കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

December 29th, 2023

minister-k-b-ganesh-kadannappilli-ramachandran-ePathram

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ മന്ത്രി സഭയിലെ പുതിയ മന്ത്രിമാരായി കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് – എസ്), കെ. ബി. ഗണേഷ്‌ കുമാർ (കേരള കോൺഗ്രസ്സ്- ബി) എന്നിവർ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഇടത് മുന്നണിയിലെ മുന്‍ ധാരണ പ്രകാരം മന്ത്രി സ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ച ഒഴിവിലാണ് ഇരുവരും മന്ത്രി സ്ഥാനത്ത് എത്തിയത്. അഹമ്മദ് ദേവര്‍ കോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന് നല്‍കി.

കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പുകളും കെ. ബി. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും നല്‍കി. കേരള കോണ്‍ഗ്രസ്സ് (ബി) സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് നൽകിയിട്ടില്ല.

നിലവില്‍ സിനിമാ വകുപ്പ് സി. പി. എം. മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്യുന്നു. പാര്‍ട്ടിയുടെ മന്ത്രിയില്‍ നിന്ന് വകുപ്പ് എടുത്ത് മുന്നണിയിലെ ഒരു ചെറിയ കക്ഷിക്ക് നല്‍കേണ്ടതില്ല എന്ന് പാർട്ടി സെക്രട്ടേറിയറ്റ് നിലപാട് എടുത്തു എന്നാണു റിപ്പോർട്ടുകൾ.

- pma

വായിക്കുക: , , , , ,

Comments Off on കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്ക്

September 8th, 2023

puthuppally-by-election-chandi-oomman-jaik-c-thomas-ePathram
കോട്ടയം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ ഇനി നിയമ സഭയില്‍ എത്തും. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 മറി കടന്ന ചാണ്ടി ഉമ്മന്‍, 37,719 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രധാന എതിരാളി ഇടതു പക്ഷത്തിന്‍റെ ജെയ്ക് സി. തോമസിനെ തോല്‍പ്പിച്ച് ചരിത്ര വിജയം നേടിയത്.

ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് നിലവാരം :
അഡ്വ. ചാണ്ടി ഉമ്മൻ (കോണ്‍ഗ്രസ്സ്) 80144 വോട്ടുകൾ.
ജെയ്ക് സി. തോമസ് (സി. പി. ഐ. എം.) 42425.
ലിജിൻ ലാൽ (ബി. ജെ. പി.) 6558.
ലൂക്ക് തോമസ് (എ. എ. പി.) 835.
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 78.
പി. കെ. ദേവദാസ് (സ്വതന്ത്രൻ) 60.
ഷാജി (സ്വതന്ത്രൻ) 63.
അസാധു 473.
നോട്ട 400.

- pma

വായിക്കുക: , , , , ,

Comments Off on റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്ക്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന്

August 8th, 2023

ex-chief-minister-oommen-chandy-passes-away-ePathram
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുടെ വിയോഗത്താല്‍ ഒഴിവു വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5 ചൊവ്വാഴ്ച നടക്കും. വോട്ടെണ്ണലും ഫല പ്രഖ്യാപനവും സെപ്തംബര്‍ 8 വെള്ളിയാഴ്ച നടക്കും. ഈ മാസം 17 നാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കു വാനുള്ള അവസാന തീയ്യതി. പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 21.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പുതുപ്പള്ളി കൂടാതെ ഝാര്‍ ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഉത്തരാ ഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവു വന്നിട്ടുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന്

ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു

July 29th, 2023

bjp_epathram
ന്യൂഡൽഹി : ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബി. ജെ. പി. യുടെ അംഗത്വം എടുത്ത അനില്‍ ആന്‍റണി ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി. 13 ദേശീയ സെക്രട്ടറി മാരില്‍ ഒരാളാണ് അനില്‍. ബി. ജെ. പി. ദേശീയ അദ്ധ്യക്ഷൻ ജെ. പി. നദ്ദയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് തുറന്നു കാട്ടിയ ബി. ബി. സി. ഡോക്യു മെന്‍ററിക്ക് എതിരായുള്ള കോൺഗ്രസ്സ് നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് എ. ഐ. സി. സി. സോഷ്യൽ മീഡിയ കോഡിനേറ്ററും കെ. പി. സി. സി. ഡിജിറ്റൽ മീഡിയ കൺവീനറും ആയിരുന്ന അനിൽ ആന്‍റണി ബി. ജെ. പി. യിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ്സ് നേതാവ് എ. കെ. ആന്‍റണിയുടെ മകനാണ് അനിൽ ആന്‍റണി.

ദേശീയ മുസ്ലീം എന്ന് അവകാശപ്പെട്ട് ബി. ജെ. പി. യിൽ ചേർന്ന എ. പി. അബ്ദുള്ളക്കുട്ടിക്കു ലഭിച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ പദവിയില്‍ അദ്ദേഹം തുടരും. Twitter 

- pma

വായിക്കുക: , , , ,

Comments Off on ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു

മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതിയുടെ അനുമതി

July 17th, 2023

supreme-court-allows-to-maadani-can-stay-in-kerala-ePathram

ന്യൂഡല്‍ഹി : പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നും ചികിത്സക്കു വേണ്ടി സ്വന്തം ജില്ലക്ക് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്‍റെ അനുമതിയോടെ പോകാം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണം എന്നുള്ള അബ്ദുൾ നാസർ മഅദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. മഅദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടന ക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തി യായി എന്ന് സുപ്രീം കോടതിയില്‍ കര്‍ണ്ണാടക പോലീസ് വ്യക്തമാക്കി.

തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലെ സ്വന്തം പ്രദേശത്ത് തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. Image Credit: Twitter

- pma

വായിക്കുക: , , , , , , , ,

Comments Off on മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതിയുടെ അനുമതി

Page 3 of 4112345...102030...Last »

« Previous Page« Previous « സമാജം ‘വേനൽ വിസ്മയം’ സമ്മർ ക്യാമ്പ് 2023 ജൂലായ് 15 മുതൽ
Next »Next Page » പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha