നിപ്പാ വൈറസ് : പഴം – പച്ചക്കറി ഇറക്കുമതി വിലക്ക്​ നീക്കി

July 5th, 2018

nipah-virus-uae-lifts-ban-on-fruits-and-vegetables-from-kerala-ePathram
ദുബായ് : കേരളത്തിൽ നിന്നുള്ള പഴ ങ്ങൾക്കും പച്ച ക്ക റി കൾക്കും യു. എ. ഇ. ഏർപ്പെടു ത്തിയി രുന്ന നിരോ ധനം പിൻവലിച്ചു.

കേരള ത്തിൽ നിപ്പാ വൈറസ് പടരുന്നു എന്നുള്ള ലോകാ രോഗ്യ സംഘടന യുടെ റിപ്പോർട്ടി നെ തുടര്‍ ന്നായി രുന്നു യു. എ. ഇ. കാലാവസ്ഥാ മാറ്റം – പരി സ്ഥിതി മന്ത്രാലയം പഴം – പച്ചക്കറി കളുടെ ഇറക്കു മതിക്ക് നിരോധനം ഏര്‍ പ്പെടു ത്തി യിരുന്നത്.

എന്നാൽ കേരള ത്തിൽ നിന്നും വരുന്ന പഴം പച്ച ക്കറി കളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യ പത്രം നിർബ്ബ ന്ധ മാണ്. സാമൂഹിക മാധ്യമ ങ്ങൾ  വഴി യാണ് യു. എ. ഇ. കാലാ വസ്ഥാ മാറ്റ പരിസ്ഥിതി മന്ത്രാ ലയം വിലക്ക് നീക്കിയ വിവരം അറിയിച്ചത്.

- pma

വായിക്കുക: , , , , , , ,

Comments Off on നിപ്പാ വൈറസ് : പഴം – പച്ചക്കറി ഇറക്കുമതി വിലക്ക്​ നീക്കി

വ്യാജ വെളിച്ചണ്ണ : 51 ബ്രാൻഡു കൾക്ക് നിരോധനം

July 1st, 2018

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
തിരുവനന്തപുരം : ഗുണ നിലവാരം ഇല്ലാത്തതും മായം കലർന്ന തുമായ 51 ഇനം വ്യാജ വെളി ച്ചെണ്ണ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോ ധിച്ചു. വിപണി യില്‍ ഏറെ വിറ്റു പോവുന്നതും സര്‍ ക്കാര്‍ ബ്രാന്‍ഡു മായ ‘കേര വെളി ച്ചെണ്ണ’ യുടെ വ്യാജ ന്മാരാണ് ഇതില്‍ 22 ഇന വും. കേര നാളി കേരം വെളി ച്ചെണ്ണ, കേര മൗണ്ട്, കേര സ്വാദ്, കേര ലൈഫ്, കേര സ്റ്റാര്‍, കേര രുചി എന്നി ങ്ങനെ യാണ് വിപണി യിലെ ഒറിജിന ലിലെ വെല്ലുന്ന വ്യാജ ന്മാർ.

നിരോധിച്ച ബ്രാൻഡുകളുടെ പേരു വിവരങ്ങൾ :

പൗര്‍ണ്ണമി ഡബിള്‍ ഫിൽറ്റേഡ് കോക്കനട്ട് ഓയില്‍, ബി. എസ്. ആര്‍. പ്രീമിയം ക്വാളിറ്റി, മഹാ രാസി, കേര നാളി കേരം വെളി ച്ചെണ്ണ, കേര മൗണ്ട്, കേര വൃക്ഷ, കേര ടോപ്, കേര സ്വാദ് വെളി ച്ചെണ്ണ ഗോൾഡ്, കേര ലൈഫ്, കെ. പി. എന്‍. സുധം, ഫ്രഷ് കേര ഗോള്‍ഡ് പ്യൂര്‍, കേര സ്റ്റാര്‍, എസ്. ജി. എസ്. സിംബല്‍ ഒാഫ് ക്വാളിറ്റി, കേര പ്രീമിയം, കേര രുചി ഡബിള്‍ ഫില്‍േട്ടഡ്, കേര വിൻ, കേര റിച്ച്, കേര പ്രീമിയം, കേര ഭാരത്, കേര കിംഗ്, മാല തീരം നാച്വറല്‍, റോയല്‍ കുക്ക്, കേര കോ – പ്യൂർ, ഭരണി ഗോള്‍ഡ്, കൊച്ചിന്‍ ഡ്രോപ്‌സ്, ഗംഗ ഗോള്‍ഡ് നാച്വറൽ, എസ്. എം. എസ്. കോക്കനട്ട് ഒായിൽ, എസ്. കെ. എസ്. ആയുഷ്, സില്‍വര്‍ ഫ്ലോ, കാവേരി, എവര്‍ ഗ്രീൻ, കേര ഹണി, കെ. എം. ടി., കോകോ ഡ്രോപ്‌സ്, ഡ്രീം കേര, വെല്‍ക്കം കുറ്റ്യാടി, എസ്. കെ. എസ്. പ്രിയം, കോകോ രുചി, മലബാര്‍ പി. എസ്. ഗോള്‍ഡ് പ്രീമിയം, എല്‍. പി. എം. കേര ഡ്രോപ്‌സ്, കോകോ സ്മൃതി, കേരള നന്മ, പി. വി. എസ്. പ്രീതി, ലൈവ് ഓണ്‍, കേര മഹിമ, സം സം ബ്രാന്‍ഡ്, രാഗ്, ഈസി, കോക്കോ വിറ്റ എഡി ബിള്‍, കേര റാണി തുടങ്ങിയവ.

ഇവയുടെ ഉൽപാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ചു എന്നും 96 ബ്രാന്‍ഡുകളില്‍ 41 എണ്ണ വും കേര യുടെ പേരില്‍ ആയിരുന്നു എന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം. ജി. രാജ മാണിക്യം അറിയിച്ചു.

വെളിച്ചെണ്ണ ഒരു കിലോ 240 രൂപ നില വില്‍ വില യുള്ള പ്പോഴാണ്140 രൂപക്കും 160 രൂപ ക്കും വ്യാജ ന്മാര്‍ മാര്‍ക്ക റ്റില്‍ ഉള്ളത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, കുറ്റ്യാടി, മലപ്പുറം, മേലാറ്റൂർ, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, ധർമ്മ പുരം, ഗോവിന്ദാ പുരം, കോയമ്പത്തൂർ, തിരുപ്പൂര്‍, മുത്തൂർ, വെള്ളക്കോവിൽ, കൊച്ചി, ആലപ്പുഴ, അടൂർ തുടങ്ങിയ സ്ഥല ങ്ങളിൽ നിന്നുമാണ് മേൽ പ്പറഞ്ഞ വ്യാജ ന്മാർ വിപണി യിൽ എത്തുന്നത്.

- pma

വായിക്കുക: , , , ,

Comments Off on വ്യാജ വെളിച്ചണ്ണ : 51 ബ്രാൻഡു കൾക്ക് നിരോധനം

വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​

June 27th, 2018

drinking-water-bottle-price-reduced-in-kerala-ePathram
കോട്ടയം : സംസ്ഥാനത്ത് വിൽപന നടത്തുന്ന കുപ്പി വെള്ള ത്തിൽ 20 മുതല്‍ 30 ശതമാനത്തോളം കമ്പനി കളും വ്യാജന്മാര്‍ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴി ക്കോട് ജില്ല കളിലാണ് വ്യാജ കുടി വെള്ള വിൽപന അധികവും നടക്കുന്നത് എന്നാണ് കണ്ടെത്തല്‍.

മാരകമായ അളവിൽ കാൽസ്യവും ക്ലോറൈഡും കോളി ഫോം ബാക്ടീരിയ യും ഈ വ്യാജ കുപ്പി വെള്ള ത്തിൽ അടങ്ങി യതായി പരി ശോധന യില്‍ തെളിഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെയോ മലി നീകരണ നിയ ന്ത്രണ ബോർഡി ന്റെയോ അനുമതി ഇല്ലാതെ യാണ് ഈ വ്യാജന്മാര്‍ വിലസുന്നത്.

പല സ്ഥാപന ങ്ങളെ ക്കുറിച്ചും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന ങ്ങൾക്കും അറിവില്ല എന്നും അധി കൃതര്‍ പറ യുന്നു. മാത്രമല്ല പ്രശസ്ത ബ്രാൻഡു കളുടെ പേരിൽ വിപണി യില്‍ എത്തു ന്നവ യില്‍ പോലും വ്യാജന്മാര്‍ എന്നാണ് പുതിയ വിവരം.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​

വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​

June 27th, 2018

drinking-water-bottle-price-reduced-in-kerala-ePathram
കോട്ടയം : സംസ്ഥാനത്ത് വിൽപന നടത്തുന്ന കുപ്പി വെള്ള ത്തിൽ 20 മുതല്‍ 30 ശതമാനത്തോളം കമ്പനി കളും വ്യാജന്മാര്‍ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴി ക്കോട് ജില്ല കളിലാണ് വ്യാജ കുടി വെള്ള വിൽപന അധികവും നടക്കുന്നത് എന്നാണ് കണ്ടെത്തല്‍.

മാരകമായ അളവിൽ കാൽസ്യവും ക്ലോറൈഡും കോളി ഫോം ബാക്ടീരിയ യും ഈ വ്യാജ കുപ്പി വെള്ള ത്തിൽ അടങ്ങി യതായി പരി ശോധന യില്‍ തെളിഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെയോ മലി നീകരണ നിയ ന്ത്രണ ബോർഡി ന്റെയോ അനുമതി ഇല്ലാതെ യാണ് ഈ വ്യാജന്മാര്‍ വിലസുന്നത്.

പല സ്ഥാപന ങ്ങളെ ക്കുറിച്ചും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന ങ്ങൾക്കും അറിവില്ല എന്നും അധി കൃതര്‍ പറ യുന്നു. മാത്രമല്ല പ്രശസ്ത ബ്രാൻഡു കളുടെ പേരിൽ വിപണി യില്‍ എത്തു ന്നവ യില്‍ പോലും വ്യാജന്മാര്‍ എന്നാണ് പുതിയ വിവരം.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​

ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി സ്‌കൂൾ വിദ്യാർത്ഥികൾ

June 26th, 2018

anti-drug-oath-june-26-hussain-thatta-thazth-ePathram
തൃത്താല : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ത്തിൽ കൂറ്റ നാട് വട്ടേനാട് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘ ടി പ്പിച്ച പരി പാടി യിൽ വിദ്യാർത്ഥി കൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

സ്കൂൾ അസംബ്ലി യിൽ പങ്കെടുത്ത വിവിധ പ്രായ ക്കാരായ  മൂവായിര ത്തോളം വിദ്യാർത്ഥി കളാണ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തത്.

koottanad-vattenad-high-school-students-oath-against-drugs-ePathram

തുടർന്ന് ‘ലഹരി സമൂഹ ത്തിന്ന് ആപത്ത്’ എന്ന വിഷ യ ത്തെ ആസ്പദ മാക്കി സംഘ ടിപ്പിച്ച സെമി നാറിൽ കേരള മദ്യ നിരോധന സമിതി പട്ടാമ്പി താലൂക്ക് പ്രസി ഡണ്ട് ഹുസൈൻ തട്ടത്താഴത്ത്‌ മുഖ്യ പ്രഭാഷണം നടത്തി.

തൃത്താല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി. സജു, സ്കൂൾ പ്രിൻസിപ്പൽ സജീവ്, പ്രധാന അദ്ധ്യാ പിക റാണി അര വിന്ദൻ, പ്രിവ ന്റീവ് ഓഫീസർ ജയ രാജൻ, സിവിൽ എക്‌സൈസ് ഓഫീസർ ഫ്രനെറ്റ് ഫ്രാൻസീസ് എന്നി വർ പ്രസം ഗിച്ചു.

koottanad-school-students-take-anti-drug-oath-by-june-26-ePathram

കൂറ്റനാട് ടൗൺ ചുറ്റി വിദ്യാർത്ഥി കൾ നടത്തിയ ലഹരി വിരുദ്ധ വിളംബര ജാഥ യും ശ്രദ്ധേയ മായി. ‘ലഹരി യുടെ ദൂഷ്യ ഫല ങ്ങൾ’ എന്ന വിഷയ ത്തെ ആസ്പദ മാക്കി എക്‌സൈസ് ഡിപ്പാർട്ട് മെന്റ് നിർമ്മിച്ച ടെലി ഫിലിം പ്രദർശനവും നടന്നു.

- pma

വായിക്കുക: , , ,

Comments Off on ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി സ്‌കൂൾ വിദ്യാർത്ഥികൾ

Page 111 of 128« First...102030...109110111112113...120...Last »

« Previous Page« Previous « ജൂൺ 26 : അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനം
Next »Next Page » ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha