ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം

February 2nd, 2019

google-blocked-epathram
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സംവിധാന മായ ‘ഗൂഗിള്‍ പ്ലസ്’ 2019 ഏപ്രില്‍ രണ്ടു മുതല്‍ സേവനം അവ സാനി പ്പിക്കും. നിങ്ങളുടെ ഗൂഗിള്‍ പ്ലസ് എക്കൗ ണ്ടും ഗൂഗിള്‍ പ്ലസ് പേജുകളും 2019 ഏപ്രില്‍ രണ്ടു മുതല്‍ പിന്‍ വലിക്കും എന്നു കാണിച്ച് ഇതിനെ ക്കുറിച്ചുള്ള അറി യിപ്പ് തങ്ങ ളുടെ ഉപ യോ ക്താ ക്കള്‍ക്ക് ഗൂഗിള്‍ അയച്ചു തുടങ്ങി.

ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്തി ട്ടുള്ള ചിത്ര ങ്ങള്‍, വീഡി യോ കള്‍, ആല്‍ബം ആര്‍ ക്കൈവ്, ഗൂഗിള്‍ പ്ലസ് പേജു കള്‍ എല്ലാം ഏപ്രില്‍ രണ്ടു മുതല്‍ നീക്കം ചെയ്തു തുടങ്ങും.

എന്നാല്‍ ഇവ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജില്‍ നിന്നും ഡേറ്റ ഡൗണ്‍ ലോഡ് ചെയ്യുവാനുള്ള സൗകര്യ മുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ ഒന്നിനു മുന്‍പേ അവ ഡൗണ്‍ ലോഡ് ചെയ്തി രിക്കണം.

അതേ സമയം ഗൂഗിള്‍ ഫോട്ടോസ് വിഭാഗ ത്തിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോ കളും വീഡിയോ കളും നീക്കം ചെയ്യു കയില്ല എന്നും ഗൂഗിള്‍ അറി യിച്ചു.

2019 ഫെബ്രുവരി നാലി നു ശേഷം പുതിയ ഗൂഗിള്‍ പ്ലസ് അക്കൗണ്ടു കളും പേജു കളും, കമ്മ്യൂ ണി റ്റി കളും ഇവന്റു കളും ഒരുക്കു വാനും കഴി യില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസ് ഉപ യോഗി ച്ചുള്ള ജി – സ്യൂട്ട് എക്കൗ ണ്ടുകള്‍ നില നില്‍ക്കും. ഇതില്‍ പുതിയ ഫീച്ചറുകളും ഉടന്‍ ലഭ്യ മാവും എന്നും അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം

കെ. എസ്. ആര്‍. ടി. സി. യുടെ സി. എം. ഡി. സ്ഥാനത്തു നിന്നും തച്ചങ്കരിയെ മാറ്റി

January 31st, 2019

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. ചെയർമാനും മാനേജിംഗ് ഡയറക്ടറു മായ (സി. എം. ഡി) ടോമിന്‍ ജെ. തച്ച ങ്കരിയെ തല്‍ സ്ഥാന ത്തു നിന്നും മാറ്റു വാന്‍ മന്ത്രി സഭാ യോഗ ത്തില്‍ തീരുമാനിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീ ഷണര്‍ എം. പി. ദിനേ ശി നാണ് പുതിയ ചുമതല ഏല്‍പ്പിച്ചിരി ക്കുന്നത്.

സി. ഐ. ടി. യു. അടക്കം ട്രേഡ് യൂണിയനു കളുമായി ടോമിന്‍ ജെ. തച്ചങ്കരി യുടെ അഭിപ്രായ വിത്യാസ ങ്ങ ളുടെ പ്രതി ഫല നമാണ് ഈ സ്ഥാന ചലനം എന്നു പറയ പ്പെടുന്നു. നഷ്ടത്തില്‍ ഓടി യിരുന്ന കെ. എസ്. ആര്‍. ടി. സി. യെ ലാഭത്തില്‍ എത്തി ക്കാന്‍ വിവിധ പദ്ധതി കള്‍ ആവി ഷ്കരി ച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഡബിൾ ഡ്യൂട്ടി അവസാനിപ്പിച്ചു, മെക്കാനിക്കൽ വിഭാഗ ത്തിലെ താൽക്കാലിക ജീവന ക്കാരെ പിരിച്ചു വിട്ടു, അദർ ഡ്യൂട്ടി അവസാനിപ്പിച്ചു എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങൾ കൊണ്ടാണ് യൂണിയനുകള്‍ തച്ചങ്കരിക്ക് എതിരെ തിരിഞ്ഞത്.

- pma

വായിക്കുക: , , , , , , ,

Comments Off on കെ. എസ്. ആര്‍. ടി. സി. യുടെ സി. എം. ഡി. സ്ഥാനത്തു നിന്നും തച്ചങ്കരിയെ മാറ്റി

ദുബായ് കെയേഴ്സ് സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് 10 ലക്ഷം ദിർഹം നല്‍കി

January 22nd, 2019

uae-exchange-donates-one-million-to-dubai-cares-ePathram
അബുദാബി : മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് നേതൃത്വം നല്‍കുന്ന ദുബായ് കെയേഴ് സിന്റെ സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് പത്തു ലക്ഷം ദിര്‍ഹം സംഭാവന നൽകി.

ആഗോള തല ത്തിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം നടത്തി വരുന്ന കാരുണ്യ പ്രവർ ത്തന ങ്ങളുടെ ഭാഗ മായാണ് ദുബായ് കെയേഴ്സ് പദ്ധതി നടപ്പാ ക്കു ന്നത്. വികസ്വര രാജ്യ ങ്ങളുടെ വിദ്യാ ഭ്യാസ ഉന്നമന ത്തി നായി യു. എ. ഇ. എക്സ് ചേഞ്ച് 2017 ൽ പ്രഖ്യാ പിച്ച ഒരു കോടി ദിർഹം പദ്ധതി യുടെ ഭാഗമായാണ് തുക കൈ മാറിയത്.

ഉഗാണ്ട യിലെ പെൺ കുട്ടികളിൽ ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (Science, Technology, Engineering, and Mathematics – STEM) എന്നീ വിദ്യാഭ്യാസ മേഖല കളുടെ ഉന്നമന ത്തിനായി പ്രവർത്തി ക്കുന്ന താണ് ‘സ്റ്റെം പ്രോഗ്രാം’.

സ്റ്റെം വിദ്യാഭ്യാസ പദ്ധതി യുമായി സഹകരിക്കു വാന്‍ സാധിച്ചതിൽ അഭിമാനം ഉണ്ട് എന്നും സാമൂഹി കമായി ഇനിയും ഉന്നതി യില്‍ എത്താത്ത സമൂഹ ങ്ങളിൽ ക്രിയാത്മക മാറ്റം സൃഷ്ടിക്കുക എന്ന യു. എ. ഇ. എക്സ് ചേഞ്ചി ന്റെ അജണ്ട യുമായി പാരസ്പര്യ മുള്ളതാണ് ഉഗാണ്ട യിലെ പദ്ധതി എന്നും ചെക്ക് കൈ മാറി ക്കൊണ്ട് ഗ്രൂപ്പ് സി. ഇ. ഒ. യും ഫിനാബ്ലർ എക്സി ക്യൂട്ടീ വ് ഡയറ ക്ടറും സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ദുബായ് കെയേഴ്സ് സി. ഇ. ഒ. താരിഖ് മുഹമ്മദ് അൽ ഗുർഗ് ചെക്ക് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , , ,

Comments Off on ദുബായ് കെയേഴ്സ് സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് 10 ലക്ഷം ദിർഹം നല്‍കി

വിദ്യാഭ്യാസ മേഖല യില്‍ സാമ്പത്തിക സംവരണം ഉടൻ നടപ്പാക്കും

January 16th, 2019

hrd-minister-prakash-javdekar-ePathram

ന്യൂഡൽഹി : വിദ്യാഭ്യാസ മേഖല യില്‍ ഈ വര്‍ഷം തന്നെ സാമ്പ ത്തിക സംവ രണം നടപ്പാക്കും എന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേ ദ്ക്കര്‍.

കോളേജു കളി ലെയും സര്‍വ്വ കലാ ശാല കളി ലെയും സീറ്റു കളുടെ എണ്ണം 25 ശതമാനം വരെ വര്‍ദ്ധി പ്പിക്കും എന്നാല്‍ സീറ്റു കളുടെ എണ്ണം സംബ ന്ധിച്ച് കൃത്യ മായ തീരു മാനം ആയിട്ടില്ല എന്നും ഒരാഴ്ചക്ക് ഉള്ളില്‍ തന്നെ ഇക്കാര്യ ത്തില്‍ വ്യക്തത വരുത്തും എന്നും അദ്ദേഹം അറി യിച്ചു.

2019 – 20 അധ്യയന വര്‍ഷം മുതല്‍ സാമ്പ ത്തിക സംവ രണം നടപ്പിലാക്കും. എന്നാല്‍ നിലവിലെ സംവരണ വിഭാഗ ങ്ങളെ ഇത് ബാധിക്കില്ല എന്നും കേന്ദ്ര മന്ത്രി വ്യക്ത മാക്കി.

രാജ്യത്തെ സ്വകാര്യ സര്‍വ്വ കലാ ശാല കളും പുതിയ സംവ രണ നിയമം നടപ്പില്‍ വരുത്തു വാന്‍ സന്നദ്ധത അറി യിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ യു. ജി. സി., എ. ഐ. സി. ടി.ഇ., മാനവ വിഭവ ശേഷി വകുപ്പ് അധി കൃത രു മായി നടത്തിയ ചര്‍ച്ചക്കു ശേഷ മാണ് മന്ത്രി ഇക്കാര്യം പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on വിദ്യാഭ്യാസ മേഖല യില്‍ സാമ്പത്തിക സംവരണം ഉടൻ നടപ്പാക്കും

സിവിൽ സർവ്വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

January 14th, 2019

job-hunter-interview-government-job-ePathram
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി, 2018 ലെ യു. പി. എസ്. സി. സിവിൽ സർ വ്വീസ് മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥി കൾ ക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരീ ശീലനം, തിരുവനന്തപുരം മസ്‌കറ്റ് ഹോട്ട ലിൽ 2019 ജനുവരി 17 ന് ആരംഭിക്കും.

യു. പി. എസ്. സി. നടത്തുന്ന അഭിമുഖ പരീക്ഷ യിൽ പങ്കെടു ക്കുന്ന തിന് കേരളീയ രായ വിദ്യാർ ത്ഥി കൾക്ക് അഭിമുഖ പരിശീലനം, ഡൽഹി യിലേ ക്കുള്ള വിമാന യാത്ര, കേരള ഹൗസിൽ താമസം എന്നിവ അക്കാദമി സൗജന്യ മായി ലഭ്യമാക്കും.

താൽപര്യമുള്ളവർ മെയിൻ പരീക്ഷാ ഹാൾ ടിക്കറ്റി ന്റെ പകർപ്പും, പാസ്‌ പോർട്ട് സൈസ് ഫോട്ടോ യു മായി അക്കാദമി യിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.

വിശദ വിവരങ്ങൾക്ക് ഡയറക്ടർ, സെന്റർ ഫോർ കണ്ടി ന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ചാരാ ച്ചിറ, കവടി യാർ. പി. ഒ, തിരു വനന്ത പുരം.

വിവരങ്ങള്‍ക്ക് വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക.

ഫോൺ : 0471 23 13 065, 23 11 654.

പി. എൻ. എക്സ്. 115/19 

- pma

വായിക്കുക: , , , ,

Comments Off on സിവിൽ സർവ്വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

Page 64 of 122« First...102030...6263646566...708090...Last »

« Previous Page« Previous « ഭാഷാ അവബോധ പരി പാടി തൃശൂരില്‍
Next »Next Page » ആരോഗ്യ മേഖല യുടെ നേട്ടം : ആയുര്‍ വ്വേദ ത്തിനു മുഖ്യ പങ്ക്‌ എന്ന് മുഖ്യ മന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha