മണിപ്പൂരില്‍ ഇന്‍റര്‍ നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും

July 26th, 2023

gujarat-bans-cell-phones-for-unmarried-women-ePathram
ന്യൂഡല്‍ഹി : കലാപ ഭൂമികയായി മാറിയ മണിപ്പൂരില്‍ ഭാഗികമായി ഇന്‍റര്‍നെറ്റ് പുന:സ്ഥാപിക്കും. ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍ നെറ്റ് നിയന്ത്രണങ്ങളോടെ മാത്രം ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ പൂര്‍ണ്ണമായും വിച്ഛേദിച്ചു കഴിഞ്ഞിരുന്നു.

മുഖ്യമന്ത്രി ബീരേന്‍ സിംഗ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഭാഗികമായി ഇന്‍റര്‍ നെറ്റ് പുനഃ സ്ഥാപിക്കും എന്നുള്ള തീരുമാനം കൈകൊണ്ടത്. എന്നാല്‍ മണിപ്പൂരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കും മൊബൈല്‍ ഇന്‍റര്‍നെറ്റിനും ഉള്ള വിലക്കുകള്‍ തുടരും.

- pma

വായിക്കുക: , , , , , , , ,

Comments Off on മണിപ്പൂരില്‍ ഇന്‍റര്‍ നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും

തൊഴിൽ നഷ്ട ഇൻഷ്വറൻസ് : ഒക്ടോബർ ഒന്നു വരെ പിഴ ഇല്ലാതെ അംഗത്വം എടുക്കാം

June 17th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram

അബുദാബി : യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി (ILOE) യിൽ അംഗത്വം എടുക്കുവാനുളള സമയ പരിധി 2023 ഒക്ടോബർ ഒന്നു വരെ നീട്ടി. നിലവിൽ ജൂൺ 30 വരെ ആയിരുന്നു അനുവദിച്ച സമയ പരിധി.

പൊതുജന ആവശ്യാര്‍ത്ഥം റജിസ്റ്റ്രേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് 400 ദിര്‍ഹം പിഴ ഈടാക്കും.

പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും ഫ്രീ സോണുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബ്ബന്ധം തന്നെയാണ് എന്നും യു. എ. ഇ. മാനവ വിഭവ ശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം (MOHRE) അറിയിച്ചു.

സ്വന്തം കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2023 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖല കളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതി യില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാന ശമ്പളത്തിന്‍റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതമാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതി.

നിക്ഷേപകര്‍, ഹൗസ് ഡ്രൈവര്‍, ആയ തുടങ്ങിയ വീട്ടു ജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള പ്രായ പൂര്‍ത്തി ആകാത്തവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ പ്രതിമാസം 5 ദിര്‍ഹം വീതം പ്രതി വര്‍ഷം 60 ദിര്‍ഹവും അതിന്‍റെ നികുതിയും (വാറ്റ്) പ്രീമിയം അടക്കണം.

തുടര്‍ച്ചയായി മൂന്ന് മാസത്തെ തൊഴില്‍ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനം നഷ്ട പരി ഹാരം നല്‍കും. 16,000 ദിര്‍ഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ ഈ സ്‌കീമിന് കീഴില്‍ പ്രതിമാസം 10 ദിര്‍ഹം അല്ലെങ്കില്‍ 120 ദിര്‍ഹം വാര്‍ഷിക പ്രീമിയം നല്‍കേണ്ടതുണ്ട്.

Involuntary Loss of Employment വെബ് സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, ടെലികോം കമ്പനികള്‍, മണി  എക്സ് ചേഞ്ചുകള്‍, കിയോസ്കുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ചാനലുകള്‍ വഴി ഇന്‍ഷ്വറന്‍സ് പ്രീമിയം അടക്കാം. Twitter, Instagram

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on തൊഴിൽ നഷ്ട ഇൻഷ്വറൻസ് : ഒക്ടോബർ ഒന്നു വരെ പിഴ ഇല്ലാതെ അംഗത്വം എടുക്കാം

റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ

June 7th, 2023

abudhabi-police-warning-against-rubber-necking-ePathram

അബുദാബി : അഗ്നിബാധ, റോഡ് അപകടം നടന്ന സ്ഥലം എന്നിവിടങ്ങളിൽ കൂട്ടം കൂടി നിന്ന് രക്ഷാ പ്രവർത്തകർക്കു മാർഗ്ഗ തടസ്സം  സൃഷ്ടിക്കുന്ന വര്‍ക്ക് ആയിരം ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പൊലീസ്.

അപകട ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കുന്നവര്‍ക്ക് എതിരെയും കർശ്ശന നടപടി സ്വീകരിക്കും.

അപകട സ്ഥലങ്ങളിലെ കാഴ്ചകള്‍ കാണുവാനും ദൃശ്യങ്ങള്‍ പകര്‍ത്തുവാനും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ അവിടേക്ക് ആംബുലന്‍സ് – പോലീസ് – സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പ്രയാസം സൃഷ്ടിക്കും.

അപകട സ്ഥലത്തേക്ക് യാതൊരു ശ്രദ്ധയും ഇല്ലാതെ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ അതിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയും അപകട സ്ഥലത്തേക്ക് ആയിരിക്കും. അതും അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കും.

അപകടത്തിൽപ്പെടുന്നവരുടെ സ്വകാര്യതയെ മാനിക്കണം. അപകട സ്ഥലത്തു കൂടി കടന്നു പോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ പാലിക്കണം. അപകടം കാണാൻ വേണ്ടി വേഗത കുറച്ച് എത്തി നോക്കുന്നതും ഗതാഗത തടസ്സം ഉണ്ടാക്കും എന്നും അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ

പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ

June 4th, 2023

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റില്‍ നിരോധിത ഇടങ്ങളില്‍ പുക വലിക്കുക, മെട്രോ, ടാക്സി, ബസ്സ്, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍, ആല്‍ക്കഹോള്‍ ഉപയോഗം എന്നിവക്ക് 200 ദിർഹം പിഴ ഈടാക്കും എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) അറിയിച്ചു.

പൊതു ഗതാഗതങ്ങളിലെ പരിശോധനക്കിടെ നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ പിഴ അടക്കുവാനുള്ള എസ്. എം. എസ്. സന്ദേശം യാത്രക്കാരനു ലഭിക്കും. അതേ സമയം തന്നെ ആർ. ടി. എ. ഇന്‍സ്പെക്ടര്‍ വഴി പിഴ സംഖ്യ അടക്കാം. അല്ലെങ്കില്‍ ആർ. ടി. എ. വെബ് സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനസ്സ് സെന്‍ററുകള്‍ വഴിയോ പിഴ അടക്കുകയും ചെയ്യാം. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സെല്‍ഫ് സര്‍വ്വീസ് മെഷ്യനുകളിലും പിഴ അടക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിങ്ങൾക്കു മേൽ പിഴ ചുമത്തിയിരിക്കുന്നത് അന്യായം ആയിട്ടാണ് എങ്കില്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം ask @ rta.ae എന്ന ഇ-മെയിൽ, ആർ. ടി. എ. വെബ് സൈറ്റ് മുഖാന്തിരം അധികൃതരെ വിവരം അറിയിച്ചാൽ പിഴ ഒഴിവാക്കാനും കഴിയും.

- pma

വായിക്കുക: , , , , , , ,

Comments Off on പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ

ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും

June 2nd, 2023

construction worker-UAE-epathram
അബുദാബി : നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥലങ്ങളില്‍ കഠിന ജോലികൾ ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള നിര്‍ബ്ബന്ധിത ഉച്ച വിശ്രമ നിയമം യു. എ. ഇ. അധികൃതര്‍ പ്രഖ്യാപിച്ചു.

ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്നു മാസക്കാലം ഉച്ചക്ക് 12.30 മുതല്‍ 3 മണി വരെയാണ് നിയന്ത്രണം. നിരോധിത മാസങ്ങളില്‍ പ്രതിദിന ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുത് എന്നും മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

uae-labour-in-summer-ePathram

യു. എ. ഇ. യില്‍ ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത് ഇത് 19-ാം വര്‍ഷമാണ്. ഉയർന്ന താപ നിലയിൽ ജോലി ചെയ്യു ന്നതു മൂലം ഉണ്ടാവുന്ന അപകട ങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് നിർബ്ബന്ധിത നിയമം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

മധ്യാഹ്ന ഇടവേളയില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കുവാന്‍ ഉള്ള സൗകര്യം തൊഴില്‍ ഉടമകള്‍ ഒരുക്കുകയും വേണം. സര്‍ക്കാര്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്നവരില്‍ നിന്നും ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരോധിത സമയങ്ങളില്‍ ഒന്നില്‍ അധികം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ പരമാവധി പിഴ തുക 50,000 ദിര്‍ഹം ആയിരിക്കും.

ഉച്ച വിശ്രമ നിയമവുമായി ബന്ധപ്പെട്ട പരാതി കൾ 600590000 എന്ന നമ്പറിലൂടെ മൂന്ന് പ്രധാന ഭാഷകൾ ഉൾപ്പെടെ 20 ഭാഷകളിൽ അറിയിക്കാം. W A M

- pma

വായിക്കുക: , , ,

Comments Off on ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും

Page 15 of 165« First...10...1314151617...203040...Last »

« Previous Page« Previous « ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും
Next »Next Page » രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് വിവിധ പ്രവാസി സംഘടനകള്‍ നിവേദനം നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha