അബുദാബി : ഇന്ത്യൻ എംബസ്സി യില്‍ നിന്നുള്ള ഫോണ്‍ വിളി എന്നുള്ള പേരില്‍ 02- 44 92 700 എന്ന നമ്പറിൽ നിന്നും വരുന്ന വ്യാജ ഫോൺ കോളു കളോട് പ്രതി കരി ക്കരുത് എന്ന് അബു ദാബി യിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പു നല്‍കി.
@cgidubai @HelpPbsk pic.twitter.com/9gP1YQIajE
— India in UAE (@IndembAbuDhabi) January 17, 2019
എംബസ്സി പ്രതിനിധി യാണ് എന്നും ബാങ്ക് അക്കൗണ്ടി ലേക്ക് ഇന്ത്യൻ എംബസ്സി യുടെ പേരിൽ നിശ്ചിത തുക നിക്ഷേപിക്കണം എന്നും ആവശ്യ പ്പെട്ട് 02 – 44 92 700 എന്ന നമ്പറിൽ നിന്നും ഫോണ്‍ കോളു കള്‍ പല ര്‍ക്കും കിട്ടിയ തായുള്ള പരാതി യുടെ അടി സ്ഥാന ത്തിലാണ് ഈ മുന്ന റിയിപ്പ്.
എംബസ്സി ആരോടും പണം ആവശ്യ പ്പെടില്ല എന്നും ഇത്തരം കോളു കൾ ലഭിക്കു ന്നവർ വിവരം ഉടനെ തന്നെ hoc.abudhabi @ mea. gov. in എന്ന ഇ – മെയിൽ വഴി എംബസ്സി യെ അറിയിക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി.