കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം

September 6th, 2022

curry-powders-and-food-adulteration-ePathram

കൊച്ചി : കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ രാസ വസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശ്ശനമാക്കണം എന്നും നിയമ നടപടികള്‍ സ്വീകരിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍.

സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കുവാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷി ക്കുവാന്‍ അധികൃതര്‍ക്ക് ബാദ്ധ്യതയുണ്ട് എന്നും മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസ വസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം എന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളിലും കവറില്‍ അടച്ചു വരുന്ന ഭക്ഷ്യ സാധനങ്ങളിലും വളരെ അപകടകര മായ രീതിയില്‍ മായം കലര്‍ത്തുന്നു എന്ന് ആരോപിച്ച് ജനകീയ അന്വേഷണ സമിതിക്കു വേണ്ടി ടി. എന്‍. പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

- pma

വായിക്കുക: , , , , , , , ,

Comments Off on കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം

ഗുജറാത്ത് മോഡല്‍ : 10 വര്‍ഷംമുമ്പ് ഞാന്‍ പറഞ്ഞകാര്യം എന്ന് എ. പി. അബ്ദുള്ളക്കുട്ടി

April 28th, 2022

bjp-leader-ap-abdulla-kutty-ePathram

തിരുവനന്തപുരം : ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം സ്വാഗതാർഹം എന്ന് ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ. പി. അബ്ദുള്ള ക്കുട്ടി. കേരള സംഘ ത്തിന്‍റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാ പരം ആണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡല്‍ എന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന വിജയ് രൂപാണി യാണ് 2019 ല്‍ പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി യുടെ വിരൽ തുമ്പിൽ സംസ്ഥാനത്തെ ഗവേർണൻസു മായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എത്തുന്ന തരത്തില്‍ ആയിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ഇ- ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ്‌ ബോര്‍ഡ് സിസ്റ്റം പഠിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വി. പി. ജോയ് യുടെ നേതൃത്വത്തില്‍ ഉള്ള കേരള സംഘം ഗുജറാത്തിലേക്ക് പോയത്.

- pma

വായിക്കുക: , , ,

Comments Off on ഗുജറാത്ത് മോഡല്‍ : 10 വര്‍ഷംമുമ്പ് ഞാന്‍ പറഞ്ഞകാര്യം എന്ന് എ. പി. അബ്ദുള്ളക്കുട്ടി

ഇ. പി. ജയരാജൻ എൽ. ഡി. എഫ്. കൺവീനർ

April 18th, 2022

jayarajan-epathram
തിരുവനന്തപുരം : ഇടതു മുന്നണിയുടെ പുതിയ കണ്‍വീനര്‍ ആയി സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജനെ തീരുമാനിച്ചു. നിലവിലെ എൽ. ഡി. എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പി. ബി. അംഗം ആയതിനെ തുടര്‍ന്നാണ് ഇ. പി. ജയരാജനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ഒന്നാം പിണറായി സർക്കാറിൽ വ്യവസായ മന്ത്രിയായി രുന്നു ഇ. പി. ജയരാജൻ. ബന്ധു നിയമന വിവാദത്തെ തുടർന്ന് രാജി വെച്ചു എങ്കിലും തിരിച്ചെത്തി. പിന്നീട് തെരഞ്ഞെടുപ്പു മല്‍സര രംഗത്തു നിന്നും മാറി നിന്നു പാര്‍ട്ടിയില്‍ സജീവമായി.

- pma

വായിക്കുക: , ,

Comments Off on ഇ. പി. ജയരാജൻ എൽ. ഡി. എഫ്. കൺവീനർ

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്

March 7th, 2022

sayyid-sadik-ali-shihab-thangal-ePathram
മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പദവിയിലേക്ക് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗിന്‍റെ ഉന്നത അധികാര സമിതി യോഗത്തിലാണ് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡണ്ട് കെ. എം. ഖാദര്‍ മൊയ്തീന്‍ പ്രഖ്യാപനം നടത്തിയത്.

ഇന്നലെ അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ടും ആയിരുന്നു സാദിഖലി തങ്ങള്‍.

- pma

വായിക്കുക: , ,

Comments Off on സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്

കെ. സുധാകരന്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

June 9th, 2021

k-sudhakaran-epathram
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരനെ കെ. പി. സി. സി. യുടെ അദ്ധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ തീരുമാനം രാഹുല്‍ ഗാന്ധിയാണ് അറിയിച്ചത്.

വിദ്യാര്‍ത്ഥി സംഘടനയായ കെ. എസ്. യു. വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കെ. സുധാകരന്‍ 1967 മുതല്‍ കെ. എസ്. യു. തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡണ്ട് ആയിരുന്നു. കെ. എസ്. യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടി യുടെ യൂത്ത് വിംഗ് യുവ ജനതയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. പിന്നീട് 1984 ല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തി. കണ്ണൂര്‍ ഡി. സി. സി. പ്രസിഡണ്ട്, യു. ഡി. എഫ്. കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍, കെ. പി. സി. സി വര്‍ക്കിംഗ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എ. കെ. ആന്റണി മന്ത്രിസഭയില്‍ വനംവകുപ്പു മന്ത്രി ആയിരുന്നു. രണ്ടു പ്രാവശ്യം ലോക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on കെ. സുധാകരന്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

Page 5 of 42« First...34567...102030...Last »

« Previous Page« Previous « കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
Next »Next Page » ടി. ആർ. വിജയ കുമാറിന്‌ ഗോൾഡൻ വിസ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha