കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്

February 9th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : കൊവിഡ് വൈറസ് ബാധിതരുടെ എണ്ണ ത്തില്‍ വര്‍ദ്ധന ഉണ്ടായതോടെ തലസ്ഥാന എമിറേറ്റില്‍ അധികാരികള്‍ കൂടുതല്‍ കര്‍ശ്ശന നിയമ നടപടികള്‍ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളില്‍ ആളു കള്‍ കൂടി നില്‍ക്കു ന്നതും കുടുംബ കൂട്ടായ്മ കളില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നതും വിലക്കി.

വിവാഹ ചടങ്ങുകള്‍, കുടുംബ സംഗമം തുടങ്ങിയ പരിപാടി കളില്‍ 10 പേരിൽ കൂടുതൽ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേർക്ക് പങ്കെടുക്കാം.

റസ്റ്റൊറന്റുകള്‍ ഹോട്ടലു കൾ, ജിംനേഷ്യം, പാര്‍ക്കുകള്‍, ബീച്ച്, മാളുകള്‍ തുടങ്ങി പൊതു ജനം സജീവ മാവുന്ന ഇടങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്ന എണ്ണ ത്തിലും നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി.

അതു പോലെ ടാക്‌സി, ബസ്സ് എന്നിവയിലും ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്

പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

January 6th, 2021

logo-porookkara-pravasi-family-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ ‘പൊറൂക്കര പ്രവാസി ഫാമിലി’ പുതുവർഷ ആഘോഷം സംഘടിപ്പിച്ചു.

വിവിധ ഭാഗങ്ങളിലെ പൊറൂക്കര നിവാസികള്‍ ഓണ്‍ ലൈനില്‍ സംഗമിച്ച പരിപാടി എടപ്പാൾ പഞ്ചായത്തു പ്രസിഡണ്ട് സുബൈദ ടീച്ചർ ഉൽഘടനം ചെയ്തു. പൊറൂക്കര പ്രവാസി ഫാമിലി കൂട്ടായ്മ പ്രസിഡണ്ട് ഷാജി ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥി ഡോക്ടര്‍. രണ്‍ദീപ് മോഹൻ, വാർഡ് മെമ്പർ ഷമ്മ റഫീഖ്, പിന്നണി ഗായകൻ എടപ്പാൾ വിശ്വന്‍, രക്ഷാധികാരി അബ്ബാസ് മേലെ വളപ്പിൽ എന്നിവർ സംസാരിച്ചു. രജേഷ് ചുങ്കത്ത് സ്വാഗതം ആശംസിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ പങ്കാളികൾ ആയ പൊറൂക്കര യിലെ ആരോഗ്യ പ്രവർത്ത കരെ ആദരിച്ചു.

ജനറൽ സെക്രട്ടറി സുജീഷ് പല്ലികാട്ടില്‍ നേതൃത്വം നല്‍കിയ ക്വിസ്സ് മത്സരങ്ങളും മജീഷ്യൻ മനോജ് കെ. ചന്ദ്രൻ, പ്രമോദ് എടപ്പാൾ, രജീഷ് എന്നിവരും ‘പൊറൂ ക്കര പ്രവാസി ഫാമിലി’ അംഗ ങ്ങളും അവതരിപ്പിച്ച വൈവിധ്യ മാര്‍ന്ന കലാ പരിപാടി കളും പുതു വല്‍സര ആഘോഷങ്ങള്‍ക്കു മിഴിവേകി.

 

- pma

വായിക്കുക: , ,

Comments Off on പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

December 14th, 2020

yuvajana-sakhyam-national-day-celebration-shukran-uae-ePathram
അബുദാബി : യു. എ. ഇ. യുടെ 49 ആം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി മാർത്തോമാ യുവ ജന സഖ്യം ഓൺ ലൈൻ പ്ലാറ്റ് ഫോമില്‍ ‘ശുക്രൻ യു. എ. ഇ.-2020’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അവതരണ ത്തിലെ മികവു കൊണ്ട് ശ്രദ്ധേയമായി.

പ്രമുഖ സാമൂഹിക പ്രവർത്തകന്‍ അഷ്‌റഫ് താമര ശ്ശേരി, മാധ്യമ പ്രവർത്തകന്‍ ഫസ്‌ലു, ഇടവക വികാരി റവ. ബാബു പി. കുലത്താക്കല്‍, സഹ വികാരി റവ. സി. പി. ബിജു തുടങ്ങിയവര്‍ സംബന്ധിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 49 പേര്‍ ആശംസകൾ നേര്‍ന്നു സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാ പരിപാടികളും യു. എ. ഇ. യുടെ ചരിത്ര മുഹൂർത്തങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ ദൃശ്യാവിഷ്കാരവും പരിപാടിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

49 വർഷം യു. എ. ഇ. യില്‍ പ്രവാസ ജീവിതം പൂർത്തീ കരിച്ച അബുദാബി മാർത്തോമ്മാ ഇടവക അംഗം റോയി ചാണ്ടിയെ ആദരിച്ചു.

ഇടവക സെക്രട്ടറി ടി. എം. മാത്യു, യുവജന സഖ്യം സെക്രട്ടറി ജിതിൻ രാജൻ ജോയ്‌സ്, പ്രോഗ്രാം കൺവീനർ ജിലു ജോസഫ്, ലേഡി സെക്രട്ടറി എലിസ സൂസൻ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

‘യാ സലാം ഇമാറാത്ത്’ സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു.

December 3rd, 2020

yaa-salaam-emarath-sarbath-teams-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിനം പ്രമേയമാക്കി ‘യാ സലാം ഇമാറാത്ത്’ എന്ന ഗാനം പുറത്തിറങ്ങി. പ്രവാസി കലാ കൂട്ടായ്മ യായ സർബത്ത് ടീംസ്‌ ആണ് ആൽബം ഒരുക്കിയത്. യു. എ. ഇ. ഭരണാധി കാരി കൾക്കും ജനത ക്കും ആദരവ് അർപ്പിച്ചു കൊണ്ടാണ് ‘യാ സലാം ഇമാറാത്ത്’ എന്ന പേരിൽ പ്രവാസി മലയാളി കളുടെ കൂട്ടായ്മ യിൽ ഈ ഗാനം ചിത്രീകരിച്ച് റിലീസ് ചെയ്തത്.

സ്വന്തം ജനതയോടുള്ള കരുതല്‍ എന്ന പോലെ തന്നെ ഏതു സാഹചര്യ ത്തിലും വിദേശി കളെയും കൈ വിടാതെ ചേര്‍ത്തു പിടിക്കുന്ന യു. എ. ഇ. യുടെ നേതൃത്വ ത്തിനു പ്രവാസി സമൂഹ ത്തി ന്റെ ആദരവും സ്നേഹ വും കൂടി യാണ് ‘യാ സലാം ഇമാറാത്ത്’ എന്ന ആല്‍ബത്തി ന്റെ വരികളില്‍ കുറിച്ചിട്ടി രിക്കുന്നത് എന്ന് രചയിതാവ് ഷഫീക് നാറാണത്ത് പറഞ്ഞു.

ശശികൃഷ്ണ കോഴിക്കോട് ഓര്‍ക്കസ്റ്റ്ര നിര്‍വ്വഹിച്ചു. റാഷിദ് ഈസ കോഡി നേഷൻ. പിന്നണി ഗായകൻ അൻവർ സാദത്ത് ആലപിച്ച ഗാനം സംവിധാനം ചെയ്തിരി ക്കുന്നത് രചയിതാവ് കൂടി യായ ഷെഫീക് നാറാണത്ത്.

കലാ സാംസ്കാരിക മേഖലയിൽ നിന്നുള്ള നിരവധി പേര്‍ ആശംസകൾ അറിയിച്ച ഈ ഗാനം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടി മുന്നോട്ടു പോവുക യാണ്. ജംഷീര്‍, ജുനൈദ് മച്ചിങ്ങല്‍, ബാബു ഗുജറാത്ത്, ഇ. ആര്‍. സാജന്‍, സുബൈര്‍, ഹംസത്ത് അലി (ബിഗ് ബാനര്‍ മീഡിയ) എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍

- pma

വായിക്കുക: , , , ,

Comments Off on ‘യാ സലാം ഇമാറാത്ത്’ സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു.

ദേശീയ ദിനാഘോഷം : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രല്‍ ഒരുക്കിയ വേറിട്ട അവതരണം

December 3rd, 2020

sheikh-zayed-uae-national-day-celebration-ePathram
അബുദാബി : യു. എ. ഇ. യുടെ 49-ാം ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി അബുദാബി സെൻറ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രല്‍ വേറിട്ട സ്നേഹോ പഹാരം സമര്‍പ്പിച്ചു.

രാജ്യത്തി ന്റെ ചരിത്രവും ഭരണാധി കാരി കളോടുള്ള ആദരവും വരച്ചു കാണിക്കുന്ന സാന്‍ഡ് ആര്‍ട്ട് ചിത്രീ കരിച്ചു കൊണ്ടാണ് വീഡിയോ ഒരുക്കിയത്.

ഇടവക ഈ വര്‍ഷം ‘ഗ്ലോറിയ-2020’ എന്ന പേരില്‍ സംഘടി പ്പിച്ച കൊയ്ത്തു ത്സവ ത്തിന്റെ ഭാഗമായി കൊണ്ടാണ്ചിത്രീകരണം ഒരുക്കിയത്. ഇംഗ്ലീഷിലും അറബിയിലും വിശദാംശ ങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് റിലീസ് ചെയ്ത വീഡിയോക്ക് സമൂഹ മാധ്യമ ങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വിവിധ നാടുകളില്‍ നിന്നും ഇവിടെ എത്തി സഹാനു ഭൂതി യോടെ, സാഹോദര്യ ത്തോടെ, സഹി ഷ്ണുത യോടെ, ഏവരും സന്തോഷത്തോടെ സഹവസിക്കാൻ ഈ രാജ്യത്തിന്റെ ഭരണാധി കാരി കൾ കാണിക്കുന്ന വലിയ മനസ്സിന് എന്നും നന്ദിയുള്ളവര്‍ ആയിരിക്കും എന്ന് ഇടവക വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.

ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തു ഉത്സവ ത്തിന്റെ ഭാഗമായി, ഈ രാജ്യ ത്തി ന്റെ അനുഗ്രഹ ത്തിന് വേണ്ടി സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ നടത്തുന്ന രണ്ടു മാസത്തെ പ്രാർത്ഥനാ യജ്ഞമായ ഗ്ലോറിയ 2020, ഡിസംബർ 25 ന് സമാപിക്കും എന്ന് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി. ജോബി ജോർജ് എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദേശീയ ദിനാഘോഷം : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രല്‍ ഒരുക്കിയ വേറിട്ട അവതരണം

Page 37 of 113« First...102030...3536373839...506070...Last »

« Previous Page« Previous « വാഹന നിയമങ്ങളിൽ മാറ്റം വരും – നോമിനിയെ ചേര്‍ക്കാം
Next »Next Page » ‘യാ സലാം ഇമാറാത്ത്’ സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha