പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

November 28th, 2018

ogo-norka-roots-ePathram
കണ്ണൂർ : സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പ റേഷന്‍ നോര്‍ക്കാ – റൂട്ട്‌സു മായി ചേര്‍ന്ന് നടപ്പി ലാക്കുന്ന പ്രവാസി പുനരധി വാസ വായ്പാ പദ്ധതി യിലേക്ക് 18 നും 55 നും ഇട യില്‍ പ്രായ മുള്ള 3,50,000 രൂപ യില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗ ത്തില്‍ പ്പെട്ട യുവതി – യുവാക്ക ളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പരമാവധി 20 ലക്ഷം രൂപ മുതല്‍ മുടക്ക് ആവശ്യമുള്ള സംരംഭ ങ്ങള്‍ക്ക് 15 ശതമാനം ബാക്ക് എന്റഡ് സബ്‌ സിഡി യും തിരിച്ചടവ് ഗഡു ക്കള്‍ കൃത്യ മായി അട ക്കുന്ന വര്‍ക്ക് ആദ്യത്തെ നാല് വര്‍ഷം മൂന്നു ശതമാനം പലിശ ഇളവും നോര്‍ക്കാ – റൂട്ട്‌സ് നല്‍കും.

ചുരുങ്ങിയത് രണ്ട് വര്‍ഷം എങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങി വരുന്ന പ്രവാസി കള്‍ക്ക് സ്വയം തൊഴില്‍ സംരംഭ ങ്ങള്‍ തുടങ്ങു ന്നതിന്നു വേണ്ടി യാണ് വായ്പ അനു വദി ക്കുന്നത്.

അഞ്ചു ലക്ഷം രൂപ വരെ യുള്ള വായ്പ കള്‍ക്ക് ആറു ശത മാനവും അഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ യുള്ള വായ്പ കള്‍ക്ക്എട്ടു ശത മാനവു മാണ് പലിശ നിരക്ക്.

വായ്പക്ക് കോര്‍പ്പ റേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്.

വായ്പ ആവശ്യ മുള്ളവര്‍ നോര്‍ക്കാ – റൂട്ട്‌സിന്റെ വെബ്‌ സൈറ്റില്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം കോര്‍പ്പ റേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസു മായി ബന്ധപ്പെടണം. ഫോണ്‍ : 0497 27 05 036.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

ഹണ്ടിംഗ് ആൻഡ് ഇക്വ സ്ട്രിയൻ പ്രദർശനം അബു ദാബി യില്‍

September 26th, 2018

abudhabi-falcon-exhibition-ePathram
അബുദാബി : പതിനാറാമത് അബു ദാബി ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രി യൻ പ്രദർശനം തുടങ്ങി. എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വ ത്തിൽ അബു ദാബി പരിസ്ഥിതി ഏജൻസി, ഇന്റർ നാഷനൽ ഫണ്ട് ഫോർ ഹുബാറ കൺ സർ വേഷൻ, അബു ദാബി സാംസ്‌കാരിക ടൂറിസം വകുപ്പ്, കൾചറൽ പ്രോഗ്രാം ആൻഡ് ഹെറി റ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി എന്നിവയുടെ സഹ കരണ ത്തോടെ യാണു പ്രദർശനം നടക്കുക

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് 1976 മുതൽ ഫാൽക്കൺ ഹണ്ടിംഗ് നടത്തിയ മൂവ്വാ യിര ത്തോളം ചിത്ര ങ്ങള്‍ ഇവിടെ പ്രദര്‍ ശിപ്പി ക്കുന്നു.

ഫാൽക്കണ്‍ മൽസരം, അറേബ്യന്‍ വേട്ട പ്പട്ടി കളുടെ സൗന്ദര്യ മൽസരം, കുതിരാഭ്യാസ പ്രകടനം എന്നി വയും വിവിധ തരം തോക്കുകൾ, കത്തി കൾ തുടങ്ങിയ വേട്ട ഉപ കരണ ങ്ങളും പ്രദർ ശന ത്തില്‍ ഒരുക്കിയിട്ടുണ്ട്. ശിൽപ ശാലകൾ, ഗെയിമുകൾ, പരിസ്ഥിതി ബോധ വത്കരണ പരി പാടി കൾ എന്നിവയും ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രി യൻ പ്രദര്‍ശനത്തില്‍ ഭാഗമാവും.

എല്ലാ ദിവസവും രാവിലെ പതിനൊന്നു മണി മുതൽ രാത്രി പത്തു മണി വരെ യാണ് സന്ദർശന സമയം. പ്രദർശനം സെപ്റ്റംബര്‍ 29 വരെ നീണ്ടു നിൽക്കും.

- pma

വായിക്കുക: , , ,

Comments Off on ഹണ്ടിംഗ് ആൻഡ് ഇക്വ സ്ട്രിയൻ പ്രദർശനം അബു ദാബി യില്‍

സാന്ത്വനം : അങ്ക മാലി ക്കൊരു കൈത്താങ്ങ് ധന സഹായ വിതരണം

September 25th, 2018

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി മേഖലയിൽ പ്രളയ ദുരിതം അനു ഭവിക്കുന്ന വരെ സഹായി ക്കു വാനാ യി തുടക്കം കുറിച്ച ‘സാന്ത്വനം – അങ്കമാലി ക്കൊരു കൈത്താങ്ങ്’ എന്ന കാമ്പയിന്‍ വഴി സമാ ഹരിച്ച തുക, അർഹത പ്പെട്ട 66 കുടുംബ ങ്ങൾക്ക് കൈമാറി.

അങ്കമാലി നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോ സ്സിയേ ഷൻ (ആൻ റിയ അബു ദാബി) അങ്ക മാലി വ്യാപാര ഭവൻ ഓഡി റ്റോറിയ ത്തിൽ സംഘ ടിപ്പിച്ച പരി പാടി യിൽ എം. എല്‍. എ. റോജി എം. ജോൺ അര്‍ഹത പ്പെട്ട വര്‍ക്കു കൈ മാറി.

angamaly-mla-roji-m-john-nri-anria-flood-relief-distribution-ePathram

ജോർജ്ജ് പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്ക മാലി മുൻസിപ്പൽ ചെയർ പേഴ്സൺ എം. എ. ഗ്രേസി, ബ്ലോക്ക്‌ പഞ്ചാ യത്ത്‌ പ്രസി ഡണ്ട് പി. ടി. പോൾ, വ്യാപാരി – വ്യവസായി ഏകോപന സമിതി പ്രസി ഡണ്ട് നിക്സൺ മാവേലി, ആൻ റിയ മുൻ ഭാര വാഹി കളായ ജിജോ മണവാളൻ, സി. കെ. സൈമൺ, നൈജോ എബ്രഹാം, ബെന്നി മൂഞ്ഞേലി, സിന്റോ ആന്റൂ, പൊതു പ്രവർത്ത കരാ യ ടി. എം. വർഗ്ഗീസ്, എം. പി. ലോന പ്പൻ, അൽഫോൻസ വർഗ്ഗീസ്, റീന രാജൻ തുടങ്ങി യവര്‍ സംബ ന്ധിച്ചു.

അങ്കമാലി നഗര സഭ യി ലേയും സമീപ പ്രദേശ ങ്ങളിലെ 12 പഞ്ചായത്തു കളിലേയും അബുദാബി യിൽ പ്രവാസി കളായ അങ്കമാലി ക്കാരുടെ സ്വതന്ത്ര കൂട്ടായ്മ യാണ് ആൻ റിയ അബു ദാബി.

- pma

വായിക്കുക: , , , , , , , , ,

Comments Off on സാന്ത്വനം : അങ്ക മാലി ക്കൊരു കൈത്താങ്ങ് ധന സഹായ വിതരണം

ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു

September 25th, 2018

medicine-medical-shop-ePathram
കോഴിക്കോട് : രാജ്യത്തെ മെഡിക്കൽ ഷോപ്പു കൾ അടച്ചിട്ടു കൊണ്ട് സെപ്റ്റംബര്‍ 28 ന് ഔഷധ വ്യാപാരി കളുടെ പണി മുടക്ക്.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാര ത്തിന് അനു മതി നല്‍ കുന്ന കരട് വിജ്ഞാപനം കേന്ദ്ര സര്‍ ക്കാര്‍ പിന്‍ വലി ക്കണം എന്ന് ആവ ശ്യപ്പെട്ടു കൊണ്ടാണ് ആള്‍ ഇന്ത്യാ ഓര്‍ഗ നൈസേഷന്‍ ഓഫ് കെമിസ്റ്റ് & ഡ്രഗ്ഗിസ്റ്റ്  (എ. ഐ. ഒ. സി. ഡി) സെപ്റ്റംബര്‍ 28 ന് രാജ്യ വ്യാപക മായി പണി മുടക്കിന്ന് ആഹ്വാനം ചെയ്തി രിക്കു ന്നത്.

വാള്‍ മാര്‍ട്ടും ഫ്‌ളിപ് കാര്‍ട്ടും അടക്കമുള്ള ആഗോള കുത്തക കമ്പനി കള്‍ ഓണ്‍ ലൈനി ലൂടെ മരുന്നു കച്ചവടം ചെയ്യു മ്പോള്‍ 8.5 ലക്ഷ ത്തോളം വരുന്ന വ്യാപാരി കളേ യും അവരുടെ കുടുംബ ങ്ങ ളേയും നേരിട്ടു ബാധി ക്കും.

മാത്രമല്ല മരുന്നി ന്റെ പാര്‍ശ്വ ഫല ങ്ങളെ കുറിച്ചും മരുന്നു കൾ കഴിക്കേണ്ടതായ രീതി യെ കുറിച്ചും രോഗി യെ ധരിപ്പി ക്കുന്ന ഫാര്‍മ സിസ്റ്റി ന്റെ സേവനം തന്നെ ഇല്ലാതാകും എന്നും പണി മുടക്കിന്ന് ആഹ്വാനം ചെയ്ത എ. ഐ. ഒ. സി. ഡി. ഭാര വാഹികള്‍ ചൂണ്ടി ക്കാണി ക്കുന്നു.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാരം വഴി ഗുണ നില വാരം ഇല്ലാത്ത വ്യാജ മരുന്നു കള്‍ ഇറങ്ങു വാന്‍ ഇടയാക്കും. കൂടാതെ ലഹരി ഗുളിക കളും ചെറുപ്പ ക്കാരുടെ കൈ കളില്‍ എളുപ്പം എത്തി ച്ചേരും എന്നും ഭാര വാഹി കൾ ഓർമ്മ പ്പെടുത്തി.

- pma

വായിക്കുക: , , , , , ,

Comments Off on ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു

ഇന്ധന വില വളരെക്കൂടുതല്‍ – ഇതു ജനങ്ങളെ വേട്ടയാടുന്നു : നിതിന്‍ ഗഡ്കരി

September 19th, 2018

nitin-gadkari-2018-union-transport-minister-ePathram
മുംബൈ : ഇന്ധന വില വളരെ ക്കൂടുതല്‍ ആണെന്നും ഇതു മൂലം പൊതു ജന ങ്ങള്‍ പ്രശ്ന ങ്ങള്‍ നേരി ടുന്നു എന്നും കേന്ദ്ര ഗതാ ഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. മൂന്നാമത് ബ്ലൂം ബെര്‍ഗ് ഇന്ത്യാ എക്ക ണോമിക്ക് ഫോറ ത്തില്‍ പങ്കെടുത്തു സംസാരിക്കുക യായി രുന്നു മന്ത്രി.

ഇന്ധന വിലയെ കുറിച്ചുള്ള ചോദ്യ ത്തിനു മറുപടി ആയി ട്ടാണ് മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത് എന്നാല്‍, പെട്രോളി ന്റെയും ഡീസലി ന്റെയും നികുതി നിരക്ക് കുറക്കുമോ എന്ന ചോദ്യത്തിന്, അത് തീരു മാനി ക്കേ ണ്ടത് ധനമന്ത്രി യാണ് എന്നായി രുന്നു  മന്ത്രി യുടെ മറുപടി.

- pma

വായിക്കുക: , , , , ,

Comments Off on ഇന്ധന വില വളരെക്കൂടുതല്‍ – ഇതു ജനങ്ങളെ വേട്ടയാടുന്നു : നിതിന്‍ ഗഡ്കരി

Page 66 of 123« First...102030...6465666768...8090100...Last »

« Previous Page« Previous « അനധികൃത ടാക്‌സി : കര്‍ശ്ശന നടപടി കളു മായി പോലീസ്
Next »Next Page » മുത്തലാഖ് നിയമ വിരുദ്ധം : ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭ യുടെ അംഗീകാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha