ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നല്‍കുന്ന കൊവിഡ് മരുന്ന് ഭാരത് ബയോടെക്കിന്‍റെ iNCOVACC (ഇന്‍കോവാക് – ബി. ബി. വി. 154) പുറത്തിറക്കി. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ യുടെ ആദ്യത്തെ നേസല്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതിക വകുപ്പു മന്ത്രിജിതേന്ദ്ര സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.
രണ്ട് ഡോസുകള്‍ ആയി വാക്‌സിന്‍ എടുക്കുവാനും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യമായി മൂക്കിലൂടെ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ എടുക്കേണ്ടത്. മാത്രമല്ല മറ്റ് ഏത് കൊവിഡ് വാക്സിന്‍ എടുത്തിട്ടുള്ള 18 വയസ്സു പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആയി iNCOVACC സ്വീകരിക്കാം എന്നും ഭാരത് ബയോടെക് വൃത്തങ്ങള്‍ അറിയിച്ചു.
കുത്തിവെപ്പ് ഇല്ലാതെ മൂക്കിലൂടെ സ്വീകരിക്കാം എന്നതാണ് iNCOVACC നേസല്‍ വാക്സിന്‍റെ സവിശേഷത. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസി നുമായി സഹകരിച്ചു കൊണ്ടാണ് ഭാരത് ബയോടെക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്. M I B Twitter