ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.
പോപ്പുലര്‍ ഫ്രണ്ടിനേയും (പി. എഫ്. ഐ.) അനുബന്ധ സംഘടനകളായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍. സി. എച്ച്. ആര്‍. ഒ., റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി.
രാജ്യ സുരക്ഷ, ക്രമസമാധാനം എന്നിവ മുന്‍ നിറുത്തി യാണ് നടപടി. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. കേരളം അടക്കം 15 സംസ്ഥാനങ്ങളില്‍ ആയിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍. ഐ. എ., ഇ. ഡി. എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.
ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നാണ് എന്‍. ഐ. എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖ പ്പെടുത്തി യത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ സംഘടനകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി യിരി ക്കുന്നത്. ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്.