ശമ്പളം ലഭിക്കുന്ന പൊതു അവധികള്‍ വർഷ ത്തിൽ പത്തെണ്ണം

February 16th, 2017

logo-uae-ministry-of-human-resources-emiratisation-ePathram
ദുബായ് : പൊതു അവധി ദിന ങ്ങളില്‍ യു. എ. ഇ. യിലെ ജീവന ക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതു സംബന്ധിച്ച് വ്യക്തത നല്‍കി ക്കൊ ണ്ട് മാനവ വിഭവ ശേഷി – എമിററ്റെ സേഷന്‍ മന്ത്രാലയം വാര്‍ത്താ ക്കുറിപ്പ് ഇറക്കി.

മുഹറം ഒന്ന് (ഹിജറ പുതു വര്‍ഷ ദിനം), റബീഉൽ അവ്വൽ 12 (നബി ദിനം), ഇസ്‌റാഅ് – മിഅ്‌റാജ് (മിഅ്റാജ് ദിനം), ഈദുൽ ഫിത്ർ (ചെറിയ പെരു ന്നാൾ – രണ്ടു ദിവസം അവധി), അറഫാ ദിനം (ദുൽ ഹജ്ജ് 9), ഈദുല്‍ അദ്ഹ (ദുൽ ഹജ്ജ് 10,11 ബലി പെരുന്നാൾ- രണ്ടു ദിവസം അവധി), ഡിസം ബർ 2 (ദേശീയ ദിനം), ജനുവരി ഒന്ന് (പുതുവല്‍സര ദിനം) എന്നിങ്ങനെ പത്ത് അവധി ദിവസ ങ്ങളി ലാണ് ജീവന ക്കാര്‍ക്ക് ശമ്പള ത്തിന് അര്‍ഹത. 

പൊതു അവധി ദിന ങ്ങളില്‍ ശമ്പളം ലഭി ക്കുന്നതു സംബ ന്ധിച്ച് സോഷ്യൽ മീഡിയ യിൽ നിരവധി പേര്‍ സംശയ ങ്ങള്‍ ഉന്നയിച്ച തോടെ യാണ് മന്ത്രാലയം ഇക്കാ ര്യ ത്തിൽ വ്യക്തത വരു ത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on ശമ്പളം ലഭിക്കുന്ന പൊതു അവധികള്‍ വർഷ ത്തിൽ പത്തെണ്ണം

അബുദാബി യില്‍ പാർക്കിംഗ് മേഖല കൾ ലയിപ്പിച്ചു

February 14th, 2017

steel-parking-in-abudhabi-ePathram

അബുദാബി : തലസ്ഥാനത്തെ വാഹന ഉടമ കള്‍ക്ക് ഏറെ പ്രയോജന കര മായ രീതി യിൽ അബു ദാബി മുനിസി പ്പൽ കാര്യ ഗതാ ഗത കേന്ദ്രം (ഐ. ടി. സി.) പാര്‍ക്കിംഗ് വ്യവസ്ഥ കള്‍ പരിഷ്‌കരിച്ചു.

ചില പാര്‍ക്കിംഗ് മേഖലകള്‍ ഒന്നാക്കി മാറ്റി യതായും അതിനാല്‍ ഒരേ പെര്‍മിറ്റില്‍ ഇവിടെ വാഹന ങ്ങൾ പാര്‍ക്ക് ചെയ്യാം എന്നുള്ളതു മാണ് പുതിയ പരി ഷ്‌കാരം.

E 16 -1, E 16 -2 എന്നിവ ലയി പ്പിച്ച് ഒരൊറ്റ മേഖല യാക്കി മാറ്റി. E 18 എന്ന പുതിയ പേരിൽ E 18 -1, E 18 -2, E 18 -3 എന്നിവ ഒന്നിച്ചു ചേർത്തു.

അബുദാബി യിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ പരിഹരി ക്കുവാനാ യിട്ടാണ് പുതിയ പരിഷ്‌കാര ങ്ങള്‍ എന്ന് മവാഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി അറിയിച്ചു. കൂടുതല്‍ പാര്‍ക്കിംഗ് ലഭ്യമാവുന്ന തോടെ ഗതാ ഗത തടസ്സം ഒഴിവാക്കാനാവും.

പാര്‍ക്കിംഗ് പിഴ വലിയ തോതില്‍ കുറച്ചു കൊണ്ട് രണ്ടു ദിവസം മുൻപേ ഉത്തരവ് ഇറക്കി യതിനു പിന്നാലെ പാര്‍ക്കിംഗ് മേഖല കള്‍ ലയിപ്പിച്ച ഈ നടപടി അബു ദാബി യിലെ വാഹന ഉടമ കള്‍ക്ക് ഏറെ ഗുണകര മാവും.

- pma

വായിക്കുക: , , ,

Comments Off on അബുദാബി യില്‍ പാർക്കിംഗ് മേഖല കൾ ലയിപ്പിച്ചു

ദേശീയ കായികദ ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

February 13th, 2017

ദോഹ : ദേശീയ കായിക ദിന ത്തോട് അനു ബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി 14 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാ പിച്ചു.

എല്ലാ വര്‍ഷവും ഫെബ്രുവരി യിലെ രണ്ടാ മത്തെ ചൊവ്വാഴ്ച യാണ് രാജ്യം ദേശീയ കായിക ദിനം ആചരി ക്കുന്നത്. അമീരി ദിവാനാണ് അവധി പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , ,

Comments Off on ദേശീയ കായികദ ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

ദേശീയ കായിക ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

February 13th, 2017

qatar-national-flag-ePathram

ദോഹ : ദേശീയ കായിക ദിന ത്തോട് അനു ബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി 14 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാ പിച്ചു.

എല്ലാ വര്‍ഷവും ഫെബ്രു വരി യിലെ രണ്ടാ മത്തെ ചൊവ്വാഴ്ച യാണ് രാജ്യം ദേശീയ കായിക ദിനം ആചരി ക്കുന്നത്. അമീരി ദിവാനാണ് അവധി പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , ,

Comments Off on ദേശീയ കായിക ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

February 11th, 2017

abudhabi-police-warning-misusing-social-media-ePathram
അബുദാബി : സൈബര്‍ കുറ്റ കൃത്യങ്ങളെ കുറിച്ചുള്ള ബോധ വല്‍കരണം ലക്ഷ്യമിട്ട് വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുള്ള ഇരു നൂറോളം വിദ്യാര്‍ ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത ബോധ വത്കരണ ക്ലാസ്സ് ആഭ്യന്തര മന്ത്രാലയം സംഘടി പ്പിച്ചു.

ഇന്റര്‍ നെറ്റിന്റെ ആരോഗ്യ കര മായ ഉപ യോഗ ക്രമ ങ്ങളും കുട്ടി കളെ ബാധിക്കുന്ന പ്രശ്‌ന ങ്ങളും വിശദീ കരിച്ചു കൊണ്ടാണ് ക്ലാസ്സുകള്‍ ഒരുക്കിയത്. കൃത്യമായ പരി ശീലന ങ്ങളി ലൂടെയും ബോധ വത്കരണ പ്രവര്‍ ത്തന ങ്ങളി ലൂടെയും നല്ല രീതികള്‍ പിന്തു ടരാന്‍ കുട്ടി കളെ പ്രാപ്തരാക്കുക യാണ് ഇത്തരം ക്ലാസ്സു കളിലൂടെ ലക്ഷ്യം വെക്കുന്നത്.

കമ്മ്യൂണിറ്റി പോലീ സി ന്റെയും വിവിധ സര്‍ ക്കാര്‍ സ്ഥാപന ങ്ങളുടെയും സഹകരണ ത്തോ ടെ വിവിധ മേഖല കളി ലേക്ക് ബോധ വത്ക രണ ക്യാമ്പു കള്‍ വ്യാപി പ്പിക്കും. സ്‌കൂളു കളും കോളേജു കളും കേന്ദ്രീ കരിച്ച് പ്രത്യേക ബോധ വല്‍കരണ ക്ലാസ്സുകളും സംഘടി പ്പിക്കും.

– Abu dhabi Police Security Media

- pma

വായിക്കുക: , , , , ,

Comments Off on സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

Page 157 of 162« First...102030...155156157158159...Last »

« Previous Page« Previous « പ്രവാസി കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരി ഗണന കിട്ടാറില്ല : വി. എസ്.
Next »Next Page » സൺറൈസ് ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha