ഒമിക്രോണ്‍ വ്യാപിക്കുന്നു : ബൂസ്റ്റര്‍ ഡോസ് നിർബ്ബന്ധം

December 26th, 2021

covid-19-omicron-variant-spread-very-fast-ePathram

ന്യൂഡൽഹി : കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിൽ രാജ്യത്ത് കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബ്ബന്ധമാക്കും. 2022 ജനുവരി 10 മുതൽ ബൂസ്റ്റര്‍ ഡോസ് നൽകി തുടങ്ങും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളി കള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവര്‍ക്കും ആദ്യം ബൂസ്റ്റര്‍ ഡോസ് കുത്തി വെപ്പ് നൽകും. ആദ്യം സ്വീകരിച്ച രണ്ട് ഡോസുകളില്‍ നിന്നും വ്യത്യസ്തമായ വാക്സിന്‍ ആയിരിക്കും ബൂസ്റ്റർ ഡോസ് ആയി നല്‍കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും.

15 വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ കുത്തി വെപ്പുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം 2022 ജനുവരി 3 മുതൽ തുടക്കമാവും.

ഇന്ത്യയില്‍ ഇതുവരെ 422 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാ രാഷ്ട്ര യിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതർ ഉള്ളത്. ഇതുവരെ മഹാരാഷ്ട്ര യിൽ 108 പേര്‍ക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on ഒമിക്രോണ്‍ വ്യാപിക്കുന്നു : ബൂസ്റ്റര്‍ ഡോസ് നിർബ്ബന്ധം

ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം

December 14th, 2021

gujarat-bans-cell-phones-for-unmarried-women-ePathram
ഛണ്ഡിഗഢ് : ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യത യുടെ ലംഘനം എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ബതിന്‍ഡ കുടുംബ കോടതി യുടെ 2020-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരിയായ യുവതിയും അവരുടെ ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങള്‍ ചിപ്പിലോ മെമ്മറി കാര്‍ഡിലോ റെക്കോര്‍ഡ് ചെയ്ത സി. ഡി. യും മറ്റു അനുബന്ധ രേഖകളും സഹിതം സത്യ വാങ്മൂലം സമര്‍പ്പിക്കുവാനാണ് ഭർത്താവിനു 2020-ല്‍ ബതിൻഡ കുടുംബ കോടതി അനുമതി നല്‍കിയിരുന്നത്. തുടര്‍ന്ന് കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കൊണ്ട് ഭാര്യ ഹൈക്കോടതിയെ സമീപി ക്കുകയായിരുന്നു.

ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനവും കടന്നു കയറ്റവുമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം

വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

September 16th, 2021

wedding_hands-epathram
തിരുവനന്തപുരം : കൊവിഡ് പശ്ചാത്ത ലത്തിൽ തദ്ദേശ സ്ഥാപന ങ്ങളിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യാൻ സാധി ക്കാത്ത ദമ്പതി മാർക്ക് വീഡിയോ കോൺ ഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യ ങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി എന്നു തദ്ദേശ സ്വയം ഭരണ, ഗ്രാമ വികസന വകുപ്പു മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെയാണ് ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നല്‍കിയിരിക്കുന്നത്.

ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആൾ മാറാട്ടവും വ്യാജമായ ഹാജരാക്കലുകളും ഉണ്ടാകാതെ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും മന്ത്രി പറഞ്ഞു.

വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനു ശേഷം വിദേശ ത്തു നിന്നും കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കി ക്കൊണ്ട് പല രജിസ്ട്രാർ മാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകി വരുന്നുമുണ്ട്.

വിദേശ രാജ്യ ങ്ങളിൽ സ്ഥിര താമസം ആക്കിയ വരുടെ തൊഴിൽ സംരക്ഷണ ത്തിനും താമസ സൗകര്യം ലഭിക്കുന്നതി നുള്ള നിയമ സാധുതക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖ യായി ആവശ്യ പ്പെടു ന്നുണ്ട്. ഈ സാഹ ചര്യ ത്തിലാണ് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യു ന്നതിന്ന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരി ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

പബ്ലിക്ക് റിലേഷന്‍ വകുപ്പ് : പി. എൻ. എക്‌സ്. 3299/2021

- pma

വായിക്കുക: , , , , , , ,

Comments Off on വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

പോലീസ് മാന്യമായി പെരുമാറണം : ഡി. ജി. പി. യുടെ കര്‍ശ്ശന നിര്‍ദ്ദേശം

September 12th, 2021

new-logo-kerala-police-ePathram
തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പൊതു ജന ങ്ങളു മായി പെരുമാറാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി യുടെ നിർദ്ദേശം. നീ, എടാ, എടീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് അഭി സംബോധന ചെയ്യുന്ന രീതി ഒരു കാരണ വശാലും തുടരുവാന്‍ പാടില്ല. പൊതു ജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ പറയാവൂ എന്നും ഡി. ജി. പി. അനിൽ കാന്ത്.

പോലീസ് ഉദ്യോഗസ്ഥര്‍ പൊതു ജനങ്ങളോട് പെരു മാറുന്ന രീതികള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. നിര്‍ദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും.

പത്ര – ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പ്പെടു കയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍ തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.

പൊതുജനങ്ങള്‍ക്ക് ഇടയില്‍ പോലീസ് സേന യുടെ സല്‍പ്പേരിന് കളങ്കവും അപകീര്‍ത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാതെ നോക്കുവാന്‍ യൂണിറ്റ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡി. ജി. പി. യുടെ നിര്‍ദ്ദേശം.

- pma

വായിക്കുക: , , , , ,

Comments Off on പോലീസ് മാന്യമായി പെരുമാറണം : ഡി. ജി. പി. യുടെ കര്‍ശ്ശന നിര്‍ദ്ദേശം

രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു

September 8th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്ന തിനു വേണ്ടി സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കാല കര്‍ഫ്യൂ, ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ എന്നിവ പിൻവലിച്ചു. കൊവിഡ് അവലോകന യോഗ ത്തിനു ശേഷം മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ ഉൾപ്പെടെ യുള്ള ബിരുദ – ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികള്‍, അദ്ധ്യാപകര്‍ മറ്റു ജീവന ക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തി ക്കുവാന്‍ അനുമതി നൽകും. എല്ലാവരും ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തിരിക്കണം.

ബിരുദ – ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥി കളും അദ്ധ്യാപകരും ജീവനക്കാരും വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു

Page 16 of 81« First...10...1415161718...304050...Last »

« Previous Page« Previous « പയസ്വിനിയുടെ ‘ഓർമ്മയോണം’ ശ്രദ്ധേയമായി
Next »Next Page » നവ്യാനുഭവമായി ‘നീർമാതള ത്തോപ്പ്’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha