ഒാശാന പെരുന്നാൾ : വിശുദ്ധ വാരാ ചരണ ശുശ്രൂഷ കള്‍ക്ക് തുടക്ക മായി

April 9th, 2017

jesus-christ-remembering-palm-sunday-osana-perunnal-ePathram
അബുദാബി : ക്രൈസ്തവ ദേവാ ലയ ങ്ങളില്‍ വിശുദ്ധ വാരാചരണ ശുശ്രൂഷ കള്‍ക്ക് തുടക്ക മായി. യേശു ക്രിസ്തു വിന്റെ യിർപ്പ് പെരുന്നാൾ വരെ നീണ്ടു നിൽക്കുന്ന പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് ഒാശാന പെരു ന്നാൾ ആചരി ക്കുന്നത്. വിവിധ സഭ കളെ പ്രതിനിധാനം ചെയ്ത് കേരള ത്തില്‍ നിന്ന് ബിഷപ്പു മാര്‍ എത്തി യാണ് വിശുദ്ധ വാര ശുശ്രൂഷ കള്‍ക്ക് നേതൃത്വം കൊടുത്തത്.

യേശു ക്രിസ്തു ജറുസലേ മിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ്മ പുതുക്ക ലാണ് ഒാശാന പെരുനാൾ. ഒലീവ് ഇലകളും വീശി യേശു വിനെ ജന ങ്ങൾ എതിരേറ്റ തിന്റെ ഓർമ്മ പുതുക്കി നൂറു കണക്കിന് വിശ്വാസികൾ കുരു ത്തോല പിടിച്ചും പൂക്കൾ വിതറിയും പള്ളിയെ പ്രദിക്ഷിണം ചെയ്തു.

അബു ദാബി സെന്റ്‌ ജോർജ് ഓർത്ത ഡോക്സ് ദേവാലയ ത്തിലെ ഓശാന ശുശ്രൂ ഷകൾക്ക് ഇടവക വികാരി ഫാ. എം. സി. മത്തായി മാറാ ഞ്ചേരിൽ മുഖ്യ കാർ മ്മി കത്വ വഹിച്ചു. സഹ വികാരി ഫാ. ഷാജൻ വർഗീസ്‌ സഹ കാർമ്മി കത്വം വഹിച്ചു.

അബുദാബി മുസ്സഫ യിലെ മാർത്തോമാ ദേവാലയം, അബു ദാബി സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയം, അബു ദാബി സെന്റ് സ്‌റ്റീഫൻസ് യാക്കോ ബായ ഇടവക ദേവാലയം, മുസ്സഫ സെന്റ് പോൾസ് ദേവാലയം എന്നിവിട ങ്ങളിലും വിശുദ്ധ വാര ശുശ്രൂഷകൾ നടന്നു.

ദേവാലയത്തിൽനിന്ന് വാഴ്ത്തി നൽകുന്ന കുരുത്തോലകൾ വീടു കളിൽ സൂക്ഷി ക്കുവാ നായി വിശ്വാസികൾ കൊണ്ടു പോയി. അബുദാബി യിലെ വിവിധ ദേവാ ലയ ങ്ങളില്‍ നടന്ന ശുശ്രൂകളില്‍ ആയിര ക്കണക്കിന് വിശ്വാസികള്‍ സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഒാശാന പെരുന്നാൾ : വിശുദ്ധ വാരാ ചരണ ശുശ്രൂഷ കള്‍ക്ക് തുടക്ക മായി

ബിഷപ്പ് തോമസ് കെ. ഉമ്മന് അബു ദാബി യിൽ സ്വീകരണം

February 16th, 2017

csi-church-choir-fest-logo-ePathram
അബുദാബി : സി. എസ്‌. ഐ. സഭാ മോഡറേറ്റർ ആയി സ്ഥാനാഭിഷേകം ചെയ്യ പ്പെട്ട ബിഷപ്പ് തോമസ് കെ. ഉമ്മന് അബു ദാബി ഇടവക യുടെ നേതൃത്വ ത്തി ൽ സ്വീക രണം നൽകുന്നു.

ഫെബ്രുവരി 16 വ്യാഴാഴ്ച വൈകു ന്നേരം 7.30 ന് മുസ്സഫ യിലെ മാർ ത്തോ മ്മാ കമ്യൂ ണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ അബുദാബി സെന്റ് ആൻഡ്രൂസ് ചാപ്ല യിൻ റവ. ആന്റണി തോംസൻ, വിവിധ സഭ കളിലെ ഇട വക വികാരി മാർ, സി. എസ്‌. ഐ. സഭയുടെ ജബൽ അലി, ദുബായ്, ഷാർജ വികാരി മാരും ഭാര വാഹി കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറ കളിൽ പ്പെട്ട വർ സംബ ന്ധി ക്കും.

തുടർന്ന് വെള്ളിയാഴ്ച അബു ദാബി സെന്റ് ആൻഡ്രൂസ് ദേവാ ലയ ത്തിൽ വെച്ച് നടത്തുന്ന ആദ്യ കുർബാന ശുശ്രൂഷക്ക് ബിഷപ്പ് തോമസ് കെ. ഉമ്മൻ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് അബു ദാബി സി. എസ്‌. ഐ. ഇടവക വികാരി റവ. പോൾ പി. മാത്യു വുമായി ബന്ധ പ്പെടുക : 050 41 20 123.

- pma

വായിക്കുക: , , , ,

Comments Off on ബിഷപ്പ് തോമസ് കെ. ഉമ്മന് അബു ദാബി യിൽ സ്വീകരണം

മാര്‍ത്തോമ്മ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച

January 19th, 2017

അല്‍ ഐന്‍ : മാര്‍ത്തോമ്മ ഇടവക യുടെ ഈ വര്‍ഷത്തെ ‘കൊയ്ത്തുത്സവം 2017’ അല്‍ ഐന്‍ മെസ്യാദിലെ മാര്‍ ത്തോമ ചര്‍ച്ച് അങ്കണത്തില്‍ ജനുവരി 20 വെള്ളി യാഴ്ച വൈകു ന്നേരം 5 മണി മുതല്‍ തുടങ്ങും.

ഇടവക യിലെ കുടുംബ ങ്ങള്‍ പാചകം ചെയ്ത വിഭവ ങ്ങള്‍ ലഭിക്കുന്ന ഭക്ഷണ ശാലകള്‍, നാടന്‍ ഭക്ഷ്യ വിഭവ ങ്ങള്‍ ഒരുക്കിയ തട്ടു കടകള്‍, കുട്ടി കള്‍ക്കും മുതിര്‍ന്ന വര്‍ക്കു മായി വിനോദ വിജ്ഞാന സംവിധാന ങ്ങള്‍ ഒരുക്കിയ ഗെയിംസ് സ്റ്റാളു കള്‍ തുടങ്ങീ 30 ഓളം സ്റ്റാളു കള്‍ കൊയ്ത്തു ത്സവ ത്തി ന്റെ മുഖ്യ ആക ര്‍ഷക ഘടക മാവും.

സെനു തോമസ് നയി ക്കുന്ന ഗാന ശുശ്രൂഷ, വിവിധ ഇട വക കളിലെ ഗായകര്‍ പങ്കെ ടുക്കുന്ന ഗാന മേള, മാര്‍ഗം കളി, അറബിക് നൃത്തം തുടങ്ങിയ പരിപാടി കള്‍ ആഘോഷ ങ്ങളുടെ ഭാഗ മായി നടക്കും.

- pma

വായിക്കുക: , ,

Comments Off on മാര്‍ത്തോമ്മ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച

ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു

December 12th, 2016

ssf-vice-president-dr-farooq-nuaimy-in-icf-meelad-fest-2016
അബുദാബി : ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേ ഷൻ (ഐ. സി. എഫ്.)അബുദാബി ചാപ്റ്റർ വിപുല മായ രീതി യിൽ നബി ദിന ആഘോഷം സംഘ ടിപ്പിച്ചു. അബു ദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ ഒരുക്കിയ നബി ദിന ആഘോഷ ത്തിൽ മൗലിദ് പാരായണം, പ്രവാചക പ്രകീർത്തന പ്രഭാ ഷണം, കൂട്ടു പ്രാർത്ഥന അന്ന ദാനം എന്നിവ യായിരുന്നു പ്രധാന പരി പാടി കൾ.

abudhabi-icf-meelad-fest-2016-ePatrham

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി തിരു മേനി യുടെ ജന്മദിന ആഘോഷ ങ്ങളിൽ പങ്കെടു ക്കു വാൻ പ്രവാചക പ്രകീർത്തന ങ്ങളുമായി ഐ. എസ്. സി. യിൽ എത്തി ച്ചേർന്ന ആയിര ക്കണ ക്കിന് പ്രവാചക സ്നേഹി കളായ വിശ്വാസി കൾ ക്കു വേണ്ടി യുള്ള അന്ന ദാന ത്തി നായി രാവിലെ തന്നെ തയ്യാറെടു പ്പുകൾ തുടങ്ങി യിരുന്നു.

കേരളാ മുസ്ലിം ജമാഅത്ത് പ്രവാസി ഘടക മായ ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേഷൻ അബുദാബി ചാപ്റ്റർ പ്രവർ ത്തകരായ നൂറു കണക്കിന് പേര്‍ അബ്‌ദുൾ നാസർ ഹാജി യുടെ നേതൃത്വ ത്തിൽ അബു ദാബി മുശ്രി ഫിലെ പാചക കേന്ദ്ര ത്തിൽ ഭക്ഷണം തയ്യാറാക്കി.

ആഘോഷ പരിപാടി യിൽ എസ്. എസ്. എഫ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ ഫാറൂഖ് നുഐമി പ്രഭാഷണം നടത്തി. മൗലിദ് പാരായണത്തിന് ഉസ്മാൻ സഖാഫി, ഹാഫിള് സിറാജുദ്ധീൻ സഖാഫി, ബാപ്പുട്ടി ദാരിമി എന്നി വർ നേതൃത്വം നൽകി.

risala-study-circle-team-perfom-in-icf-meelad-fest-ePathram.jpg

തുടർന്ന് നടന്ന പൊതു സമ്മേളന ത്തിൽ ഐ. എസ്. സി. പ്രസിഡന്റ് തോമസ് എം. വർ ഗ്ഗീസ്, മുൻ സെക്രട്ടറി എം. അബ്ദുൽ സലാം, ഐ. സി. എഫ്. നേതാക്കളായ ഹമീദ് ഈശ്വര മംഗലം, പി. കെ. ഉമർ മൗലവി, സിദ്ധീഖ് അൻ വരി, പി. വി. അബൂ ബക്കർ മൗലവി തുടങ്ങിവർ പ്രസം ഗിച്ചു.

രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോല്‍സവ് പ്രതിഭ കളുടെ നേതൃത്വ ത്തില്‍ ബുര്‍ദ, ഗാനാ ലാപനം, ദഫ് മുട്ട്, ഖവാലി എന്നിവ അരങ്ങേറി.

പ്രോഗ്രാം ചെയർമാൻ ഉസ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞു മൊയ്തു കാവ പ്പുര സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു. അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നായി ആയിര ക്കണ ക്കിന് പേർ സംബ ന്ധിച്ചു. സമ്മേളനന്തരം അന്ന ദാനം നടത്തി.

- pma

വായിക്കുക: , , , , ,

Comments Off on ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു

അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

December 3rd, 2016

uae-national-day-celebration-ePathram
അല്‍ ഐന്‍ : യു. എ. ഇ. യുടെ നാൽപത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച പരി പാടി യിൽ നാല്‍പത്തി അഞ്ചു ഗായകര്‍ ചേര്‍ന്ന് യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ങ്ങള്‍ ആലപിച്ചു.

alain-isc-uae-45-th-national-day-group-song-ePathram

’45 X 45 ഷോ’ എന്ന പേരിൽ അവതരിപ്പിച്ച കലാ സന്ധ്യ യില്‍ ഇന്ത്യൻ സോഷ്യൽ സെന്ററിലെയും മലയാളം മ്യൂസിക് ക്ലബ്ബിലെയും കലാ കാരന്മാര്‍ ചേര്‍ന്ന് മൂന്നു മണി ക്കൂർ നീണ്ടു നിന്ന വർണ്ണാഭ മായ വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു.

ഐ. എസ്. സി. ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി, ട്രഷറർ കെ. വി. തസ്ഫീര്‍ തുടങ്ങി യവർ പ്രസംഗിച്ചു. കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി പരി പാടി കൾക്ക് നേതൃത്വം നൽകി. ശബ്നം ഷെറീഫ് അവതാരക യായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

Page 106 of 107« First...102030...103104105106107

« Previous Page — « Previous « ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ
Next » — Next Page » ബഷീര്‍ തിക്കോടിക്ക് പാം അക്ഷര മുദ്ര പുരസ്‌കാരം സമ്മാനിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha