ക്ഷേ​ത്ര​ ന​ഗ​ര​ത്തി​ലെ കൊ​വി​ഡ് വ്യാ​പ​നം രൂക്ഷം

December 13th, 2020

guruvayur-temple
ഗുരുവായൂര്‍ : ദേവസ്വം ജീവനക്കാർക്ക് ശനിയാഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ 29 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് ആരോഗ്യ വകുപ്പ്.

ദേവസ്വം മെഡിക്കൽ സെൻററിൽ ആരോഗ്യ വകുപ്പ് 151 പേർക്ക് നടത്തിയ പരിശോധന യിൽ 18 പേർക്കും സ്വകാര്യലാബിന്റെ സഹകരണത്തോടെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 271 പേർക്ക് നടത്തിയ പരിശോധനയിൽ 11 പേർക്കും കൊവിഡ് സ്ഥിരീ കരിച്ചത്. മുന്‍ പരിശോധന യില്‍ 46 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ വൈറസ് ബാധിത രുടെ എണ്ണം 75 ആയി. കഴിഞ്ഞ രണ്ടു ദിവസ ങ്ങളിലായി ക്ഷേത്ര ത്തിലെ 575 ജീവന ക്കാർക്ക് പരിശോധന നടത്തി യിരുന്നു. ഇനി അടുത്ത പരിശോധന ചൊവ്വാഴ്ച നടക്കും എന്നും അരോഗ്യ വകുപ്പ് അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇപ്പോള്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിലേ ക്കുള്ള പ്രവേശനം നിര്‍ത്തി വെച്ചു. ക്ഷേത്ര പരിസരം കണ്ടെയ്ൻമെൻറ് സോണ്‍ ആക്കിയിരിക്കുകയാണ്.

- pma

വായിക്കുക: , , ,

Comments Off on ക്ഷേ​ത്ര​ ന​ഗ​ര​ത്തി​ലെ കൊ​വി​ഡ് വ്യാ​പ​നം രൂക്ഷം

ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍

December 11th, 2020

kerala-govt-dismissed-doctors-medical-education-department-ePathram
തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്ര ക്രിയ ചെയ്യാന്‍ അനുമതി നല്‍കി യതില്‍ പ്രതിഷേധിച്ച് ഐ. എം. എ. ആഹ്വാന പ്രകാരം അലോപ്പതി ഡോക്ടര്‍ മാര്‍ രാജ്യ വ്യാപകമായി നടത്തുന്ന സമരം അവശരായ രോഗികളേയും ദുരിതത്തിലാക്കി.

ഒ. പി. ബഹിഷ്‌കരിച്ചു കൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിന്ന് ഇറങ്ങിയത്. ജില്ലാ ആശുപത്രി കളിലും മെഡിക്കല്‍ കോളേജു കളിലും എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍ മാരെ കാണാതെ പലര്‍ക്കും മടങ്ങി പോകേണ്ടി വന്നു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ചില രോഗികള്‍ക്ക് ചികിത്സ ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സര്‍ജറികള്‍ നടത്തുകയില്ല എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സി യേഷന്‍ അറിയി ച്ചിരുന്നു. എന്താല്‍ അടിയന്തിര ശസ്ത്രക്രിയ കള്‍, ലേബര്‍ റൂം, ഇന്‍ പേഷ്യന്റ് കെയര്‍, ഐ. സി. യു. കെയര്‍ എന്നിവ യില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കും എന്നും ഐ. എം. എ. അറിയിപ്പ് നല്‍കിയിരുന്നു.

അത്യാസന്ന നിലയില്‍ എത്തുന്നവരും ഗുരുതര രോഗ ങ്ങളുമായി വരുന്ന വരേയും തിരുവനന്തപുരം മെഡി ക്കല്‍ കോളേജില്‍ ചികിത്സിക്കും എന്ന് കെ. ജി. എം. സി. ടി. എ. നേതൃത്വം അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം, കൊവിഡ് വിഭാഗം എന്നിവ പ്രവര്‍ത്തി ക്കുന്നു എന്നും അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍

കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്

December 7th, 2020

covid-pcr-test-fee-seha-reduced-to-85-dirhams-ePathram
അബുദാബി : ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലുള്ള അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി യായ സെഹ (SEHA Health) യുടെ കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു. ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ് റിസല്‍ട്ട് ലഭിക്കും. മൂക്കിൽ നിന്ന് സ്വാബ് ശേഖ രിച്ചു കൊണ്ടാണ് പി. സി. ആർ. പരിശോധന നടത്തി വരുന്നത്.

തുടക്കത്തില്‍ ഇതിന്ന് 370 ദിർഹം ഈടാക്കി യിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പരിശോധനാ നിരക്ക് 250 ദിർഹം ആക്കി കുറക്കുകയും ചെയ്തു.

മറ്റു എമിറേറ്റുകളില്‍ നിന്നും തലസ്ഥാനത്തേക്ക് വരുന്ന വര്‍ കൊവിഡ് നെഗറ്റീവ് റിസല്‍ട്ട് കാണിക്കണം എന്നുള്ള നിയമം കര്‍ശ്ശനമായി തുടരുന്ന ഈ സാഹചര്യ ത്തില്‍ അബുദാബി യിലെ പുതുക്കിയ നിരക്ക് സാധാ രണ ക്കാരായ പ്രവാസി കള്‍ക്ക് ഏറെ ആശ്വാസ കരമാണ്.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്

കൊവിഡ് വാക്സിന്‍ : ഇന്ത്യ യില്‍ അനുമതി തേടി ഫൈസര്‍ കമ്പനി

December 6th, 2020

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുവാന്‍ അടിയന്തിര അനുമതി തേടി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് ഫൈസര്‍ അധികൃതര്‍ അപേക്ഷ നല്‍കി. മരുന്ന് ഇറക്കുമതി ചെയ്യുവാനും വിതരണം ചെയ്യുവാനും അനുമതി ആവശ്യപ്പെട്ടു കൊണ്ടാണ് ഫൈസര്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം എന്ന് നിര്‍മ്മതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്. ജര്‍മ്മന്‍ മരുന്നു കമ്പനി ബയേൺ ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിച്ചിരിക്കുന്നത്.

സാധാരണ ഗതിയില്‍ ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സിനു കൾക്കു മാത്രമേ രാജ്യത്ത് അനുമതി നൽകു കയുള്ളൂ. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യിൽ സൂക്ഷിക്കണം എന്നുള്ള അധികൃതരുടെ നിര്‍ദ്ദേശം, ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ എത്രത്തോളം പ്രാവര്‍ ത്തിക മാവും എന്നുള്ള കാര്യ ത്തില്‍ ആശങ്ക ഉണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അഭിപ്രായ പ്പെടു ന്നത്.

നിലവില്‍ ആറു കമ്പനികളുടെ കൊവിഡ് വാക്സിനു കളുടെ പരീക്ഷണം ഇന്ത്യയില്‍ നടന്നു വരുന്നു എന്നാല്‍ ഫൈസര്‍ വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ നടന്നിട്ടില്ല.

ഫൈസര്‍ വാക്സിൻ അടിയന്തിര ഉപയോഗ ത്തിന്‌ ആദ്യം അനുമതി നൽകിയത് യു. കെ. ആയിരുന്നു. 2020 ഡിസംബര്‍ 8 ചൊവ്വാഴ്ച മുതൽ ബ്രിട്ടനില്‍ വാക്സിന്‍ വിതരണവും ഉപയോഗവും ആരംഭിക്കും. വാക്സിന്‍ ഉപയോഗത്തിന്ന് അനുമതി നല്‍കിയ രണ്ടാമതു രാജ്യം ബഹറൈന്‍.

ഉടന്‍ തന്നെ അമേരിക്ക യിലും ഫൈസര്‍ വാക്സിന്ന് അനുമതി നല്‍കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രണ്ടു കമ്പനി കളുടെ കൊവിഡ് വാക്സിന്ന് അടിയന്തിര അനുമതി ലഭിക്കും എന്ന് പ്രതീക്ഷി ക്കുന്നതായി എയിംസ് ഡയറക്ടർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് വാക്സിന്‍ : ഇന്ത്യ യില്‍ അനുമതി തേടി ഫൈസര്‍ കമ്പനി

വാക്‌സിന്‍ എടുത്തവര്‍ വഴി കൊവിഡ് പകരും എന്ന കാര്യത്തില്‍ വ്യക്തതയില്ല

December 5th, 2020

covid-vaccine-pfizer-and-biontechs-ePathram
വാഷിംഗ്ടണ്‍ : കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിന്നും വൈറസ് പകരും എന്നത് വ്യക്തമായിട്ടില്ല എന്ന് അമേരിക്കന്‍ മരുന്നു കമ്പനി ഫൈസര്‍ ചെയര്‍മാന്‍. എന്‍. ബി. സി. യുടെ പരിപാടി യില്‍ അവതാരകന്റെ ചോദ്യ ത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വാക്‌സിനേഷന്‍ ലഭിച്ച ഒരാള്‍ക്ക് കൊറോണ വൈറസ് പടര്‍ത്താന്‍ സാധിക്കുമോ എന്നതിനെ ക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. നമുക്ക് അറിയാവുന്ന കാര്യ ങ്ങള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ ഉറപ്പ് ഒന്നും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മന്‍ മരുന്നു കമ്പനി യായ ബയേൺ ടെക്കു മായി ചേര്‍ന്നാണ് ഫൈസര്‍ കമ്പനി കൊവിഡ് വാക്‌സിന്‍ വികസി പ്പിക്കുന്നത്. കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദം എന്ന് അവസാന ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തി യായ പ്പോള്‍ ഫൈസര്‍ അറിയിച്ചിരുന്നു.

അടിയന്തിര ഉപയോഗ ത്തിനായി യു. കെ. ഫൈസര്‍ കൊവിഡ് വാക്സിന്‍ അംഗീ കരി ച്ചിരുന്നു. പിന്നീട്, രണ്ടാമതായി ബഹറൈനും അംഗീകാരം നല്‍കി. അടുത്ത ആഴ്ച യില്‍ തന്നെ ഫൈസര്‍ കൊവിഡ് വാക്സിന്‍ യു. കെ. യില്‍ വിതരണം ചെയ്യും എന്നും റിപ്പോര്‍ട്ട് ഉണ്ട്.

- pma

വായിക്കുക: , , , ,

Comments Off on വാക്‌സിന്‍ എടുത്തവര്‍ വഴി കൊവിഡ് പകരും എന്ന കാര്യത്തില്‍ വ്യക്തതയില്ല

Page 54 of 126« First...102030...5253545556...607080...Last »

« Previous Page« Previous « ‘യാ സലാം ഇമാറാത്ത്’ സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു.
Next »Next Page » സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജന ങ്ങൾക്ക് അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha