കണ്ണൂര്‍ : 45 ശതമാനം അംഗ പരിമിതരായ ഭിന്ന ശേഷി ക്കാർക്ക് സ്വകാര്യ ബസ്സുകളിൽ യാത്രാ കൂലി യിൽ ഇളവു ലഭിക്കുന്നതിന് പാസ്സ് ലഭിക്കും. സർക്കാർ ഇതു സംബന്ധിച്ചുള്ള മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു.
50 ശതമാനം അംഗ പരിമിതര്‍ ആയവർക്ക് ആയിരുന്നു നേരത്തേ ആനുകൂല്യത്തിന് അർഹത. കണ്ണൂർ ജില്ല യിൽ നടന്ന വാഹനീയം അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.
28-10-2022ലെ G.O(Rt) No. 448/2022/Trans പ്രകാരമാണു ഭേദഗതി ഉത്തരവ്. ഇതു പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആർ. ടി. ഓഫീസിൽ നിന്ന് കുപ്പം സ്വദേശി ടി. വി. ഫിറോസ് ഖാന് യാത്രാ പാസ്സ് നൽകിയതായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ നിന്ന് അറിയിച്ചു. PRD