ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു

September 28th, 2023

dr-ms-swaminathan-ePathram
ചെന്നൈ : ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എം. എസ്. സ്വാമി നാഥന്‍ (98) അന്തരിച്ചു. അസുഖ ബാധിതനായി ദീര്‍ഘനാളായി കിടപ്പില്‍ ആയിരുന്നു. ചെന്നൈ യിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മങ്കൊമ്പ് സാംബശിവന്‍ സ്വാമി നാഥൻ എന്നാണ് മുഴുവന്‍ പേര്.

1925 ആഗസ്റ്റ് 7 ന് തമിഴ് നാട്ടിലെ കുംഭ കോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ തറവാട്.

ആദ്യമായി ലോക ഭക്ഷ്യ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞനാണ് എം. എസ്. സ്വാമി നാഥന്‍.

പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യത്തും വിദേശത്തുമായി 84 ഓണററി ഡോക്ടറേറ്റുകള്‍ നേടി.

എം. എസ്. സ്വാമി നാഥനു ലഭിച്ച മറ്റു പ്രധാന ബഹുമതികൾ ;
1961-ൽ ഭട് നഗർ അവാർഡ്.
1971-ൽ മാഗ്സാസെ അവാർഡ്.
1987-ൽ റോമിൽ നടന്ന ഐക്യ രാഷ്ട്ര ഭക്ഷ്യ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവി.
1987-ൽ വേൾഡ് ഫുഡ് പ്രൈസ്.
2000-ൽ ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം.
2021-ൽ കേരള ശാസ്ത്ര പുരസ്കാരം.

- pma

വായിക്കുക: , , , , , ,

Comments Off on ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു

ഫോറം ഫോർ പീസ് പത്താം പതിപ്പ് അബുദാബിയില്‍

September 19th, 2023

logo-abudhabi-forum-for-peace-ePathram

അബുദാബി : ഫോറം ഫോർ പീസ് പത്താം പതിപ്പ് 2023 നവംബർ 14 മുതൽ 16 വരെ അബുദാബിയില്‍ നടക്കും.യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ്‌ അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വ ത്തിലും യു. എ. ഇ. ഫത്‌വ കൗൺസിൽ ചെയർമാനും അബുദാബി ഫോറം ഫോർ പീസ് മേധാവിയുമായ ശൈഖ്‌ അബ്ദുല്ല ബിൻ ബയ്യയുടെ നേതൃത്വത്തിലും ഒരുക്കുന്ന പരിപാടിയില്‍ അറബ് മേഖലയില്‍ നിന്നും മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഔദ്യോഗിക, അക്കാദമിക്, വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തം ഉണ്ടായിരിക്കും.

യു. എ. ഇ. യുടെ സുസ്ഥിരത വർഷം (Year of Sustainability) എന്നുള്ള പ്രഖ്യാപനവുമായി ഈ വർഷത്തെ പ്രമേയം യോജിക്കുന്നു എന്നുള്ളതാണ് ഒരു സവിശേഷത.

‘സുസ്ഥിര സമാധാനത്തിനായി: വെല്ലുവിളികളും അവസരങ്ങളും’ (For Sustainable Peace: Challenges and Opportunities) എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ വർഷത്തെ അജണ്ടയിൽ സുസ്ഥിര സമാധാനം : ആശയങ്ങളും നേട്ടങ്ങളും, സുസ്ഥിര സമാധാനത്തിന്‍റെ ആശയവും യു. എ. ഇ. യുടെ അനുഭവവും, സമകാലിക ആഗോള പ്രതിസന്ധികളും സുസ്ഥിര സമാധാനവും, സുസ്ഥിര വികസനവും മതപരവും സാംസ്കാരികവും ആയ  നയതന്ത്രവും പ്രതിരോധ നടപടികളും എന്നിങ്ങനെ നിരവധി പ്രധാന ചർച്ചകൾ ഉൾപ്പെടുന്നു. W A M

- pma

വായിക്കുക: , , , , ,

Comments Off on ഫോറം ഫോർ പീസ് പത്താം പതിപ്പ് അബുദാബിയില്‍

എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് നാലു മുതൽ

September 19th, 2023

sslc-plus-two-students-ePathram

തിരുവനന്തപുരം : 2024 ലെ എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടക്കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു. എസ്. എസ്. എൽ. സി. മോഡൽ പരീക്ഷ 2024 ഫെബ്രുവരി 19 മുതൽ ഫെബ്രു വരി 23 വരെയും നടക്കും. എസ്. എസ്. എൽ. സി. ഐ. റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെയും ഐ. റ്റി. പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെയും നടക്കും.

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടക്കും.

എസ്. എസ്. എൽ. സി. പരീക്ഷയുടെ ടൈംടേബിൾ 

- pma

വായിക്കുക: , , , ,

Comments Off on എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് നാലു മുതൽ

സെസ്സ് യു. എ. ഇ. സംഗമം സംഘടിപ്പിച്ചു

September 11th, 2023

ഫുജൈറ : സെന്‍റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് സോഷ്യൽ സർവീസ് (സെസ്സ്) യു. എ. ഇ. സംഗമം ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.

ഫുജൈറയിൽ നടന്ന സംഗമത്തിൽ ഗവേണിംഗ് ബോർഡ്‌ അംഗം മൊയ്തീൻ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സി. വി. സൈനുൽ ആബിദ്, ഷാകിർ ഹുദവി, പി. സി. ഇല്യാസ്, ഇബ്രാഹിം ആലമ്പാടി, ഹബീബ് കടവത്ത്, നൗഷാദ് കൊല്ലം, റജബ് ഖാൻ ആലപ്പുഴ, ഫൈസൽ ഓവുങ്ങൽ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. വി. ടി. എം. മുസ്തഫ സ്വാഗതവും സി. കെ. അബൂബക്കർ നന്ദി യും പറഞ്ഞു.

നിരവധി ജീവ കാരുണ്യ – വിദ്യാഭ്യാസ പദ്ധതികൾ നടത്തി വരുന്ന സെസ്സ്, ജാർഖണ്ടിൽ ഖാഇദെ മില്ലത്ത് സെന്‍റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്‍റ് എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്നു. ബംഗാളിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഇതിനോടകം പൂർത്തീകരിച്ചു.

സെസ്സിന്‍റെ രണ്ടാമത്തെ വിദ്യാഭ്യാസ പദ്ധതിക്ക് തമിഴ് നാട്ടിലെ സേലത്തിനടുത്ത് കള്ള കുർച്ചിയിൽ ഈ മാസം 20 ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തറക്കല്ലിടും. മലപ്പുറം മിനി ഊട്ടി (2018), ആലപ്പുഴ ഹൌസ് ബോട്ട് (2019), വയനാട് ചെമ്പ്ര (2020), കാസർകോട് ഉപ്പള (2021), കണ്ണൂർ പയ്യാമ്പലം (2022), പത്തനം തിട്ട ചരൽ കുന്ന് (2023) എന്നിവിടങ്ങളിൽ നടന്ന വാർഷിക സംഗമങ്ങൾക്ക് പുറമെ 2020 ൽ ഫുജൈറ യിൽ ഒരു ഗ്ലോബൽ സമ്മിറ്റും സെസ്സ് സംഘടിപ്പിച്ചു.

(വാര്‍ത്ത : അഷ്റഫ് കൊടുങ്ങല്ലൂര്‍ – ദുബായ്)

- pma

വായിക്കുക: , , , , , ,

Comments Off on സെസ്സ് യു. എ. ഇ. സംഗമം സംഘടിപ്പിച്ചു

ജേണലിസം പഠനത്തിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

August 23rd, 2023

keltron-digital-media-journalism-courses-ePathram
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനം കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023 – 24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രിന്‍റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും.

ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അപേക്ഷകള്‍ ആഗസ്റ്റ് 26 നു മുന്‍പായി തിരുവനന്തപുരം കെല്‍ ട്രോണ്‍ നോളജ് സെന്‍ററില്‍ ലഭിക്കണം.

പഠനവും അതോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്‍റേണ്‍ ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി കോഴ്സ് പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്‍റ് അസിസ്റ്റന്‍സും നല്‍കും. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും 95 44 95 81 82 എന്ന നമ്പറില്‍ ബന്ധപ്പെടാം.

വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്‍റ്ര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.

 

- pma

വായിക്കുക: , , , , ,

Comments Off on ജേണലിസം പഠനത്തിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

Page 8 of 75« First...678910...203040...Last »

« Previous Page« Previous « ഏക ദിന പഠന ക്യാമ്പ് ‘RECAP’ ശ്രദ്ധേയമായി
Next »Next Page » ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha