സിവിൽ സർവ്വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

January 14th, 2019

job-hunter-interview-government-job-ePathram
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി, 2018 ലെ യു. പി. എസ്. സി. സിവിൽ സർ വ്വീസ് മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥി കൾ ക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരീ ശീലനം, തിരുവനന്തപുരം മസ്‌കറ്റ് ഹോട്ട ലിൽ 2019 ജനുവരി 17 ന് ആരംഭിക്കും.

യു. പി. എസ്. സി. നടത്തുന്ന അഭിമുഖ പരീക്ഷ യിൽ പങ്കെടു ക്കുന്ന തിന് കേരളീയ രായ വിദ്യാർ ത്ഥി കൾക്ക് അഭിമുഖ പരിശീലനം, ഡൽഹി യിലേ ക്കുള്ള വിമാന യാത്ര, കേരള ഹൗസിൽ താമസം എന്നിവ അക്കാദമി സൗജന്യ മായി ലഭ്യമാക്കും.

താൽപര്യമുള്ളവർ മെയിൻ പരീക്ഷാ ഹാൾ ടിക്കറ്റി ന്റെ പകർപ്പും, പാസ്‌ പോർട്ട് സൈസ് ഫോട്ടോ യു മായി അക്കാദമി യിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.

വിശദ വിവരങ്ങൾക്ക് ഡയറക്ടർ, സെന്റർ ഫോർ കണ്ടി ന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ചാരാ ച്ചിറ, കവടി യാർ. പി. ഒ, തിരു വനന്ത പുരം.

വിവരങ്ങള്‍ക്ക് വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക.

ഫോൺ : 0471 23 13 065, 23 11 654.

പി. എൻ. എക്സ്. 115/19 

- pma

വായിക്കുക: , , , ,

Comments Off on സിവിൽ സർവ്വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

അധികാരത്തിൽ വന്നാൽ ജി. എസ്. ടി. പുനർ നിർണ്ണയിക്കും : രാഹുല്‍ ഗാന്ധി

January 13th, 2019

br-shetty-ma-yousufali-presinting-ibpg-memento-rahul-gandhi-ePathram
അബുദാബി : ഇന്ത്യ ഇന്ന് അഭി മുഖീ കരിക്കുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മ എന്നു രാഹുൽ ഗാന്ധി. കോൺ ഗ്രസ്സ് അധി കാര ത്തി ലേക്ക് എത്തി യാൽ ജി. എസ്. ടി. പുനർ നിർണ്ണ യിക്കും. വിദ്യാ ഭ്യാസ, ആരോഗ്യ മേഖ ല കൾക്ക് കൂടുതൽ പ്രാധാന്യം നൽകി ക്കൊണ്ട് ഡോ. മൻ മോഹൻ സിംഗിന്റെ സാമ്പ ത്തിക നയ ങ്ങള്‍ നടപ്പി ലാ ക്കും.

ഇന്ത്യൻ ബിസിനസ്സ് ആൻഡ്‌ പ്രൊഫ ഷണൽ ഗ്രൂപ്പ് (ഐ. ബി. പി. ജി) അബു ദാബി ദുസിത് താനി ഹോട്ട ലില്‍ സംഘ ടിപ്പിച്ച സ്വീകരണ ചടങ്ങി ലാണ് രാഹുല്‍ ഗാന്ധി ഇക്കാ ര്യ ങ്ങൾ പറഞ്ഞത്.

സാമ്പ ത്തിക രംഗത്ത് നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പി ലാക്കിയ അശാസ്ത്രീയ നട പടി കള്‍ കാരണം ബാങ്കിംഗ് മേഖല തകര്‍ച്ച യിലാണ് ജി. എസ്. ടി. യും നോട്ടു നിരോ ധന വും ചെറുകിട വ്യവ സായ ങ്ങളെ തകര്‍ത്തു. ദശ ലക്ഷ ക്കണക്കിന് തൊഴിൽ സാദ്ധ്യതകള്‍ ഇല്ലാ തായി.

പ്രവാസികൾക്ക് കൂടെ നില്‍ക്കുവാന്‍ ആഗ്ര ഹി ക്കുന്ന ആളാണ് താന്‍ എന്നും പ്രവാസി വോട്ട് കോൺഗ്രസ്സി ന്റെ പ്രകടന പത്രിക യിൽ ഉൾ പ്പെടുത്തും എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വെറും അഞ്ചു മിനിറ്റു മാത്രം ഉണ്ടായിരുന്ന തന്റെ ആമുഖ പ്രസംഗ ത്തിന് ശേഷം സദസ്യ രുമാ യുള്ള സംവാദ ത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യ ങ്ങൾ പറ ഞ്ഞത്.

ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷണല്‍ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ആർ. ഷെട്ടി, വൈസ് പ്രസിഡണ്ട് എം. എ. യൂസഫലി, യു. എ. ഇ. എക്സ് ചേഞ്ച് പ്രസി ഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂ ണിക്കേ ഷന്‍ ഓഫീസര്‍ വി. നന്ദ കുമാര്‍, ഇന്ത്യൻ ഓവർ സീസ് കോൺ ഗ്രസ്സ് ചെയർ മാൻ സാം പിത്രോഡ, മിലിന്ദ് മുരളി ദിയോറ തുട ങ്ങി യവര്‍ സംബന്ധിച്ചു. ഐ. ബി. പി. ജി. ഉപ ഹാരം രാഹുൽ ഗാന്ധിക്ക് സമ്മാ നിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on അധികാരത്തിൽ വന്നാൽ ജി. എസ്. ടി. പുനർ നിർണ്ണയിക്കും : രാഹുല്‍ ഗാന്ധി

സാമ്പത്തിക സംവരണ ബില്‍ രാഷ്ട്ര പതി ഒപ്പു വെച്ചു

January 12th, 2019

ram-nath-kovind-14th-president-of-india-ePathram
ന്യൂഡല്‍ഹി : മുന്നാക്ക സമുദായ ങ്ങളില്‍ സാമ്പ ത്തിക മായി പിന്നാക്കം നില്‍ക്കുന്ന വര്‍ക്ക് തൊഴിൽ, വിദ്യാ ഭ്യാസ മേഖല കളിൽ 10 ശത മാനം സംവരണം നൽകുന്ന ബില്‍ ആണ് രാഷ്ട്ര പതി റാംനാഥ് കോവിന്ദ് ഒപ്പു വച്ചത്.

ഇതോടെ സംവരണ നിയമം പ്രാബല്യ ത്തിൽ വന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ചു വിജ്ഞാ പനം പുറ പ്പെടു വിച്ചു കഴിഞ്ഞു. സംവര ണത്തി നായി ഭരണ ഘടന യുടെ 15, 16 വകുപ്പു കളാണു ഭേദഗതി ചെയ്തത്. നിയമ നിർമ്മാണ ത്തി നുള്ള ഭരണ ഘടനാ പരമായ തടസ്സ ങ്ങൾ ഒഴി വാക്കു ന്നതാണു ഭേദ ഗതി.

മുന്നാക്ക വിഭാഗ ങ്ങളിൽ സാമ്പ ത്തിക മായി പിന്നാക്കം ആയവര്‍ക്കു സർക്കാർ ഉദ്യോഗ ത്തിലും സർക്കാർ-സ്വകാര്യ വിദ്യാ ഭ്യാസ സ്ഥാപന ങ്ങളിലും 10% സംവര ണത്തി നുള്ള താണു ഭേദഗതി. ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്കു വ്യവസ്ഥ ബാധകമല്ല.

ലോക്സഭ യില്‍ മൂന്നി ന് എതിരെ 323 വോട്ടു കള്‍ക്കും രാജ്യ സ ഭയില്‍ ഏഴിന് എതിരെ 165 വോട്ടു കള്‍ക്കു മാണ് ബില്‍ പാസ്സാക്കിയത്.

- pma

വായിക്കുക: , , ,

Comments Off on സാമ്പത്തിക സംവരണ ബില്‍ രാഷ്ട്ര പതി ഒപ്പു വെച്ചു

പ്രവാസി സാന്ത്വനം പദ്ധതി : കാല താമസം ഒഴിവാക്കും

January 7th, 2019

logo-government-of-kerala-ePathramവയനാട് : പ്രവാസി സാന്ത്വനം പദ്ധതി യിലെ കാല താമസം സാങ്കേതിക തടസ്സം മാത്ര മാണ് എന്നും ഇതു ടനെ പരി ഹരിക്കും എന്നും പ്രവാസി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച നിയമ സഭ സമിതി കളക്‌ട്രേറ്റില്‍ നട ത്തിയ സിറ്റിംഗില്‍ അറിയിച്ചു.

k-v-abdul-khader-gvr-mla-epathram

കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. ചെയര്‍മാന്‍ ആയിട്ടുള്ള സമിതി, ജില്ലയിലെ പ്രവാസി കളില്‍ നിന്നും പരാതി സ്വീകരിച്ചു.

രേഖാ മൂലം നല്‍കിയ പരാതി കള്‍ വിവിധ വകുപ്പു കളില്‍ നിന്നും റിപ്പോര്‍ട്ട് തേടി വിശദ വിവര ങ്ങള്‍ പരാതി ക്കാരുടെ വിലാസ ത്തില്‍ കത്തു വഴി അറി യിക്കും എന്ന് നിയമ സഭാസ മിതി അറി യിച്ചു.

പ്രവാസിക ളുടെ ക്ഷേമ ത്തിനായി സര്‍ക്കാരും മുഖ്യ മന്ത്രിയും അനു ഭാവ പൂര്‍വ്വ നടപടി യാണ് സ്വീകരി ക്കു ന്നത്. പദ്ധതികളും ആനു കൂല്യ ങ്ങളും പ്രയോജന പ്പെടു ത്താന്‍ പ്രവാസി കള്‍ ശ്രദ്ധി ക്കണം എന്നും സമിതി അംഗ വും തൃക്കരിപ്പൂര്‍ എം. എല്‍. എ. യുമായ എം. രാജ ഗോപാല്‍ പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍ വകു പ്പിന്റെ വെബ് സൈറ്റ് സന്ദര്‍ശി ക്കാവു ന്നതാ ണ്.

- pma

വായിക്കുക: , ,

Comments Off on പ്രവാസി സാന്ത്വനം പദ്ധതി : കാല താമസം ഒഴിവാക്കും

കാർഷിക വിള കളുടെ പ്രചാരണം : ലുലു വില്‍ ‘അവർ ഹാർവെസ്റ്റ് വീക്ക്’

December 27th, 2018

lulu-harvest-week-for-organic-vegetable-fruits-ePathram
അബുദാബി : യു. എ. ഇ.യില്‍ പ്രാദേശികമായി വിളയി ക്കുന്ന ജൈവ പച്ചക്കറി കളുടെ പ്രചാ രണം ലക്ഷ്യ മാക്കി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ കാലാവസ്ഥ – പരിസ്ഥിതി മന്ത്രാലയ ത്തിന്റെ സഹ കരണ ത്തോടെ ‘അവർ ഹാർവെസ്റ്റ് വീക്ക്’എന്ന പേരി ല്‍ കൊയ്ത്തു വാരാചരണം സംഘടിപ്പി ക്കുന്നു.

minister-climate-control-environment-lulu-harvest-week-ePathram

കാലാ വസ്ഥ – പരിസ്ഥിതി വകുപ്പു മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി ‘അവർ ഹാർവെസ്റ്റ് വീക്ക്’ ഉദ്ഘാടനം ചെയ്തു. അബു ദാബി ഖാലിദിയ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർ മാനും മാനേജിംഗ് ഡയറക്ടറു മായ എം. എ. യൂസഫലി സംബന്ധിച്ചു.

uae-minister-of-climate-control-and-environment-thani-al-zeyoudi-in-lulu-ePathram

ജൈവ പച്ചക്കറി കള്‍ക്കും പഴ ങ്ങള്‍ക്കും വിപണി കണ്ടെത്തു ന്നതിലൂടെ പ്രാദേ ശിക കർഷക രെയും അവ രുടെ ഉൽപന്ന ങ്ങളെ യും പ്രോത്സാ ഹിപ്പി ക്കുകയും ജൈവ ഉൽപന്ന സംസ്കാരം വളർത്തി എടുക്കുവാനും ലുലു ഗ്രൂപ്പ് പങ്കു വഹിക്കുന്നു എന്നും എം. എ. യൂസ ഫലി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on കാർഷിക വിള കളുടെ പ്രചാരണം : ലുലു വില്‍ ‘അവർ ഹാർവെസ്റ്റ് വീക്ക്’

Page 63 of 123« First...102030...6162636465...708090...Last »

« Previous Page« Previous « ഇടതു മുന്നണി യില്‍ നാലു പാര്‍ട്ടി കള്‍ കൂടി അംഗ ങ്ങളായി
Next »Next Page » എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha