
അബുദാബി : മുപ്പതോളം കുറ്റ ങ്ങളിൽ ക്രിമിനൽ നടപടി കൾ നടത്തുകയോ പിഴ ചുമത്തുകയോ ചെയ്യാൻ പ്രോസി ക്യൂട്ടർ മാരെ അധികാരപ്പെടുത്തി യു. എ. ഇ. അറ്റോർണി ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു.
വിവര സാങ്കേതിക സൗകര്യങ്ങൾ (മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ്) ഉപയോ ഗിച്ച് മറ്റുള്ളവരെ അപമാനി ക്കുക, വണ്ടിച്ചെക്ക് എന്നീ കുറ്റ കൃത്യങ്ങളും ആത്മ ഹത്യാ ശ്രമം (1000 ദിർഹം), റമദാന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷിക്കുക (2000 ദിർഹം) തുട ങ്ങിയ വക്ക് പിഴ ചുമത്തും. വണ്ടിച്ചെക്ക് കേസില്‍ 5 000 ദിർഹം മുതല്‍ 10,000 ദിർഹം വരെ പിഴ കിട്ടും.
മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ് എന്നീ ടെലികോം സംവിധാനം ഉപ യോഗിച്ച് അശ്ലീലം പറയുക, മറ്റുള്ള വരെ അപ മാനിക്കുക തുടങ്ങിയ കുറ്റങ്ങള്‍, അന്യ രുടെ വസ്തുക്കൾ നശിപ്പിക്കുക എന്നിവക്ക് 3000 ദിർഹം പിഴ ശിക്ഷ കിട്ടും.
സർക്കാർ ഉദ്യോഗ സ്ഥരെ അപമാനിച്ചാൽ 5000 ദിർഹം വരെ പിഴയുണ്ട്. വിസ കാലാവധി കിഴിഞ്ഞു 90 ദിവസ ത്തില്‍ അധികം രാജ്യത്തു തങ്ങിയാൽ 1000 ദിർഹം പിഴ അടക്കണം.





കൊച്ചി : കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിയാത്ത ഡ്രൈവിംഗ് ലൈസന്‍സു കള്‍ പിഴ കൂടാതെ പുതുക്കി നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ത്തിലെ ഭേദ ഗതി യിൽ, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കു വാനായി 1000 രൂപ പിഴ ഈടാക്കി യിരുന്നത് ഒഴി വാക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വ ത്തില്‍ നടന്ന യോഗത്തിൽ തീരുമാനിച്ച പിഴയിളവ് ഉടനെ പ്രാബല്യത്തിൽ വരും.



















