അബുദാബി : യു. എ. ഇ. യുടെ ആദ്യ ഡിജി റ്റൽ ബാങ്കായ സാന്‍ഡ് ബാങ്കിന്‍റെ ഡയറക്ടർ ബോർഡ് മെംബറായി ലുലു ഗ്രൂപ്പ് ചെയര്‍ മാനും അബുദാബി ചേംബർ ഓഫ് കോമ്മേഴ്സ് വൈസ് ചെയർമാനുമായ എം. എ. യൂസഫലിയെ തെരഞ്ഞെടുത്തു.
ദുബായ് ബുർജ് ഖലീഫ ഉൾപ്പെടുന്ന ഇമാർ ഗ്രൂപ്പ്, ഓന്‍ലൈന്‍ വ്യാപാര സ്ഥാപനം നൂണ്‍ എന്നിവയുടെ ചെയർമാൻ മുഹമ്മദ് അൽ അബ്ബാര്‍, സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയര്‍മാനാണ്.
യുവാക്കളെയാണു ബാങ്ക് ലക്ഷ്യമിടുന്നത്. യുവാക്ക ളുടെ വർദ്ധിച്ചു വരുന്ന ഇന്‍റർനെറ്റ് ഉപയോഗവും ആധുനിക വിവര സാങ്കേതിക വിദ്യ യുടെ വളർച്ചയും ഡിജിറ്റൽ ബാങ്കിംഗ് മേഖലക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ കാരണം ആയെന്നും എം. എ. യൂസഫലി പറഞ്ഞു. ഇനി ഡിജിറ്റൽ ബാങ്ക് യുഗമാണ് വരാനുള്ളത്. പരമ്പരാഗത ബാങ്ക് ഇട പാടുകളെ അപേക്ഷിച്ച് ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ എളുപ്പവും തടസ്സം ഇല്ലാത്തതുമാണ് എന്നും അദ്ദേഹം പറഞ്ഞു.