ആർ. എസ്. സി. കലാലയം സാഹിത്യോത്സവ് വെള്ളി യാഴ്ച

January 23rd, 2020

rsc-risala-study-circle-kalalayam-sahithyolsav-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആർ. എസ്. സി.) അബു ദാബി സിറ്റി കലാലയം സാംസ്കാരിക വേദി ഒരുക്കുന്ന 11-ആമത് എഡിഷൻ ‘സാഹിത്യോ ത്സവ്’ ജനുവരി 24 വെള്ളി യാഴ്ച രാവിലെ എട്ടു മണി മുതൽ അബുദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും എന്നു സംഘാടകര്‍ അറിയിച്ചു.

മദീന സായിദ്, അൽ വഹ്ദ, മുറൂർ, നാദിസിയ, ഖാലിദിയ, ഉമ്മുല്‍ന്നാർ എന്നീ ആറു സെക്ടറു കളിൽ നിന്ന് പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗ ങ്ങളിലായി 600 മത്സരാർത്ഥി കൾ സാഹിത്യോ ത്സവിൽ മാറ്റുരക്കും.

പ്രവാസികളിലെ കലാ – സാഹിത്യ വാസനകളെ കൂടുതൽ സർഗ്ഗാത്മ കമാക്കി ഉയര്‍ത്തു വാനും കല കളുടെ ധാർമ്മിക വീണ്ടെടുപ്പിനും വേണ്ടി യാണ് ജനകീയ പങ്കാളിത്വത്തോടെ ആർ. എസ്. സി. സാഹി ത്യോത്സവ് ഒരുക്കി യിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആരോഗ്യ ബോധ വത്ക രണ ക്ലാസ്സുകള്‍, മെഡി ക്കൽ ചെക്കപ്പ്, രക്ത ദാനം എന്നിവയും ഉണ്ടാകും.

സമാപന സമ്മേളന ത്തിൽ താജുദ്ദീൻ വെളി മുക്ക് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തും. സംഘടനാ സാരഥികളും സാമൂഹിക – സാംസ്കാരിക – സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

- pma

വായിക്കുക: , , ,

Comments Off on ആർ. എസ്. സി. കലാലയം സാഹിത്യോത്സവ് വെള്ളി യാഴ്ച

‘സഹിഷ്ണുത വർത്തമാന കാല ത്തിൽ’ ഉപന്യാസ രചനാ മത്സരം

January 22nd, 2020

ink-pen-literary-ePathram
അബുദാബി : മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിത്വ ദിന ആചരണ ത്തിന്റെ ഭാഗ മായി യു. എ. ഇ. തല ത്തില്‍ കേരള സോഷ്യൽ സെന്റർ ഉപന്യാസ രചനാ മല്‍സരം സംഘ ടിപ്പി ക്കുന്നു. ‘സഹിഷ്ണുത വർത്ത മാന കാല ത്തിൽ’ എന്ന താണ് വിഷയം. 18 വയസ്സിന് മുകളിൽ പ്രായ മുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

5 ഫുൾ സ്കാപ്പ് പേജിൽ കവിയാത്ത രചനകൾ ജനുവരി 29 നു മുന്‍പായി kscessaywriting @ yahoo. com എന്ന ഇ – മെയില്‍ വിലാസത്തിൽ അയ ക്കണം എന്ന് കെ. എസ്. സി. ഭാര വാഹി കള്‍ അറിയിച്ചു. ആദ്യ 3 സ്ഥാനങ്ങൾ നേടുന്ന വർക്ക് സമ്മാന ങ്ങളും സർട്ടിഫിക്കറ്റു കളും നൽകും. വിവരങ്ങള്‍ക്ക് : 02 6314455

- pma

വായിക്കുക: , , ,

Comments Off on ‘സഹിഷ്ണുത വർത്തമാന കാല ത്തിൽ’ ഉപന്യാസ രചനാ മത്സരം

വിദ്യാര്‍ത്ഥി കള്‍ക്കായി പ്രബന്ധ രചനാ മത്സരം 

January 21st, 2020

ink-pen-literary-ePathram
അബുദാബി : ഇന്ത്യയുടെ റിപ്പബ്ലിക് ദിന ത്തോട് അനു ബന്ധിച്ച് സാംസ്കാരിക കൂട്ടായ്മ യായ സോഷ്യൽ ഫോറം അബുദാബി, സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ ക്കായി മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രബന്ധ രചനാ മത്സരം സംഘടിപ്പി ക്കുന്നു.

‘ജനാധിപത്യം : ഭാരതത്തിന്റെ കരുത്ത്’ ‘ Secularism: the soul of indian constitution ‘ എന്നതാണ് വിഷയം.

1000 മുതൽ 1500 വാക്കുകളിൽ കവിയാതെ എ4 പേജിൽ പി. ഡി. എഫ്. ഫോർ മാറ്റിൽ socialforumad @ gmail. com എന്ന ഇ – മെയിൽ വിലാസ ത്തിൽ രചനകള്‍ അയക്കാ വുന്ന താണ്. അബുദാബി എമിറേറ്റിൽ 8, 9, 10 ക്ലാസ്സു കളിലെ വിദ്യാർ ത്ഥികൾക്കു പങ്കെടുക്കാം.

- pma

വായിക്കുക: , , ,

Comments Off on വിദ്യാര്‍ത്ഥി കള്‍ക്കായി പ്രബന്ധ രചനാ മത്സരം 

യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാര സമര്‍പ്പണം

November 21st, 2019

chiranthana-uae-exchange-literary-award-2019-ePathram
ദുബായ് : ചിരന്തന സാഹിത്യ പുരസ്‌കാര സമർപ്പണം നവംബർ 22 വെള്ളി യാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് ഫ്ലോറ ഇൻ ഹോട്ട ലിൽ നടക്കും.

ഭാരതീയ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ ക്കായി എഴുത്തു കാരൻ സക്കറിയ, അറബ് സാഹിത്യ ത്തിൽ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവർ ത്തക നുമായ ഇമറാത്തി കവി ഹാമദ് അൽ ബലൂഷി എന്നിവർ വിശിഷ്ട വ്യക്തിത്വ പുരസ്‌കാരം ഏറ്റു വാങ്ങും.

‘സാഹിത്യത്തിന് ഇന്നെന്തു ചെയ്യാനാവും’ എന്ന വിഷയ ത്തിൽ സക്കറിയ പ്രഭാഷണം നടത്തും. ഇന്ത്യൻ – അറബ് കവികൾ പങ്കെടു ക്കുന്ന കവിയരങ്ങും പോളി വർഗ്ഗീസ്സി ന്റെ മോഹന വീണ കച്ചേരിയും ഉണ്ടായിരിക്കും.

പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്‌ ചേഞ്ചും സാംസ്കാരിക കൂട്ടായ്മ യായ ചിരന്തനയും സംയുക്തമായി ഏർപ്പെ ടുത്തിയ സാഹിത്യ പുരസ്‌കാര ങ്ങൾ ചടങ്ങില്‍ വെച്ച് പ്രവാസി എഴുത്തു കാര്‍ക്കു സമ്മാനിക്കും.

 

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാര സമര്‍പ്പണം

കെ. എസ്. സി. നാടക രചനാ മത്സരം 2019

November 17th, 2019

ink-pen-literary-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന പത്താമത് ഭരത് മുരളി നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. യിലെ മലയാളി എഴുത്തു കാര്‍ക്കായി ഏകാങ്ക നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു.

30 മിനിറ്റ് അവതരണ ദൈര്‍ഘ്യമുള്ള രചനകളാണ് പരിഗണി ക്കുക. സൃഷ്ടികള്‍ വിവര്‍ ത്തന ങ്ങളോ മറ്റ് നാടക ങ്ങളുടെ വകഭേദങ്ങളോ ആകരുത്.

ഏതെങ്കിലും കഥയോ നോവലോ അധികരിച്ചുള്ള രചനകള്‍ പരിഗണിക്കുന്നതല്ല. മതം, രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ പരാമര്‍ശിക്കാത്തതും യു. എ. ഇ. നിയമ ത്തിന് അനുസൃത മായുള്ളതും ആയിരിക്കണം.

രചയിതാവിന്റെ പേര്, വ്യക്തി ഗത വിവര ങ്ങള്‍, ഫോട്ടോ, പാസ്‌പോര്‍ട്ട്, വിസ, എമി റേറ്റ്‌സ് ഐ. ഡി. എന്നിവ യുടെ പതിപ്പ് തുടങ്ങിയവ മറ്റൊരു പേജില്‍ പ്രത്യേകം ചേർത്ത് അയക്കണം.

കലാ വിഭാഗം സെക്രട്ടറി, കേരള സോഷ്യല്‍ സെന്റര്‍, പി. ബി. നമ്പര്‍ 3584, അബു ദാബി, യു. എ. ഇ. എന്ന മേല്‍ വിലാസത്തിലോ info @ kscabudhabi. com എന്ന ഇ – മെയില്‍ വിലാസ ത്തിലോ 2019 ഡിസംബര്‍ 18 ന് മുന്‍പായി സമര്‍പ്പിക്കണം. കെ. എസ്. സി. ഓഫീസില്‍ നേരിട്ടും എത്തിക്കാവുന്നതാണ്

- pma

വായിക്കുക: , , , , , ,

Comments Off on കെ. എസ്. സി. നാടക രചനാ മത്സരം 2019

Page 24 of 48« First...10...2223242526...3040...Last »

« Previous Page« Previous « 2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » കുടുംബ സംഗമം ‘ഒപ്പരം -2019’ ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha