അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്

April 30th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ഇസ്ലാം മതത്തില്‍ ജനിക്കുകയും പിന്നീട് മതം വിടുകയും ചെയ്ത അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത് എന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും കേരളത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സ്വത്ത് അവകാശം സംബന്ധിച്ച് ഇത്തരം വ്യക്തികള്‍ക്ക് ശരീ അത്ത് നിയമത്തിന്നു പകരം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകം ആക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ പി. എം. സഫിയ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകിയത്.

മുസ്ലിമായി ജനിക്കുകയും പിന്നീട് മതം ഉപേക്ഷിക്കുകയും ചെയ്തവര്‍ക്ക് മുസ്ലിം വ്യക്തി നിയമത്തിന് പകരം അനന്തരാവകാശവുമായി ബന്ധപ്പെട്ട് 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകം ആക്കണം എന്ന് ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

കേസില്‍ വിശദ വാദം ഈ വരുന്ന ജൂലായ് മാസത്തിൽ കേള്‍ക്കും. വിഷയത്തില്‍ സുപ്രീം കോടതിയെ സഹായിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ അറ്റോര്‍ണി ജനറലിനോട് നിര്‍ദ്ദേശിച്ചു. മാത്രമല്ല ഇതൊരു പ്രധാനപ്പെട്ട വിഷയം തന്നെ എന്നും വാദത്തിനിടെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്

ഈദുൽ ഫിത്വർ അവധി ദിനങ്ങൾ

April 3rd, 2024

crescent-moon-ePathram
അബുദാബി : യു. എ. ഇ. യിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെൻ്റ് സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി ലഭിക്കും. 2024 ഏപ്രിൽ 8 തിങ്കളാഴ്ച (റമദാൻ 29) മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ശനിയും ഞായറും യു. എ. ഇ. യിൽ ഔദ്യോഗിക വാരാന്ത്യ അവധി ആയതിനാൽ സർക്കാർ സ്ഥാപനങ്ങൾ ഒൻപതു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 15 മുതൽ പ്രവൃത്തി പുനരാരംഭിക്കുകയുള്ളൂ.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഏപ്രിൽ 8 മുതൽ 12 വെള്ളിയാഴ്ച വരെയാണ് അവധി. ശനിയും ഞായറും അവധി നൽകി വരുന്ന സ്വകാര്യ മേഖലയിലുള്ളവർക്ക് ഫെഡറല്‍ ഗവണ്‍മെൻ്റ് അവധി പോലെ ദീർഘ ദിനങ്ങൾ പെരുന്നാൾ അവധി ലഭിക്കും.

റമദാൻ 29 (ഏപ്രിൽ 8 തിങ്കളാഴ്ച) ചന്ദ്രപ്പിറവി ദൃശ്യമായാൽ ഏപ്രിൽ 9 ചൊവ്വാഴ്ച (ശവ്വാൽ ഒന്ന്) ഈദുൽ ഫിത്വർ ആഘോഷിക്കും. അല്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ 10 ബുധനാഴ്ച പെരുന്നാൾ ആയിരിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഈദുൽ ഫിത്വർ അവധി ദിനങ്ങൾ

ദുബായ് സർക്കാരിന് പുതിയ ലോഗോ

March 20th, 2024

government-of-dubai-new-logo-2024-ePathram

ദുബായ് : സർക്കാരിൻ്റെ പുതിയ ലോഗോ പുറത്തിറക്കി. ദുബായ് കിരീട അവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർ മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അംഗീകാരം നൽകി പുറത്തിറക്കിയ പുതിയ ലോഗോ, ദുബായ് സർക്കാർ സ്ഥാപനങ്ങളിൽ ആറു മാസത്തിനുള്ളിൽ സ്ഥാപിക്കണം എന്നും നിർദ്ദേശിച്ചു.

യു. എ. ഇ. യുടെ ദേശീയ പക്ഷി ചിറകു വിരിച്ച് നിൽക്കുന്ന ഫാൽക്കൺ, പരമ്പരാഗത പായ്ക്കപ്പൽ, ഈന്തപ്പന, ഗാഫ് ഇലകൾ,എന്നിവ ദേശീയ പതാക യുടെ നിറത്തിൽ സമന്വയിപ്പിച്ചതാണ് ദുബായ് ഗവണ്മെണ്ടിൻ്റെ പുതിയ ലോഗോ.

Image Credit : TECofDubai

- pma

വായിക്കുക: , , , ,

Comments Off on ദുബായ് സർക്കാരിന് പുതിയ ലോഗോ

പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി

March 11th, 2024

logo-law-and-court-lady-of-justice-ePathram

ന്യൂഡല്‍ഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു. ചട്ടങ്ങളുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആദ്യ വിജ്ഞാപനം ഇറക്കി. 1955 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ട് പുതിയ നിയമം നിലവില്‍ വന്നിരുന്നു എങ്കിലും കടുത്ത പ്രതിഷേധ ങ്ങളെ തുടര്‍ന്ന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നട പടികള്‍ വൈകിപ്പിച്ചിരുന്നു.

ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ന് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിജ്ഞാപനം ഇറക്കിയതോടെ രാജ്യത്ത് പൗരത്വ നിയമം നിലവില്‍ വന്നു. പൗരത്വ ത്തിനായി അപേക്ഷിക്കുവാൻ ഓണ്‍ ലൈന്‍ പോര്‍ട്ടലും തയ്യാറാക്കും.

2019 ഡിസംബര്‍ 11 നാണ് പൗരത്വ നിയമം പാർലി മെന്റിൽ പാസ്സാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിന്ന് എതിരെ രാജ്യ വ്യാപകമായി വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്കാണ് പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക.

- pma

വായിക്കുക: , , , , , , , ,

Comments Off on പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

February 28th, 2024

uae-cyber-security-council-issues-high-risk-alert-for-google-chrome-users-ePathram

ദുബായ് : ജനപ്രിയ ബ്രൗസർ ഗൂഗിള്‍ ക്രോം ഡെസ്ക് ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് യു. എ. ഇ. സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

അതീവ അപകട സാദ്ധ്യത എന്ന് വ്യക്തമാക്കി ‘ഹൈ-റിസ്ക് അലർട്ട്’ എന്നാണു അധികൃതർ അറിയിച്ചത്. വ്യക്തി ഗത വിവരങ്ങളും വിശദാംശങ്ങളും ചോർന്നു പോവുന്നത് തടയിടാനും തട്ടിപ്പുകൾ തടയാനും ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ ഡേറ്റ് ചെയ്യണം എന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിർദ്ദേശിച്ചു.

ഗൂഗിള്‍ ക്രോം 122.0.6261.57 അല്ലെങ്കില്‍ അതിന് മുമ്പുള്ള വേര്‍ഷനെയാണ് ഇവ ബാധിക്കുക. പുതിയ പതിപ്പില്‍ 12 സുരക്ഷാ പരിഹാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

Page 8 of 164« First...678910...203040...Last »

« Previous Page« Previous « പങ്കജ് ഉദാസ് അന്തരിച്ചു
Next »Next Page » ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha