എയർ സുവിധ പിൻവലിക്കണം : ഇൻകാസ്

October 9th, 2022

logo-incas-indian-cultural-arts-society-ePathram ദുബായ് : കൊവിഡ് വ്യാപന ത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യലേക്ക് യാത്ര ചെയ്യുന്ന വരുടെ ആരോഗ്യ നില തൃപ്തികരം എന്നും പകര്‍ച്ച വ്യാധികള്‍ ഇല്ല എന്നും തെളിയിക്കുന്ന ഓൺ ലൈൻ സാക്ഷ്യ പത്രം എയർ സുവിധ ഇപ്പോഴും ഇന്ത്യ യിലേക്ക് നിര്‍ബ്ബന്ധം ആക്കിയിട്ടുള്ളത് പിൻ വലിക്കണം എന്ന് ദുബായ് ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മറ്റെല്ലാ രാജ്യങ്ങളും ഇത്തരത്തിലുള്ള റജിസ്റ്റ്രേഷന്‍ സംവിധാനം അവസാനിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടി ക്കാണിച്ചു കൊണ്ട് വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരന് ഇന്‍കാസ് കമ്മിറ്റി നിവേദനം നൽകി. കൊവിഡ് മഹാ മാരി നിയന്ത്രണത്തില്‍ ആയ സാഹചര്യത്തില്‍ നിയമം പിന്‍ വലിക്കുവാന്‍ നടപടികള്‍ ഉണ്ടാവണം എന്നും നിവേദനം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on എയർ സുവിധ പിൻവലിക്കണം : ഇൻകാസ്

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

October 3rd, 2022

atlas-ramachandran-ePathram

ദുബായ് : പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഒക്ടോബര്‍ 2 ഞായറാഴ്ച രാത്രിയില്‍ ദുബായിലെ ആശുപത്രിയില്‍ വെച്ചയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശനിയാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ. മഞ്ജു രാമ ചന്ദ്രനും മരണ സമയത്ത് കൂടെ ഉണ്ടായിരുന്നു. അന്ത്യ കർമ്മങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ദുബായിൽ നടക്കും.

അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെയാണ് അദ്ദേഹം ഏറെ ജനകീയന്‍ ആയത്.

atlas-ramachandran-in-gulf-based-tele-film-meghangal-ePathram

പുതു സംവിധായകരെ പ്രോത്സാഹിപ്പിക്കുവാന്‍ മുന്നില്‍ നിന്ന അറ്റ്ലസ് രാമചന്ദ്രന്‍, ഗള്‍ഫില്‍ ചിത്രീകരിച്ച ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു. ഒരു വ്യപാരി എന്ന നിലയില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുക എന്നതില്‍ ഉപരി സിനിമാ നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായി.

- pma

വായിക്കുക: , , , ,

Comments Off on അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

ആരോഗ്യ സേവനം വീട്ടു പടിക്കല്‍ : മൊബൈല്‍ ക്ലിനിക്കുമായി സേഹ

October 1st, 2022

logo-seha-ePathram

അബുദാബി : സഞ്ചരിക്കുന്ന ആശുപത്രി സം വിധാനം ഒരുക്കി ആബുദാബി ആരോഗ്യ വകുപ്പ്. സേഹയുടെ ആംബു ലേറ്ററി ഹെൽത്ത് കെയർ സർവ്വീസസ് ഇനി മുതല്‍ ഡോക്ടറും മരുന്നും അനുബന്ധ ആരോഗ്യ സേവനങ്ങളുമായി വീട്ടു പടിക്കല്‍ എത്തും. ഫാമിലി മെഡിസിൻ, പീഡിയാട്രിക്, ഇന്‍റേ ണൽ മെഡിസിൻ, ഡയബറ്റിസ് ആൻഡ് എൻഡോ ക്രൈനോളജി, ഗ്യാസ്ട്രോ എൻട്രോളജി, ഡെർമറ്റോളജി തുടങ്ങി വിദഗ്ധ ഡോക്ടർ മാരുടെ സേവനം ഇതിലൂടെ ലഭിക്കും. സമയം: രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ.

കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വാക്സിനേഷൻ, ലാബോറട്ടറി, ഫിസിയോ തെറാപ്പി, ഇ. സി. ജി., അൾട്രാ സൗണ്ട് സ്കാനിംഗ്, കേൾവി – കാഴ്ച പരിശോധനകൾ, ബോഡി മാസ് അനാലിസിസ്, മറ്റു വിവിധ മെഡിക്കൽ പരിശോധനകളും ലഭ്യമാണ്.

മുപ്പതില്‍ അധികം കമ്പനികളുടെ ഇൻഷ്വറൻസ് കാർഡുകള്‍ സ്വീകരിക്കും. ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും ചികിത്സ ലഭ്യമാക്കും.

ബുക്കിംഗിന് : 02 7113737

- pma

വായിക്കുക: , , , ,

Comments Off on ആരോഗ്യ സേവനം വീട്ടു പടിക്കല്‍ : മൊബൈല്‍ ക്ലിനിക്കുമായി സേഹ

കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ.

September 27th, 2022

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : മാസ്ക് ധരിക്കുവാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ. യിലെ കൊവിഡ് മാനദണ്ഡ ങ്ങളില്‍ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മാസ്ക് നിര്‍ബ്ബന്ധം ഇല്ല. എന്നാൽ ആശുപത്രികള്‍, ആരാധനാലയങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ മാസ്ക് ധരിക്കണം എന്ന കര്‍ശ്ശന നിര്‍ദ്ദേശം നില നില്‍ക്കുന്നു. പള്ളികളിൽ പ്രാര്‍ത്ഥനാ വേളകളിലെ സാമൂഹിക അകലവും ഒഴിവാക്കി. 2022 സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങ ളിലും പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ കാലാവധി 14 ദിവസത്തില്‍ നിന്നും 30 ദിവസം ആക്കി വര്‍ദ്ധിപ്പിച്ചു. ഗ്രീൻ സ്റ്റാറ്റസ് നില നിർത്താൻ മാസത്തില്‍ ഒരിക്കൽ പി. സി. ആർ. ടെസ്റ്റ് നടത്തണം. എന്നാല്‍ വാക്സിനേഷൻ ചെയ്യാത്ത വ്യക്തി കൾക്ക് 7 ദിവസത്തില്‍ ഒരിക്കൽ പി. സി. ആർ. എടുത്ത് ഗ്രീന്‍ പാസ്സ് നില നിര്‍ത്തണം.

കൊവിഡ് ബാധിതർക്ക് അഞ്ചു ദിവസം മാത്രം ഐസൊലേഷൻ മതി. നേരത്തെ ഇത് 10 ദിവസം ആയിരുന്നു. പോസിറ്റീവ് കേസുകളുമായി അടുത്ത് ഇട പഴകുന്നവർ ഐസൊലേഷനിൽ കഴിയണം എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാസ്ക് നിര്‍ബ്ബന്ധമാണ്. വിമാന യാത്രകളിൽ മാസ്ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണത്തിലും കൊവിഡ് മരണവും ഗണ്യമായി കുറവ് വന്ന സാഹചര്യ ത്തിലാണ് ദേശീയ ദുരന്ത നിവാരണ സമിതി പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ.

എക്സ് പ്രസ്സ് ബസ്സ് സർവ്വീസ് യാസ് മാളിലേക്ക്

September 27th, 2022

abu-dhabi-express-bus-service-launched-ePathram
അബുദാബി : നഗരത്തില്‍ നിന്നുള്ള അതിവേഗ എക്സ് പ്രസ്സ് ബസ്സ് സർവ്വീസ് മൂന്നാം ഘട്ടം യാസ് മാളിലേക്ക് തുടക്കമായി. അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ പഴയ അല്‍ സലാമ ആശുപത്രിക്കു സമീപത്തു നിന്നുമാണ് യാസ് മാളിലേക്ക് അബുദാബി എക്സ് പ്രസ്സ് സര്‍വ്വീസ് നടത്തുക. ഇപ്പോള്‍ ദിവസവും രാവിലെ 6:30 മുതൽ രാത്രി 11:30 വരെ ഓരോ 30 മിനുട്ടിലും സര്‍വ്വീസ് നടത്തും.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സര്‍വ്വീസും വര്‍ദ്ധിപ്പിക്കും എന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നിലവില്‍ അബുദാബി എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസുകളില്‍ യാത്രാ നിരക്ക് നല്‍കുവാന്‍ ഹാഫിലാത്ത് കാര്‍ഡു കള്‍ സ്വീകരിക്കുന്നില്ല. അതു കൊണ്ട് യാത്രക്കാര്‍ 12 ദിര്‍ഹം പണമായി നല്‍കണം.

വ്യവസായ മേഖലയായ മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ് ടാക്സിസ്റ്റേഷൻ, മഫ്റഖ് വർക്കേഴ്സ് സിറ്റി, ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്സ് സ്റ്റോപ്പ്, അൽദഫ്രയിലെ മിർഫ സിറ്റി, സായിദ് സിറ്റി എന്നീ സ്ഥലങ്ങളിലേക്കാണ് രണ്ടു ഘട്ടങ്ങളിലായി സര്‍വ്വീസ് തുടങ്ങിയത്.

ഈ സ്ഥലങ്ങളിലേക്ക് ബസ്സുകളുടെ സമയക്രമം പ്രവൃത്തി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യസ്തമാണ്. പ്രവൃത്തി ദിവസങ്ങള്‍ രാവിലെ 5 മണി മുതല്‍ രാത്രി 10 മണി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ 5 മണി മുതല്‍ പുലർച്ചെ ഒരു മണി വരെയുമാണ്.  ITC Twitter

 

- pma

വായിക്കുക: , , ,

Comments Off on എക്സ് പ്രസ്സ് ബസ്സ് സർവ്വീസ് യാസ് മാളിലേക്ക്

Page 63 of 318« First...102030...6162636465...708090...Last »

« Previous Page« Previous « ശൈഖ് സായിദ് റോഡിലെ പരമാവധി വേഗ പരിധി 100 കിലോ മീറ്റർ
Next »Next Page » ഔദ്യോഗിക മുദ്രകൾ നശിപ്പിച്ചാൽ തടവു ശിക്ഷയും പിഴയും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha