എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി

November 3rd, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പില്‍ വരു ത്തുകയും സാധാരണ ജന ങ്ങൾക്ക് കുറഞ്ഞ നിര ക്കിൽ ഇന്റർ നെറ്റ് ലഭ്യ മാക്കുകയും ചെയ്യും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പിലാക്കും എന്നു തന്നെയാണ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന വരോട് പറയാനുള്ളത് എന്ന്‌ മുഖ്യമന്ത്രി അടിവരയിട്ടു പറഞ്ഞു.

ജനക്ഷേമ പ്രവർത്തന ങ്ങളെ തകർക്കുവാനോ ഭരണ ഘടനാ വിരുദ്ധ പ്രവർ ത്തന ങ്ങൾക്കോ ശ്രമിച്ചാൽ നേരിടും. കെ – ഫോൺ, ലൈഫ് ഉൾപ്പെടെ യുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ സംഘം ശ്രമിക്കുന്നു. ജനങ്ങൾക്ക് ഏറെ നേട്ടം ഉണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വെക്കു വാനുള്ള ശ്രമം നടക്കുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സർക്കാരിനെ ഇകഴ്ത്തി ക്കാണിക്കുവാൻ അന്വേഷണ ഏജൻസികളെ ഉപയോഗ പ്പെടുത്തുന്നു എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത രീതിയിലാണ് കാര്യ ങ്ങൾ നീങ്ങുന്നത്. കെ – ഫോൺ പദ്ധതി പരി ശോധി ക്കുവാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്.

  * കെ  ഫോണ്‍ : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ്

- pma

വായിക്കുക: , , , , ,

Comments Off on എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്തു കേസ് : എം. ശിവശങ്കര്‍ കസ്റ്റഡിയില്‍

October 28th, 2020

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി.) കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണ്ണ ക്കടത്തുമായി ബന്ധപ്പെട്ട് ഇ. ഡി. യും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസു കളിൽ ശിവ ശങ്കറിന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ യാണ് കസ്റ്റഡി യില്‍ എടുത്തത്.

m-siva-sankar-ePathram

ശിവശങ്കർ തന്നെ യാകാം സ്വർണ്ണ ക്കടത്ത് ആസൂത്രണം ചെയ്തത് എന്ന് അന്വേഷണ ഏജൻസി കൾ കോടതിയെ ബോധിപ്പിച്ചു.  സ്വകാര്യ ആശുപത്രി യില്‍ ആയുര്‍വേദ ചികിത്സ യില്‍ ആയിരുന്നു ശിവശങ്കര്‍. ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതി യിലേക്ക് പോകു വാനുള്ള സാഹ ചര്യവും നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on സ്വര്‍ണ്ണക്കടത്തു കേസ് : എം. ശിവശങ്കര്‍ കസ്റ്റഡിയില്‍

വിമാനത്താവളം അദാനി ഗ്രൂപ്പിനു തന്നെ 

October 19th, 2020

thiruvananthapuram-international-airport-epathram
കൊച്ചി : തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് കൈ മാറുന്നതിന്ന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി യില്‍ എത്തിയത്. സർക്കാരിനെ മറി കടന്നു കൊണ്ട് അദാനി ഗ്രൂപ്പിന് കരാർ നൽകി യതിൽ ക്രമ ക്കേട് ഉണ്ട് എന്നായിരുന്നു സർക്കാർ വാദം. സ്വകാര്യ വത്കരണം കേന്ദ്ര സര്‍ക്കാരിന്റെ നയ പരമായ തീരുമാനം ആണ് എന്നും ഹര്‍ജി തള്ളി കൊണ്ട് ഹൈക്കോടതി സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on വിമാനത്താവളം അദാനി ഗ്രൂപ്പിനു തന്നെ 

നടി ഖുശ്ബു കോണ്‍ഗ്രസ്സ് വിട്ടു

October 12th, 2020

khushbooചെന്നൈ : ചലച്ചിത്ര നടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടി യുടെ ഔദ്യോഗിക വക്താവും ആയിരുന്ന ഖുശ്ബു സുന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. കോൺ ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി ക്കത്ത് നൽകിയതിനെ തുടര്‍ന്ന് എ. ഐ. സി. സി. വക്താവ് സ്ഥാനത്തു നിന്ന് ഖുശ്ബു വിനെ നീക്കി  എന്ന് അറിയിപ്പു വന്നു.

പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹി ക്കുന്നു എങ്കിലും അതിനു സാധി ക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. പ്രാദേശിക ഘടക ങ്ങളും ജനങ്ങളു മായും യാതൊരു ബന്ധവും ഇല്ലാത്ത ചിലരുടെ ഇട പെടല്‍ കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്.

യാഥാര്‍ത്ഥ്യ ബോധം ഇല്ലാതെ പാര്‍ട്ടി യുടെ ഉന്നത തല ത്തിലുള്ള ചില ശക്തികള്‍ ആത്മാര്‍ത്ഥമായി നില്‍ക്കുന്ന വരെ ഒതുക്കുവാന്‍ ശ്രമിക്കുന്നു എന്നും അവര്‍ രാജിക്കത്തില്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on നടി ഖുശ്ബു കോണ്‍ഗ്രസ്സ് വിട്ടു

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

September 30th, 2020

babri-masjid-aodhya-issue-ePathramന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി. ജെ. പി. – വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കം 32 പ്രതികളെയും വെറുതെ വിട്ടു. ഈ കേസിലെ 48 പ്രതികളില്‍ 16 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 32 പേരെ യാണ് ലഖ്‌നൗ സി. ബി. ഐ. കോടതി വെറുതെ വിട്ടത്.

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ നേതാക്കളുടെ ഗൂഢാലോചന ഇല്ല എന്നും മുന്‍ കൂട്ടി യുള്ള ആസൂത്രണ ത്തിലൂടെ യാണ് പള്ളി പൊളിച്ചത് എന്ന്‌ തെളി യിക്കു ന്നതിന് പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവു കള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു.

പെട്ടെന്ന് ഉണ്ടായ വികാര ത്തള്ളിച്ചയിലാണ് പള്ളി പൊളിച്ചത്. സാമൂഹ്യ വിരുദ്ധരാണ് അവിടെ അക്രമം അഴിച്ചു വിട്ടത്. ജനക്കൂട്ടത്തെ തടയുവാനാണ് നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് – ആര്‍. എസ്. എസ്. അടക്കമുള്ള തീവ്ര ഹിന്ദു സംഘ ടന കള്‍ നേതൃത്വം നല്‍കിയ കര്‍സേവ യിലൂടെ 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷ ത്തിലും ലഹള യിലും രണ്ടായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളേയും സി. ബി. ഐ. കോടതി കുറ്റ വിമുക്തര്‍ ആക്കി വെറുതെ വിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , ,

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

Page 29 of 117« First...1020...2728293031...405060...Last »

« Previous Page« Previous « കുവൈറ്റ് ഭരണാധികാരി അന്തരിച്ചു
Next »Next Page » അടുത്ത വര്‍ഷം പകുതിയോടെ 25 കോടി യോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha