അബുദാബി : ലോക്ക് ഡൗണ്‍ കാലയള വില്‍ രാജ്യ ത്തിനു പുറത്ത് പോയവരും യു. എ. ഇ. റസിഡന്‍സ് വിസ ഉള്ള വരുമായ ആളുകള്‍ രാജ്യത്തേക്ക് തിരിച്ചു വരുമ്പോള്‍, യാത്രക്ക് 72 മണിക്കൂർ മുമ്പ് എങ്കിലും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് വിമാന ത്താവള ങ്ങളിൽ ഹാജരാക്കണം.
2020 ജൂലായ് ഒന്നു മുതൽ യു. എ. ഇ. യിലേക്ക് തിരികെ വരുന്നവർ ഈ നിയമം കര്‍ശ്ശനമായും പാലിച്ചിരിക്കണം എന്നും അധികൃതര്‍ അറിയിച്ചു.
കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഇല്ലാത്തവരെ വിമാന ത്തിൽ കയറാൻ അനുവദി ക്കുകയില്ല. 17 രാജ്യ ങ്ങളിലെ 106 നഗര ങ്ങളിലുള്ള യു. എ. ഇ. സർക്കാർ അംഗീ കരിച്ച ലബോറട്ടറി കളില്‍ ആയിരിക്കണം കൊവിഡ് പരിശോധന നടത്തേണ്ടത്.
യു. എ. ഇ. യുടെ അംഗീകൃത പരിശോധനാ കേന്ദ്ര ങ്ങൾ ഇല്ലാത്ത രാജ്യ ങ്ങളിൽ നിന്നും വരുന്ന വർക്ക് രാജ്യത്തെ എയര്‍ പോര്‍ട്ടു കളിൽ കൊവിഡ് പരി ശോധന നടത്തും.
യു. എ. ഇ. യിൽ എത്തുന്നവർ രണ്ടാഴ്ച ക്കാലം ക്വാറന്റൈനില്‍ കഴിയണം. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
NCEMAUA : Twitter Page
യു. എ. ഇ. വിസാ നിയമങ്ങള്‍