
അബുദാബി : പാസ്സ് പോര്‍ട്ടുകള്‍ പുതുക്കുവാന്‍ ഇന്ത്യന്‍ എംബസ്സി യുടെ നിബന്ധനകള്‍ നിലവില്‍ വന്നു. നിലവിൽ കാലാവധി തീർന്നതും അല്ലെങ്കിൽ നവംബർ 30 ന് മുൻപ് കാലാവധി തീരുന്നതും ആയിട്ടുള്ള പാസ്സ് പോര്‍ട്ടു കള്‍ മാത്രമേ ഉടനെ പുതുക്കുകയുള്ളൂ.
കൊവിഡ് വൈറസ് വ്യാപനം വീണ്ടും അധികരിച്ച സാഹചര്യ ത്തില്‍ സാമൂഹിക അകലം പാലിക്കുവാന്‍ ഉള്ള നടപടികളുടെ ഭാഗം കൂടിയാണ് ഇത്. പാസ്സ് പോര്‍ട്ട് സംബന്ധമായ അടിയന്തര സേവനങ്ങള്‍ക്കു വേണ്ടി ആവശ്യമുള്ള രേഖ കൾ എല്ലാം cons.abudhabi @ mea. gov. in എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കാം. എല്ലാ ഇ – മെയിലു കളോടും എംബസ്സി പ്രതികരി ക്കുകയും ആവശ്യമായ കോൺസുലർ സേവനം ഉടൻ നൽകുകയും ചെയ്യും എന്നും വാർത്താ കുറിപ്പിൽ ഇന്ത്യന്‍ എംബസ്സി അറിയിച്ചു.
- Embassy Twitter Page





ന്യൂഡൽഹി : ഉമിനീരിൽ നിന്നും ഒരു മണിക്കൂർ സമയം കൊണ്ട് കൊവിഡ് ബാധ കണ്ടെ ത്തുവാൻ സംവിധാനം ഒരുക്കി ജാമിയ മിലിയ ഇസ്ലാമിയ യിലെ ഗവേഷകർ. ഇവിടെ വികസിപ്പിച്ച പരി ശോധനാ കിറ്റ് ഉപയോഗിച്ച് ആളു കൾക്ക് വീട്ടിൽ വെച്ചു തന്നെ കൊവിഡ് പരിശോധന നടത്തുവാൻ കഴിയും.



















