
അബുദാബി : ലോകമെമ്പാടും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ പ്രവര്‍ ത്തകര്‍ക്ക് ഏറ്റവും ആവശ്യമായ N95 മാസ്കു കൾക്ക് അനുഭവപ്പെട്ടി രുന്ന ക്ഷാമം പരിഹരിക്കു വാനായി അബുദാബി ഖലീഫ യൂണി വേഴ്സിറ്റി യിലെ ഗവേഷകര്‍.
പുനര്‍ ഉപയോഗ ത്തിനു സാദ്ധ്യമായ 3D പ്രിന്റഡ് ഫേയ്സ് മാസ്കുകൾ രൂപ കൽപന ചെയ്തു കൊണ്ട് കൊവിഡ് മഹാമാരിയെ ചെറുക്കുവാന്‍ ഖലീഫ യൂണി വേഴ്സിറ്റി യുടെ കീഴിലുള്ള ഏറോ സ്പേസ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റ റിലെ ഒരു സംഘം ഗവേഷകര്‍ 3D പ്രിന്റിംഗ് സാങ്കേതിക വിദ്യ യിൽ N95 മാസ്കു കൾക്ക് ഒപ്പം കിടപിടി ക്കുന്ന ഫേയ്സ് മാസ്കുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി യുള്ള ഗവേഷണ ങ്ങൾ നടത്തുന്നത്.
ഈ മാസ്കിന്റെ ഫിൽറ്റര്‍ സംവിധാനം, മുഖത്ത് കൃത്യ മായ രീതിയിലുള്ള ഫിറ്റിംഗ്, രൂപം, മെഡിക്കൽ ആവശ്യ ങ്ങൾക്കു വേണ്ടിയുള്ള ഉപയോഗം വ്യാവസായിക അടിസ്ഥാന ത്തിലുള്ള നിര്‍മ്മാണം തുടങ്ങി വിവിധ തല ങ്ങളിലുള്ള സാദ്ധ്യതകള്‍ ആസൂത്രണം ചെയ്തു വരികയാണ്.
മെഡി ക്കൽ ഉപകരണങ്ങൾ നിർമ്മിക്കു വാൻ അംഗീ കാരം നേടിയ വസ്തുക്ക ളാണ് ഈ മാസ്കി ന്റെ വിവിധ ഘടകങ്ങൾ തയ്യാറാക്കു ന്ന തിനായി ഉപ യോഗ പ്പെടു ത്തുന്നത്. ഗുണ നില വാരം ഉറപ്പു വരുത്തുന്ന തിനുള്ള വിവിധ പരി ശോധനകൾ നടത്തിയ ശേഷം, ഇത് വ്യാവസായിക അടിസ്ഥാന ത്തിൽ നിർമ്മി ക്കുന്നതി നുള്ള അംഗീകാരം നേടുവാനുള്ള നടപടികള്‍ ആരംഭിക്കും.