തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

Comments Off on തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

നിപ്പ വൈറസ് ചികിൽസ നിഷേധിക്കുമെന്ന് ആശുപത്രിയുടെ ഭീഷണി

May 22nd, 2018

medical-epathram

കോഴിക്കോട് : പണം നൽകിയില്ലെങ്കിൽ ചികിൽസ നിഷേധിക്കുമെന്ന് സ്വകാര്യ ആശുപത്രി ഭീഷണിപ്പെടുത്തിയതായി പരാതി. വെന്റിലേറ്ററിന്റെ ഒന്നര ലക്ഷം ഉടൻ അടക്കണമെന്നാണ് ആശുപത്രിയുടെ ആവശ്യം. നിപ്പ വൈറസ് ബാധിച്ച് മരിച്ച സഹോദരങ്ങളുടെ പിതാവാണ് ചികിൽസയിലുള്ളത്. ചികിൽസ നിഷേധിക്കരുതെന്ന് മന്ത്രി ടി. പി രാമകൃഷ്ണൻ നിർദ്ദേശം നൽകി.

അതേസമയം നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ആരോഗ്യ വകുപ്പ് വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്ന ആരോപണവും ശക്തമാണ്. രോഗികളെ ശുശ്രൂഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാസ്ക് പോലും നൽകിയില്ല. ആരോഗ്യ വകുപ്പിന്റെ അനാസ്ഥ നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

- അവ്നി

വായിക്കുക: , , , ,

Comments Off on നിപ്പ വൈറസ് ചികിൽസ നിഷേധിക്കുമെന്ന് ആശുപത്രിയുടെ ഭീഷണി

കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

May 20th, 2018

baby-feet-child-birth-ePathram
ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.

ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.

മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.

എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.

മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.

മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി  ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

May 13th, 2018

sand-storm-2014-in-abudhabi-ePathram
അബുദാബി : ഇന്നു പുലർച്ചെ മുതൽ യു. എ. ഇ. യില്‍ ശക്ത മായ പൊടിക്കാറ്റ് വീശിത്തുടങ്ങി. ദൂര ക്കാഴ്ച കുറ യുന്ന തിനാല്‍ വാഹനം ഓടി ക്കു ന്നവര്‍ ജാഗ്രത പാലി ക്കണം എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി യിട്ടുണ്ട്.

പല സ്ഥല ങ്ങളിലും വാഹന അപ കടങ്ങളും ചെറിയ നാശ നഷ്ട ങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര മേഖല കളിൽ കാറ്റ് കൂടുതൽ ശക്തമാണ്. കടൽ പ്രക്ഷുബ്ധ മായ തിനാൽ കടലിൽ ഇറങ്ങരുത് എന്നും അധി കൃതര്‍ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

മൂടിക്കെട്ടിയ കാലാവസ്ഥ ആണെങ്കിലും അന്തരീക്ഷ താപ നില ഉയരുവാന്‍ സാദ്ധ്യതയുണ്ട്. പൊടിക്കാറ്റ് ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകും എന്നതിനാല്‍ അലർജി യു ള്ളവർ പുറത്തിറ ങ്ങുമ്പോള്‍ മുന്‍ കരുതലു കള്‍ എടു ക്കണം എന്നും ആരോഗ്യ വിദഗ്ധ രുടെ പ്രത്യേക നിഷ്കർഷയുണ്ട്.

*  W A M 

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ

May 3rd, 2018

medical-camp-epathramഅബുദാബി : ഐ. സി. എഫ്. ഗൾഫ് കൗൺസിൽ നടത്തി വരുന്ന ‘ഹെൽത്തോറിയം’ കാമ്പയി ന്റെ ഭാഗ മായി അബു ദാബി ഐ. സി. എഫ്. കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് മേയ് 4 വെള്ളി യാഴ്ച രാവിലെ 8 മണി മുതൽ വൈകു ന്നേരം 6 മണി വരെ അബു ദാബി അഹല്യ ആശു പത്രി യിൽ വെച്ച് നടക്കും.

ഡന്റല്‍, ഓർത്തോ, ഇന്റേ ണൽ മെഡിസിൻ, ഗൈന ക്കോളജി, യൂറോളജി, ഓപ്ത മോളജി, ജി. പി. വിഭാഗ ങ്ങളിലെ വിദഗ്ധ ഡോക്ടർ മാർ സൗജന്യപരി ശോധന നടത്തും.

രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ സാധാരണ ക്കാരായ വര്‍ക്കും 2 മണി മുതൽ 6 മണി വരെ ഫാമി ലി ക്കും പരിശോ ധന നടക്കും. എല്ലാ വിഭാഗ ങ്ങൾക്കും പരിശോധന സൗജന്യ മായി രിക്കും എന്ന് അബു ദാബി ഐ. സി. എഫ്. കമ്മിറ്റി അറി യിച്ചു.

കാമ്പയിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സും വൈകുന്നേരം 4 മണിക്ക് സ്ത്രീ കൾക്കു വേണ്ടി രോഗ – സംശയ നിവാരണ ക്ലാസ്സും ഒരുക്കിയിട്ടുണ്ട്.

ക്യാമ്പിൽ പങ്കെടു ക്കുവാന്‍ ആഗ്രഹി ക്കുന്ന വർ 050 – 705 1084 എന്ന നമ്പറില്‍ എസ്. എം. എസ്. ആയോ വാട്സ് ആപ്പ് വഴിയോ റജിസ്റ്റർ ചെയ്യാവുന്നതാണ്.

- pma

വായിക്കുക: , , , , ,

Comments Off on ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ

Page 109 of 126« First...102030...107108109110111...120...Last »

« Previous Page« Previous « മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം
Next »Next Page » ഐ. എസ്. സി. ഖുർ ആൻ പാരായണ മത്സരം മെയ് 24 ന്​ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha