കേരളത്തിനുള്ള ദുരിതാശ്വാസം : നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ല എന്ന് യു. എ. ഇ. സ്ഥാനപതി

August 24th, 2018

india-uae-flags-ePathram
ന്യൂഡല്‍ഹി : കേരളത്തിനുള്ള ദുരിതാശ്വാസം നിശ്ചിത തുക യു. എ. ഇ. പ്രഖ്യാപിച്ചിട്ടില്ല എന്നും ധന സഹാ യം സംബ ന്ധിച്ച വില യിരു ത്തല്‍ നടന്നു കൊണ്ടി രിക്കുന്നു എന്നും ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി അഹ്മദ് അല്‍ ബന്ന.

കേരള ത്തില്‍ ഉണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വില യിരു ത്തല്‍ നടക്കുന്നതേ ഉള്ളു. ദുരിതാ ശ്വാസ കാര്യ ങ്ങൾ ക്കായി യു. എ. ഇ. യില്‍ ഒരു സമിതി രൂപീ കരി ച്ചിട്ടുണ്ട്. വിവിധ സംഘടന കളു മായി ചേർന്നു ദുരിതാ ശ്വാസ പ്രവർത്തന ങ്ങൾ നടത്തുന്നുണ്ട്.  എന്നാൽ സാമ്പ ത്തി ക സഹായ ത്തി ന്റെ കാര്യ ത്തിൽ ഔദ്യോഗിക മായി യു. എ. ഇ. ഇതു വരെ ഒന്നും പ്രഖ്യാ പിച്ചി ട്ടില്ല.

ധന സഹായം കൂടാതെ മരുന്നു കളും മറ്റു സഹായ ങ്ങളും എത്തിക്കാനാണു ശ്രമം. കേരള ത്തെ സഹായി ക്കുക എന്നത് മനുഷ്യത്വ പര മായ ഉത്തര വാദിത്വം ആണെന്നും യു. എ. ഇ. സ്ഥാന പതി പറഞ്ഞു.

അബുദാബി കിരീട അവകാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് കേരള ത്തി ന്റെ ദുരിതാ ശ്വാസ ത്തി നായി യു. എ. ഇ. 700 കോടി രൂപ നല്‍കും എന്ന് അറി യിച്ചി രുന്ന തായി മുഖ്യ മന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേള നത്തില്‍ വ്യക്ത മാക്കി യിരുന്നു.

എന്നാല്‍ പ്രളയ ദുരിതാ ശ്വാസ ത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറി യിക്കുകയും ഇത് വിവാദം ആവു കയും ചെയ്തി രുന്നു. ഈ സാഹ ചര്യ ത്തിലാണ് യു. എ. ഇ. സ്ഥാനപതി യുടെ വിശദീകരണം.

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തിനുള്ള ദുരിതാശ്വാസം : നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ല എന്ന് യു. എ. ഇ. സ്ഥാനപതി

50 കോടി യുടെ പുനരധി വാസ പദ്ധതി മെട്രോ മാൻ ശ്രീധരൻ നയിക്കും : ഡോ. ഷംസീർ വയലിൽ

August 23rd, 2018

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : പ്രളയക്കെടുതിയില്‍ ദുരിതം അനു ഭവി ക്കുന്ന കേരള ത്തിന്റെ പുനർ നിർ മ്മാണ ത്തിനും പുന രധി വാസ പദ്ധതി കള്‍ ക്കുമായി അബുദാബി യിലെ പ്രമുഖ വ്യവ സായി യും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവു മായ വി. പി. എസ്. ഹെൽത്ത് കെയർ മാനേ ജിംഗ് ഡയ റക് ടര്‍ ഡോ. ഷംസീർ വയലിൽ 50 കോടി രൂപ യുടെ സഹായം പ്രഖ്യാ പിച്ചു.

കേരള ത്തിന്റെ മെട്രോ മാൻ ഇ. ശ്രീധരൻ ആയി രിക്കും കേരള ത്തിന്റെ പുനർ നിർ മ്മാ ണത്തി നും പുനരധി വാസ പദ്ധതി കള്‍ ക്കും നേതൃത്വം കൊടുക്കുക എന്നും ഡോ. ഷംസീർ വയ ലിൽ അറിയിച്ചു. ആരോഗ്യം, വീട്, വിദ്യാ ഭ്യാസം എന്നീ മേഖല കളിലെ വിദഗ്ധ രുടെ സഹായ ത്തോടെയാണു പദ്ധതി ഒരു ക്കുക.

ദുരിത ബാധിതർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടി വെള്ളം എന്നിവ തുടർന്നും ലഭ്യ മാക്കും. തദ്ദേശ സ്ഥാപന ങ്ങ ങ്ങളു മായി സഹകരിച്ച് പുനരധി വാസ ത്തിനു വേണ്ട തായ സഹായ ങ്ങൾ നൽകും എന്നും ഡോ. ഷംസീർ വയലിൽ വ്യക്തമാക്കി. 

മെട്രോ മാൻ ശ്രീധരന്റെ ഉൾ ക്കാഴ്ചയും അനു ഭവ പരി ചയവും നവ കേരള ത്തിന്റെ നിർമ്മാ ണ ത്തിന് വില മതിക്കാൻ സാധി ക്കാത്ത താണ്. ഏറെ തിരക്കിനിട യിലും തങ്ങളുടെ ക്ഷണം സ്വീകരി ച്ചതിന് നന്ദി അറി യിക്കു ന്നതായും ഡോ. ഷംസീർ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on 50 കോടി യുടെ പുനരധി വാസ പദ്ധതി മെട്രോ മാൻ ശ്രീധരൻ നയിക്കും : ഡോ. ഷംസീർ വയലിൽ

പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍

August 22nd, 2018

logo-government-of-india-ePathram

ന്യൂഡല്‍ഹി : പ്രളയ ദുരിതാശ്വാസത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തന ങ്ങളും പുനരധി വാസവും   നടപ്പി ലാക്കുവാ നുള്ള ശേഷി ഉണ്ടെന്ന താണ് ഇന്ത്യ സമീപ കാലത്ത് സ്വീകരി ച്ചിട്ടുള്ള നില പാട്.

യു. എ. ഇ. എഴുനൂറ് കോടി രൂപയും ഖത്തര്‍ 35 കോടി രൂപയും കേരള ത്തിന് നല്‍കും എന്നറി യിച്ചി രുന്നു. സഹായം വാഗ്ദാനം ചെയ്ത രാജ്യ ങ്ങളെ വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം അറി യിച്ചു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കേരളത്തി ന്റെ പുനരുദ്ധാരണ ത്തിനു അപ ര്യാപ്ത മാണ് എന്നിരിക്കെ കേരള ത്തെ പ്രതി സന്ധി യിലാക്കു ന്നതാണ് കേന്ദ്ര തീരുമാനം.

2004 ന് ശേഷം വിദേശ രാജ്യ ങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സി കളില്‍ നിന്നോ സമ്പത്തിക മായോ അല്ലാതെ യോ ഉള്ള സഹായങ്ങള്‍ സ്വീക രി ച്ചിട്ടില്ല. കേരള ത്തിന് സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യ ങ്ങള്‍ ക്കും നന്ദി അറി യി ച്ചിട്ടുണ്ട് എങ്കിലും പതിനഞ്ച് വര്‍ഷ മായി തുട രുന്ന നയം മാറ്റേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറ യുന്നത്.

വിദേശ രാജ്യ ങ്ങളുടെ യും വിദേശ ഏജന്‍സി കളു ടെയും സഹായം സ്വീകരി ക്കേണ്ട തില്ല എന്ന നയം കേരള ത്തിനു വേണ്ടി മാറ്റുക യില്ല എന്ന നിലപാട് ആണ് കേന്ദ്ര ത്തിനുള്ളത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രളയം : യു. എ. ഇ. എക്സ് ചേഞ്ച് സാധന ങ്ങൾ സമാ ഹരി ക്കുന്നു

August 22nd, 2018

logo-uae-exchange-ePathram
അബുദാബി : കേരളത്തിലെ പ്രളയ ദുരന്ത ത്തിൽ ഉള്‍പ്പെട്ട വർ ക്കായി യു. എ. ഇ. എക്സ് ചേഞ്ച് സാധന സാമഗ്രി കൾ സമാ ഹരി ക്കുവാന്‍ തുടങ്ങി. യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റിന്റെ തെരഞ്ഞെ ടുക്ക പ്പെട്ട എട്ടു ശാഖ കളിൽ ഇതിനായി പ്രത്യേക സംവി ധാനം ഏർ പ്പെടുത്തി യിട്ടുണ്ട്.

കേരള സർ ക്കാർ നിർദ്ദേശിച്ച ഉപയോഗ പ്രദ മായ പുതിയ സാധന ങ്ങളും ഉപ കരണ സാമഗ്രി കളു മാണ് ശേഖരി ക്കുന്നത്. അബുദാബി ബറോഡ ബാങ്കിന് അടു ത്തുള്ള ഹംദാൻ സ്ട്രീറ്റിലെ മെയിൻ ബ്രാഞ്ച്, മുസ്സഫ ഷാബിയ സെക്ടർ 10 ലെ ബ്രാഞ്ച്, ദുബായിലെ കരാമ, ഖിസൈസ്, ലുലു വില്ലേജ്, അൽ ഖൂസ് ബ്രാഞ്ചു കളി ലും ഷാർജ റോള, അജ്മാൻ മെയിൻ ബ്രാഞ്ചു കളിലും സാധന – സാമഗ്രി കള്‍ സ്വീകരിക്കും.

എം. കാർഗോ ഗ്രൂപ്പിലെ 123 കാർഗോ, ബെസ്റ്റ് എക്സ്‌ പ്രസ്സ് കാര്‍ഗോ, ടൈം എക്സ്‌ പ്രസ്സ് കാർഗോ, മെട്രോ കാർഗോ എന്നിവരു മായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാ ക്കുന്നത്.

ജനങ്ങളോടൊപ്പം ചേർന്നു നില്ക്കുന്ന സേവന ദാതാവ് എന്ന നിലയിൽ യു. എ. ഇ. എക്സ് ചേഞ്ച്, മല യാളി ജനതക്കു സംഭ വിച്ച ഈ ദുര വസ്ഥ യിൽ ആവുന്ന തൊക്കെ ചെയ്യുകയാണ് എന്നും കേരളം എത്രയും വേഗം ഇതിൽനിന്ന് കര കയറട്ടെ എന്നും ഗ്രൂപ്പ് സി. ഇ. ഒ. യും ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറക്ടറു മായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

യു. എ. ഇ. എക്സ് ചേഞ്ചും യൂണി മണിയും പ്രവർ ത്തിക്കുന്ന എല്ലാ രാജ്യ ങ്ങളിലും തങ്ങളുടെ ശാഖ കളി ലൂടെ, മുഖ്യ മന്ത്രി യുടെ ദുരി താ ശ്വാസ നിധി യിലേക്ക് സർവ്വീസ് ഫീസ് ഇല്ലാതെ സംഭാ വനകൾ അയക്കുവാ നുള്ള സംവിധാനം നേരത്തെ ആരംഭിച്ചിട്ടുണ്ട് എന്നും മൂന്നു ദിവസം കൊണ്ട് രണ്ട് കോടി യിൽ പരം രൂപ അയച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരും തങ്ങളുടെ തുക കൾ നൽകു ന്നുണ്ട്. ഇന്ത്യ യിലെ ജീവനക്കാർ ദുരി താശ്വാസ കേന്ദ്ര ങ്ങ ളിൽ സേവന രംഗ ത്തുണ്ട്. ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി 2.25 കോടി രൂപ സംഭാവന നല്കി യിട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on പ്രളയം : യു. എ. ഇ. എക്സ് ചേഞ്ച് സാധന ങ്ങൾ സമാ ഹരി ക്കുന്നു

പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം

August 22nd, 2018

uae-president-sheikh-khalifa-bin-zayed-al-nahyan- uae-donates-700-crores-kerala-flood-ePathram
തിരുവനന്തപുരം : കേരളത്തിന് 700 കോടി രൂപ യുടെ സഹായം യു. എ. ഇ. വാഗ്ദാനം ചെയ്തു എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

അബുദാബി കിരീട അവ കാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻ ഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്‍, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് ഇക്കാര്യ ങ്ങൾ അറി യിച്ചിട്ടു ണ്ട്.

കേരള ത്തിന്റെ വിഷമം ഉള്‍ക്കൊണ്ട് സഹായം വാഗ്ദാനം ചെയ്ത യു. എ. ഇ. ഭരണാധി കാരി കൾ ക്ക് മല യാളി കളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്ത മാക്കി.

പ്രമുഖ വ്യവസായി എം. എ. യൂസഫ് അലി പെരു ന്നാൾ ആശംസ കൾ അറിയി ക്കുവാന്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നെ സന്ദര്‍ശി ച്ചപ്പോ ഴാണ് യു. എ. ഇ. യുടെ സഹായം സംബ ന്ധിച്ച കാര്യ ങ്ങൾ പ്രധാന മന്ത്രി യോട് അറിയിച്ചു എന്ന് സൂചി പ്പിച്ചത് എന്നു മുഖ്യ മന്ത്രി പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടി ന്റെ നാമ ധേയ ത്തിലുള്ള ഖലീഫ ഫൗണ്ടേഷനി ലൂടെ കേരള ത്തി നായുള്ള ധന സമാ ഹരണം മുന്നോട്ടു പോകുന്നു. ഫണ്ട് സമാ ഹരണം പൂർത്തി യായ ശേഷം കേന്ദ്ര സർക്കാറു മായി ആശയ വിനിമയം നടത്തി കേരള ത്തിന് കൈമാറും.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം

Page 67 of 122« First...102030...6566676869...8090100...Last »

« Previous Page« Previous « പ്രളയത്തില്‍ രേ​ഖ​ക​ൾ ന​ഷ്​​ട​മാ​യ വര്‍ക്കു വേ​ണ്ടി ഇ​ട​ പെ​ടും : ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി
Next »Next Page » പ്രളയം : യു. എ. ഇ. എക്സ് ചേഞ്ച് സാധന ങ്ങൾ സമാ ഹരി ക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha