പള്ളികളിലെ തറാവീഹ് പ്രാർത്ഥനക്ക് അനുമതി

March 18th, 2021

shaikh-zayed-masjid-ePathram
അബുദാബി : റമദാനില്‍ പള്ളികളില്‍ തറാവീഹ് നിസ്കാരം നിര്‍വ്വഹിക്കുവാനുള്ള അനുമതി യു. എ. ഇ. അധികൃതര്‍ നല്‍കി. വ്രത മാസത്തിലെ രാത്രി കളില്‍ സമൂഹമായി നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥന യാണ് തറാവീഹ് നിസ്കാരം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മുപ്പതു മിനിറ്റു കൊണ്ട് തറാവീഹ് പൂര്‍ത്തിയാക്കണം എന്നും നിബന്ധനയുണ്ട്.

ഇഫ്താറിനു വേണ്ടി യുള്ള ടെന്റുകള്‍  ഒരുക്കുവാനുള്ള അനുമതിയും നല്‍കിയിട്ടില്ല. സമൂഹ നോമ്പു തുറകള്‍ നടത്തരുത് എന്നുള്ള മുന്നറിയിപ്പും ഉണ്ട്.

- pma

വായിക്കുക: , , ,

Comments Off on പള്ളികളിലെ തറാവീഹ് പ്രാർത്ഥനക്ക് അനുമതി

യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി

March 14th, 2021

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിമാന യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം വിമാന ക്കമ്പനികള്‍ക്കും എയർ പോർട്ടു കൾക്കും സൗദി ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ വിമാന ത്താവളങ്ങളും മേയ് 17 മുതൽ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.

എന്നാല്‍ കൊവിഡ് വ്യാപനം കുറവുള്ള ഗ്രീന്‍ സോണ്‍ രാജ്യങ്ങളിൽ നിന്നുള്ള വിമാന ങ്ങൾ മാത്രമേ രാജ്യത്ത് ഇറക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.

നിലവില്‍, കൊവിഡ് വ്യാപന തോത് വര്‍ദ്ധിച്ച റെഡ് സോണ്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരും.

- pma

വായിക്കുക: , , , , , ,

Comments Off on യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി

ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 

March 3rd, 2021

hajj-epathram
റിയാദ് : ഈ വര്‍ഷം ഹജ്ജ് തീർത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിർബ്ബന്ധം ആക്കും എന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി തൗഫീഖ് അൽ റബീആ. ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖ ത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം ശക്തമായതിനാല്‍ കഴിഞ്ഞ വർഷം സൗദി അറേബ്യ യില്‍ നിന്നുള്ള വര്‍ക്കു മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തിനു അനുമതി നൽകിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിനു അനുമതി നൽകുമോ എന്ന കാര്യ ത്തിൽ ഇതു വരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

- pma

വായിക്കുക: , , , , ,

Comments Off on ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 

പാസ്സ് പോര്‍ട്ടിനു പകരം മുഖം : ബയോ മെട്രിക് സംവിധാനം നടപ്പിലാക്കി

February 23rd, 2021

gdrfa-general-directorate-logo-dubai-immigration-ePathram

ദുബായ് : ഇനി മുതല്‍ ദുബായ് എയര്‍ പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ മുഖം ആയിരിക്കും തിരിച്ചറിയല്‍ രേഖ. ബയോ മെട്രിക് സംവിധാന ങ്ങള്‍ വഴി യാത്രാ നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തി യാക്കു ന്നതി ലൂടെ യാത്രക്കാര്‍ക്ക് സമയ ലാഭവും കൗണ്ടറു കളിലെ തിരക്കും ഒഴിവാക്കു വാന്‍ കഴിയും. ഇതിനായി ആദ്യ യാത്ര യില്‍ ചെക്ക് – ഇൻ ചെയ്യുമ്പോള്‍ പാസ്സ് പോര്‍ട്ട് നൽകി രജിസ്റ്റർ ചെയ്യണം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തില്‍ 122 സ്മാർട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്താൽ പിന്നീടുള്ള യാത്ര ഈ സ്മാർട്ട് ഗേറ്റു കളി ലൂടെ യാണ്. ഇവിടെ പാസ്സ് പോര്‍ട്ട്, ടിക്കറ്റ്, അല്ലെ ങ്കില്‍ ബോഡിംഗ് പാസ്സ് എന്നിവ കാണിക്കേണ്ടതില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിര്‍മ്മിത ബുദ്ധി) വഴി കണ്ണുകളും മുഖവും സ്കാന്‍ ചെയ്ത് അഞ്ചു സെക്കന്‍ഡ് മുതൽ ഒമ്പത് സെക്കൻഡ് സമയ ത്തിനുള്ളില്‍ യാത്രാ നടപടി ക്രമങ്ങള്‍ പൂർത്തി യാവു കയുംചെയ്യും.

ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജി. ഡി. ആർ. എഫ്. എ. ദുബായ് മേധാവി മേജർ ജന റൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി നിർവ്വഹിച്ചു. യാത്രക്കാരുടെ മുഖ മാണ് ഞങ്ങളുടെ പാസ്സ് പോര്‍ട്ട് എന്നും മിഡിൽ ഇൗസ്റ്റിൽ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുക്കിയി രിക്കുന്നത് എന്നും അധികൃതര്‍ പറഞ്ഞു.

ബയോമെട്രിക് സംവിധാന ത്തിൽ സ്കാന്‍ ചെയ്യുമ്പോള്‍ പാസ്സ് പോര്‍ട്ട് ആവശ്യമില്ല എങ്കിലും യാത്രക്കാർ എല്ലാ രേഖകളും കൈവശം കരുതണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on പാസ്സ് പോര്‍ട്ടിനു പകരം മുഖം : ബയോ മെട്രിക് സംവിധാനം നടപ്പിലാക്കി

ക്വാറന്റൈന്‍ : നിയമങ്ങള്‍ ലംഘി ക്കുന്ന വർക്ക് 10,000 ദിർഹം പിഴ

February 18th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : രാജ്യത്ത് നിലവിലുള്ള ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘി ക്കുന്നവർക്ക് 10,000 ദിർഹം പിഴ നല്‍കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ.

ലോക വ്യാപകമായി കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യ ത്തിലാണ് യു. എ. ഇ. യില്‍ എത്തുന്ന യാത്രക്കാര്‍ക്കും കൊവിഡ് രോഗി കളു മായി സമ്പര്‍ക്കം ഉണ്ടായ വര്‍ക്കും ക്വാറന്റൈന്‍ ഒരുക്കി യതും സ്മാര്‍ട്ട് വാച്ച് ധരിപ്പിക്കുന്നതും.

അൽ ഹൊസൻ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സ്മാർട്ട് വാച്ച് ഒരു നിരീക്ഷണ ഉപകരണമാണ്.

രാജ്യത്ത് എത്തുന്നവര്‍ ക്വാറന്റൈന്‍ നിയമം കർശ്ശന മായി പാലിക്കണം. നിരീക്ഷണം ഉറപ്പു വരുത്തുന്ന സ്മാർട്ട് വാച്ച് നശിപ്പിക്കുകയോ ഇതിന്റെ പ്രവർത്തനം തടസ്സപ്പെടു ത്തുകയോ ചെയ്യുന്നവര്‍ക്കും പിഴ ശിക്ഷ നല്‍കും എന്നും പബ്ലിക് പ്രോസിക്യൂഷൻ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ക്വാറന്റൈന്‍ : നിയമങ്ങള്‍ ലംഘി ക്കുന്ന വർക്ക് 10,000 ദിർഹം പിഴ

Page 65 of 165« First...102030...6364656667...708090...Last »

« Previous Page« Previous « കുട്ടികളെ വാഹന ങ്ങളുടെ മുൻ സീറ്റിൽ ഇരുത്തി യാൽ പിഴ
Next »Next Page » പാസ്സ് പോര്‍ട്ടിനു പകരം മുഖം : ബയോ മെട്രിക് സംവിധാനം നടപ്പിലാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha