ഷാർജ : അനശ്വര ഗായകന്‍ മുഹമ്മദ് റഫി യുടെ പേരിൽ ചിരന്തന സാംസ്കാരികവേദി നൽകി വരുന്ന ചിരന്തന – മുഹമ്മദ് റഫി പുരസ്കാരം പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ അസ്സോസിയേഷനിൽ നടക്കുന്ന റഫി നെറ്റിൽ വെച്ച് മാധ്യമ പ്രവർത്തകൻ രാജു മാത്യു, സാംസ്കാരിക- ജീവ കാരുണ്യ പ്രവർത്തകൻ എ. വി. സയിദ് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ പുരസ്കാരം സമ്മാനിക്കും എന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അറിയിച്ചു.