ദുബായ് : കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിന ആഘോഷവും യു. എ. ഇ. കെ. എം. സി. സി. മെമ്പർ ഷിപ്പ് ക്യാമ്പയിൻ പ്രചാരണ കൺവെൻഷനും നടത്തി. ദുബായ് കെ. എം. സി. സി. സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ ഉത്ഘാടനം നിർവ്വഹിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ലോകത്ത് എവിടെ യുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷി ക്കാനുള്ള ദിവസം ആണെന്നും വർഗ്ഗീയത അടക്കം വിവിധ തരത്തിലുള്ള വിഭാഗീയ, വിധ്വംസക, ശിഥിലീകരണ ശക്തികളെ ചെറുത്ത് തോൽപ്പിച്ച് രാജ്യത്തിൻ്റെ അഖണ്ഡതയും മത നിര പേക്ഷതയും നിലനിർത്തണം എന്നും നാനാത്വത്തിൽ ഏകത്വം എന്ന വീക്ഷണം കാത്തു സൂക്ഷിക്കണം എന്നും ഉത്ഘാടന പ്രസംഗത്തിൽ അഷ്‌റഫ് കൊടുങ്ങല്ലൂർ പറഞ്ഞു.
ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഹമീദ് വടക്കേക്കാട് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജമാൽ മനയത്ത് മുഖ്യ പ്രഭാഷണം നടത്തി. മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഊർജ്ജിതപ്പെടുത്തണം എന്നും കൂടുതൽ പ്രവർത്ത കരിലേക്ക് ഇറങ്ങി ചെല്ലണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിലെ നിരാശ്രയ രേയും നിരാലംബരേയും ചേർത്ത് പിടിച്ച് അവരോടൊപ്പം നിൽക്കാൻ കെ. എം. സി. സി. യോടൊപ്പം അണി ചേരണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
‘ചേർത്ത് പിടിക്കാൻ – ചേർന്ന് നിൽക്കാന്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര കമ്മിറ്റി അംഗം ഉബൈദ് ചേറ്റുവ, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളി മംഗലം, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് കബീർ ഒരുമനയൂർ, സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ ചാവക്കാട്, മുസ്തഫ വടുതല, മുൻ ട്രഷറർ അലി അകലാട് എന്നിവർ ആശംസകൾ നേർന്നു.
ഇസ്മായിൽ ഒരുമനയൂർ, ബഷീർ കുണ്ടിയത്ത്, ഫവാസ് ചേറ്റുവ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാദിഖ് തിരുവത്ര സ്വാഗതവും സെക്രട്ടറി അസ്ലം വൈലത്തൂർ നന്ദിയും രേഖപ്പെടുത്തി.