സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

February 11th, 2019

logo-year-of-tolerance-2019-uae-ghaf-tree-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വര്‍ഷം ലോഗോ ആയി ദേശീയ വൃക്ഷം ‘ഗാഫ് മരം’ തെരഞ്ഞെടുത്തു. യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് ലോഗോക്ക് അംഗീ കാരം നൽകി യത്. ദേശീയ വൃക്ഷമായ ‘ഗാഫ് മരം’ മരു ഭൂമി യിലെ ജീവ സ്രോതസ്സും സുസ്ഥിരത യുടെ അട യാളവും ആണ് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിട്ടു.

സർക്കാർ – അർദ്ധ സർക്കാർ – സ്വകാര്യ സ്ഥാപന ങ്ങൾ, മാധ്യമ ങ്ങൾ, സംഘടന കൾ എന്നി വർ ഒരു ക്കുന്ന സഹിഷ്ണുതാ വർഷ ആചരണ പരിപാടി കളിൽ ഈ ലോഗോയാണ് ഇനി മുതൽ ഉപയോഗി ക്കേണ്ടത്.

- pma

വായിക്കുക: , , , , ,

Comments Off on സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

കോടതിയില്‍ ഇനി ഹിന്ദി ഭാഷയും

February 10th, 2019

logo-abudhabi-judicial-department-ePathram.jpg
അബുദാബി : യു. എ. ഇ. കോടതി കളില്‍ അറബി, ഇംഗ്ലീഷ് ഭാഷ കള്‍ ക്കൊപ്പം ഹിന്ദി ഔദ്യാഗിക മൂന്നാം ഭാഷ ആയി പ്രഖ്യാപിച്ചു.

തൊഴില്‍ വ്യവ ഹാര ങ്ങളില്‍ വിദേശി കള്‍ക്കും നിയമ പര മായ സുതാര്യത ഉറപ്പു വരുത്തു ന്നതിനാണ് ഹിന്ദി ഉള്‍ പ്പെടു ത്താ നുള്ള  തീരുമാനം എടുത്തത് എന്ന് അബു ദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടു മെന്റ്  അറി യിച്ചു.

ഹിന്ദി ഒൗദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യ ക്കാര്‍ അടക്ക മുള്ള പ്രവാസി കള്‍ക്ക് ഏറെ ഗുണം ചെയ്യും.

രജിസ്‌ട്രേഷന്‍ നടപടി കളെ കുറിച്ചുള്ള വിവര ങ്ങള്‍ അബു ദാബി ജുഡീഷ്യല്‍  ഡിപ്പാര്‍ട്ടു മെന്റിന്റെ (ADJD) വെബ്‌ സൈറ്റില്‍ ഇനി മുതല്‍ ഹിന്ദി യിലും ലഭ്യമാകും.

- pma

വായിക്കുക: , , , ,

Comments Off on കോടതിയില്‍ ഇനി ഹിന്ദി ഭാഷയും

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബ്ബന്ധം : സുപ്രീം കോടതി

February 7th, 2019

indian-identity-card-pan-card-ePathram
ന്യൂഡൽഹി : പാൻ കാർഡ് – ആധാർ കാര്‍ഡ് തമ്മില്‍ ബന്ധിപ്പിക്കുക എന്നത് നിര്‍ബ്ബന്ധം എന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഡൽഹി ഹൈക്കോടതി യുടെ ഉത്തരവു തള്ളി ക്കളഞ്ഞു കൊണ്ടാ ണ് ജസ്റ്റിസ്സ്. എ. കെ. സിക്രി, ജസ്റ്റിസ്സ്. എസ്. അബ്ദുൽ നസീർ എന്നി വര്‍ വിധി പുറ പ്പെടു വിച്ചത്.

ആധാർ പദ്ധതി ഭരണ ഘടനാ വിരുദ്ധം അല്ലാ എങ്കിലും സർക്കാർ സബ്സിഡി, സേവന ങ്ങൾ, ആനു കൂല്യ ങ്ങൾ എന്നിവ ലഭ്യമാക്കുവാന്‍ മാത്രമേ അതു നിർബ്ബന്ധം ആക്കുവാന്‍ പാടുള്ളൂ എന്നും സുപ്രീം കോടതി ഉത്തരവ് ഇറക്കി യിരുന്നു.

ആധാര്‍ കാര്‍ഡും പാൻ കാർഡും തമ്മിൽ ബന്ധി പ്പിക്കു വാനുള്ള അവസാന തിയ്യതി 2019 മാർച്ച് 31 വരെ നീട്ടി യിരുന്നു.

ആധാർ വിഷയ ത്തിൽ സെപ്റ്റംബ റിലെ സുപ്രീം കോടതി ഉത്തര വിന്റെ അടി സ്ഥാന ത്തിൽ പാൻ കാർഡ് – ആധാർ കാര്‍ഡ് തമ്മില്‍  നിര്‍ബ്ബ ന്ധം തന്നെയാണ്.

ആദായ നികുതി വകുപ്പി ലെ 139 എ. എ. വകുപ്പ് നില നിൽക്കു ന്നതു കൊണ്ട് ഇത് സ്വകാര്യതയുടെ ലംഘനം ആകുന്നില്ല എന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി നേരത്തെ തീരു മാനം എടു ത്തിട്ടുള്ള താണ് എന്നും വ്യക്ത മാക്കി.

- pma

വായിക്കുക: , , , ,

Comments Off on പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബ്ബന്ധം : സുപ്രീം കോടതി

അയോദ്ധ്യയിലെ തർക്ക രഹിത ഭൂമി ഉടമ കൾ ക്ക് നൽകണം

January 30th, 2019

babri-masjid-aodhya-issue-ePathram ന്യൂഡല്‍ഹി : അയോദ്ധ്യയിൽ ബാബറി മസ്ജിദ് നിന്നി രുന്ന സ്ഥല ത്തിനു സമീപ മുള്ള 67 ഏക്കർ തർക്ക രഹിത ഭൂമി അതിന്റെ അവകാശി കൾ ക്കു തിരിച്ചു കൊടു ക്കുവാന്‍ അനു വദി ക്കണം എന്ന് കേന്ദ്ര സർ ക്കാർ സുപ്രീം കോടതി യിൽ.

അയോദ്ധ്യ യിലെ ഭൂമി തർക്ക കേസ് സുപ്രീം കോടതി യുടെ അഞ്ചംഗ ബെഞ്ച് ഹിയറിംഗിനു വെച്ച അവസര ത്തിലാണ് കേന്ദ്ര സര്‍ ക്കാരി ന്റെ ഈ നാടകീയ നീക്കം.

1993 ൽ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67. 703 ഏക്കറിൽ, ബാബറി മസ്ജിദ് നിന്നിരുന്ന 0. 313 ഏക്കർ ഒഴികെ യുള്ള 67. 390 ഏക്കർ അതിന്റെ ഉടമ കൾക്ക് തിരിച്ചു നൽകണം എന്നാണ് സർക്കാരി ന്റെ ആവശ്യം. ഇതില്‍ 67 ഏക്ക റിൽ 42 ഏക്കർ രാമ ജൻമ ഭൂമി ന്യാസ് കൈവശം വെച്ചി രിക്കു ക യാണ്.

ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലവും പരിസരവും ഉൾ പ്പെടെ 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ച് നൽകി ക്കൊ ണ്ടുള്ള അലഹബാദ് ഹൈ ക്കോടതി വിധിക്ക് എ തി രായ അപ്പീലു കളാണ് സുപ്രീം കോടതിക്ക് മുമ്പാകെ യുള്ളത്.

സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഢ, രാം ലല്ല എന്നിവക്ക് ആണ് ഭൂമി തുല്യ മായി വീതി ച്ചു നൽകി യത്. ഈ സ്ഥലവും 67 ഏക്കറിൽ ഉൾ പ്പെടുന്ന താണ്.

തർക്ക രഹിത മായ 67.390 ഏക്കർ ലഭിച്ചാൽ മാത്രമേ കേസിൽ ജയി ക്കുന്ന വർക്ക് തർക്ക ഭൂമി യിലേക്ക് എ ത്തു വാന്‍ എത്ര സ്ഥലം വരെ ആവശ്യ മാകും എന്നും കണ്ടെത്താന്‍ ആവുക യുള്ളൂ എന്നു മാണ് കേന്ദ്ര സർ ക്കാർ നൽകിയ അപേക്ഷ യിൽ ഉള്ളത്.

- pma

വായിക്കുക: , , , , , , ,

Comments Off on അയോദ്ധ്യയിലെ തർക്ക രഹിത ഭൂമി ഉടമ കൾ ക്ക് നൽകണം

സ്‌കൂൾ ബസ്സു കളിലെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കാത്ത വർക്ക് പിഴ

January 21st, 2019

abudhabi-school-bus-stop-board-ePathram
അബുദാബി : സ്‌കൂൾ ബസ്സുകളുടെ വശ ങ്ങ ളില്‍ ഘടി പ്പിച്ചി ട്ടുള്ള ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ യും അതോ ടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയി ന്റും പിഴ നൽകും എന്ന് പോലീസ്. വിദ്യാര്‍ ത്ഥി കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തു വാനാ യിട്ടാണ് സ്‌കൂള്‍ ബസ്സുക ളുടെ വശ ങ്ങളില്‍ ‘സ്‌റ്റോപ്പ് സൈന്‍’ ഘടി പ്പിച്ചി ട്ടുള്ളത്.

വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റു മ്പോഴും ഇറക്കു മ്പോഴും വശ ങ്ങളിലെ ‘സ്‌റ്റോപ്പ് സൈന്‍’ ബോര്‍ഡ് നിവര്‍ ത്തി വെക്കണം എന്നാണു ഡ്രൈവർ മാർക്കുള്ള നിർദ്ദേശം. ഇതു പാലി ക്കാത്ത ഡ്രൈവർക്ക്‌ 500 ദിര്‍ഹം പിഴ യും 6 ബ്ലാക്ക് പോയിന്റും നൽകും.

2017 സെപ്റ്റംബറിൽ പ്രാബല്യ ത്തിൽ വന്നിരുന്ന നിയമം ആണെങ്കിലും പൊതുജന ബോധ വത്കരണ ത്തിന്റെ ഭാഗ മായി അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ വീണ്ടും മുന്നറിയിപ്പ് നൽകുക യായിരുന്നു.

*Image Credit : Abu Dhabi Police

- pma

വായിക്കുക: , , , ,

Comments Off on സ്‌കൂൾ ബസ്സു കളിലെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കാത്ത വർക്ക് പിഴ

Page 97 of 165« First...102030...9596979899...110120130...Last »

« Previous Page« Previous « സഹിഷ്ണുതാ വർഷാചരണം : ആർട്ട് ഹബ്ബിൽ ചിത്ര പ്രദർശനം
Next »Next Page » സോഷ്യൽ മീഡിയ യില്‍ കരുതലോടെ : ദുബായ് പോലീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha