യം ചെയ്തത്.

- pma

വായിക്കുക: , , , , ,

Comments Off on കാവ്യാ മാധവനെ ചോദ്യം ചെയ്തു

പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു

July 25th, 2017

hartal-idukki-epathram
കൊല്ലം :  മകന്റെ വിവാഹ ത്തില്‍ പങ്കെടു ക്കുവാന്‍ പി. ഡി. പി. ചെയർ മാൻ അബ്ദുള്‍ നാസര്‍ മദനി ക്ക് ജാമ്യം നിഷേധിച്ച തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പ്രഖ്യാ പിച്ച ഹര്‍ത്താ ലില്‍ നിന്നും പി. ഡി. പി. പിന്മാറി. അബ്ദുള്‍ നാസര്‍ മദനി യുടെ നിര്‍ദ്ദേ ശത്തെ തുടര്‍ ന്നാണ് ഹർത്താൽ പിൻ വലിച്ചത്. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി യില്‍ വെച്ചാണ് മദനി യുടെ മകന്‍ ഒമര്‍ മുക്താ റിന്റെ വിവാഹം.

madani-epathram

ഇതില്‍ പങ്കെ ടുക്കു വാനായി മദനി നല്‍കിയ ജാമ്യ ഹര്‍ജി ഇന്നലെ ബാംഗളൂര്‍ കോടതി തളളി യിരുന്നു. വിചാരണ ക്കോടതി വിധിക്ക് എതിരെ നാളെ സുപ്രീം കോടതിയിൽ പുന: പരി ശോധന ഹരജി നൽകും എന്നും സുപ്രീം കോടതി യിൽ പ്രതീക്ഷ‍ ഉണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

മദനിയോട് കര്‍ണ്ണാടക ഭരണകൂടം കാണി ക്കുന്നത് കാട്ടു നീതി യാണ് എന്ന് ആരോപിച്ചു കൊണ്ടാണ് പാര്‍ട്ടി നേതൃത്വം സംസ്ഥാന വ്യാപക മായി ഹര്‍ത്താ ലിനു ആഹ്വാനം ചെയ്തി രുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു

Page 102 of 117« First...102030...100101102103104...110...Last »

« Previous Page« Previous « രാംനാഥ് കോവിന്ദ് രാഷ്ട്രപതി യായി സത്യ പ്രതിജ്ഞ ചെയ്തു
Next »Next Page » തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha