പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി

June 16th, 2019

murtaja-qurisis_epathram

റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി വധശിക്ഷ വിധിച്ച 18 കാരന്റെ വധശിക്ഷ സൗദി റദ്ദാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് സൗദിഭരണകൂടം വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ചെയ്തത്.

സൗദി സര്‍ക്കാരിനെതിരേ പ്രതിഷേധ സൈക്കിള്‍ റാലി നടത്തിയെന്ന കുറ്റമാരോപിച്ചാണ് അന്ന് പത്ത് വയസ്സ് പ്രായമുണ്ടായിരുന്ന മുര്‍തജ ഖുറൈരിസിനു സൗദി വധശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പു ചെയ്ത കുറ്റത്തിനു 18 കാരനു വധശിക്ഷ വിധിച്ചതിനെതിരേ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വധശിക്ഷ റദ്ദാക്കാനുള്ള അധികൃതരുടെ നടപടി. മുര്‍തജ ഖുറൈരിസിനെ 2022ല്‍ വിട്ടയച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- അവ്നി

വായിക്കുക: , , , , ,

Comments Off on പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി

പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

May 21st, 2019

arvind-kejriwal-epathram
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മരണം ആഗ്രഹി ക്കുന്നു എന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രിയു മായ വിജയ് ഗോയലി ന് ട്വിറ്ററി ലൂടെ നല്‍ കിയ മറു പടി യിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതി രായി അരവിന്ദ് കെജ്‌രി വാളിന്റെ ആരോപണം.

മുന്‍ പ്രധാന മന്ത്രി ഇന്ധിരാ ഗാന്ധി യെ പോലെ സ്വന്തം സുരക്ഷാ ഉദ്യോ ഗസ്ഥ രാല്‍ താന്‍ കൊല്ല പ്പെട്ടേ ക്കും എന്ന ആശങ്ക അറി യിച്ചതിന് തുടര്‍ച്ച യായി ട്ടാണ് കെജ്‌രി വാളിന്റെ പ്രസ്താവന.

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്‌രി വാള്‍ സംശയി ക്കുന്നതില്‍ ദുഃഖമുണ്ട് എന്നും ഡല്‍ഹി പോലീ സിന്റെ യശ്ശസ് കളങ്ക പ്പെടു ത്തുന്ന തിന് വേണ്ടി യാണ് താങ്കളുടെ സംശയം എന്നും വിജയ് ഗോയല്‍ പറ ഞ്ഞിരുന്നു.

ഇതിന് മറു പടി ആയിട്ടാണ് ‘മോഡിജി യാണ് തന്റെ മരണം ആഗ്ര ഹിക്കു ന്നത്, സുരക്ഷാ ഉദ്യോഗ സ്ഥര്‍ അല്ല എന്നും കെജ്‌രി വാള്‍ കുറി ച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

May 13th, 2019

gold-bars-ePathram
തിരുവനന്തപുരം : ഒമാനില്‍ നിന്നും തിരു വന ന്ത പുരം വിമാന ത്താവള ത്തിൽ വന്നിറ ങ്ങിയ യാത്ര ക്കാര നില്‍ നിന്നും 25 കിലോ സ്വർണ്ണം പിടിച്ചു.

വിപണി യില്‍ എട്ടു കോടി രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്കറ്റു കളാണ് തിരുമല സ്വദേശി സുനിൽ എന്ന യാത്ര ക്കാര നില്‍ നിന്നും പിടിച്ചത്. ഇയാളെയും സഹായി എന്നു കരുതുന്ന കൂടെ യുള്ള മറ്റൊരു യാത്ര ക്കാരനേയും ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: , , , ,

Comments Off on എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

ഗുജറാത്ത് കലാപം : നരേന്ദ്ര മോഡിയെ പുറത്താക്കു വാന്‍ വാജ്‌ പേയി ഒരുങ്ങി എന്ന് യശ്വന്ത് സിന്‍ഹ

May 11th, 2019

formar-minister-yashwant-sinha-ePathram
ഭോപ്പാല്‍ : ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നു മുഖ്യമന്ത്രി യായിരുന്ന നരേന്ദ്ര മോഡി യെ പുറത്താ ക്കുവാന്‍ 2002 ല്‍ പ്രധാന മന്ത്രി എ. ബി. വാജ്‌ പേയി ഒരുങ്ങി എന്ന് ബി. ജെ. പി. യുടെ മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ.

എന്നാല്‍ ആഭ്യന്തര മന്ത്രി ആയിരുന്ന എല്‍. കെ. അദ്വാനി രാജി ഭീഷണി മുഴക്കി യതോടെ എ. ബി. വാജ്‌ പേയി അതില്‍ നിന്നും പിന്മാറുക യായി രുന്നു എന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു. ഭോപ്പാലില്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംസാരി ക്കുക യായിരുന്നു അദ്ദേഹം.

- pma

വായിക്കുക: , , ,

Comments Off on ഗുജറാത്ത് കലാപം : നരേന്ദ്ര മോഡിയെ പുറത്താക്കു വാന്‍ വാജ്‌ പേയി ഒരുങ്ങി എന്ന് യശ്വന്ത് സിന്‍ഹ

കൊളംബോ യില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനാ സമയത്ത് സ്ഫോടനം

April 21st, 2019

srilankan-war-crimes-epathram
കൊളംബോ : ഈസ്റ്റർ പ്രാർത്ഥന നടക്കു ന്നതി നിടെ കൊളംബോ യിലെ രണ്ടു പള്ളി കളില്‍ സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊളംബോയിലെ സെന്റ് ആന്റ ണീസ് ചർച്ച്, നെഗോമ്പോ യിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നി വിട ങ്ങളി ലാണ് പ്രദേശിക സമയം 8.45 ന് ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥന കള്‍ ക്കിടെ സ്‌ഫോടനം നടന്നത് എന്ന് ശ്രീലങ്കന്‍ അധി കൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊളംബോ യിലെ ഷാൻഗ്രി ലാ, കിംഗ്സ് ബെറി എന്നീ പഞ്ച നക്ഷത്ര ഹോട്ട ലുക ളിലും സ്ഫോടനം ഉണ്ടായ തായും നൂറോളം പേര്‍ മരിച്ചു എന്നും ഇരു നൂറോളം പേര്‍ അത്യാ സന്ന നില യില്‍ ആണ് എന്നും സ്ഥിരീ കരി ക്കാത്ത റിപ്പോ ര്‍ട്ടു കള്‍ ഉണ്ട്.

- pma

വായിക്കുക: , , , ,

Comments Off on കൊളംബോ യില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനാ സമയത്ത് സ്ഫോടനം

Page 19 of 43« First...10...1718192021...3040...Last »

« Previous Page« Previous « ആംആദ്മി പാര്‍ട്ടി യുടെ പിന്തുണ ഇടതു മുന്നണിക്ക്
Next »Next Page » ദൈവ ത്തിനു വേണ്ടി ജീവി ക്കുവാന്‍ തയ്യാ റാവണം : മാര്‍പാപ്പ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha