കൊവിഡ്-19 : സാമൂഹിക വ്യാപന ത്തിന്റെ തെളിവു കൾ ലഭിച്ചിട്ടില്ല -ഏതു പ്രതിസന്ധിയും നേരിടാൻ സജ്ജം

March 29th, 2020

icmr- indian-council-of-medical-research-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപന ത്തി ന്റെ മൂന്നാം ഘട്ടം എന്നു കരുതുന്ന ‘സാമൂഹിക വ്യാപനം’ രാജ്യത്ത് ഉണ്ടായതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്ന് ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ. സി. എം.ആര്‍). ജനങ്ങള്‍ക്ക് ഏതു രീതി യില്‍ വൈറസ് ബാധ ഉണ്ടാകുന്നു എന്ന വ്യക്ത മായ തെളിവുകള്‍ ലഭിക്കാതെ ഞങ്ങള്‍ സാഹചര്യത്തെ മറ്റൊരു രീതിയില്‍ വ്യാഖാനിക്കുകയില്ല എന്നും ഐ. സി. എം. ആര്‍. അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ആവശ്യത്തിന് പരി ശോധനാ സംവിധാന ങ്ങളും കിറ്റുകളും ഉണ്ട്. വൈറസ് ബാധയുടെ അളവില്‍ അമിതമായ വര്‍ദ്ധനവ് ഉണ്ടായാല്‍ അത്തരം സാഹ ചര്യത്തെ നേരി ടുവാന്‍ കഴിയും.

ലാബുകളിലെ സൂക്ഷ്മ പരിശോധനക്കുള്ള ഉപകരണ ങ്ങള്‍ വഴി ഒരു ലക്ഷം പേരെ പരി ശോധി ക്കുവാനുള്ള നിലവിലെ ശേഷിക്ക് പുറമേ, പുതിയ ഉപ കരണങ്ങള്‍ വഴി അഞ്ചു ലക്ഷം പേരെ കൂടി പരിശോധി ക്കുവാന്‍ ഉള്ള സൗകര്യ ങ്ങള്‍ തയ്യാറാണ് എന്നും നിലവില്‍ ഉള്ള 12,000 പരിശോധനാ സംവി ധാന ങ്ങളില്‍ 30 ശതമാനം മാത്രമേ ഇതു വരെ ഉപ യോഗി ച്ചിട്ടുള്ളൂ എന്നും അധി കൃതര്‍ അറിയിച്ചു.

പൊതു സംവിധാനങ്ങള്‍ കൂടാതെ രാജ്യത്തെ  സ്വകാര്യ ലാബു കളിലും കൊവിഡ്-19 പരി ശോധന കള്‍ ചെയ്യു വാനുള്ള സര്‍ക്കാരിന്റെ ശേഷിയെ കുറിച്ച് ആരും ആശങ്ക പ്പെടേ ണ്ടതില്ല എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ്-19 : സാമൂഹിക വ്യാപന ത്തിന്റെ തെളിവു കൾ ലഭിച്ചിട്ടില്ല -ഏതു പ്രതിസന്ധിയും നേരിടാൻ സജ്ജം

ഹാൻറ വൈറസ്: ചൈനയില്‍ മറ്റൊരു രോഗം കൂടി

March 25th, 2020

man-dies-from-hanta-virus-in-china-ePathram
ബീജിംഗ് : കൊറോണ (കൊവിഡ്-19) വൈറസിനു പിന്നാലെ ചൈനയില്‍ ഹാന്റ വൈറസ് ബാധ എന്ന് റിപ്പോർട്ട്. ചൈനയിലെ യുന്നാൻ പ്രവിശ്യ യിൽ ഹാൻറ വൈറസ് ബാധയേറ്റ് ഒരാള്‍  ചൊവ്വാഴ്ച മരിച്ചു എന്നും ഷാൻ‌ഡോംഗ് പ്രവിശ്യ യിലേക്കുള്ള ബസ്സ് യാത്ര ക്കിടെ യാണ് ഇയാൾ മരിച്ചത് എന്നും ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണക്കു സമാനമായി പനി, തലവേദന, തൊണ്ട വേദന, കഫക്കെട്ട്, ചുമ, ശ്വാസ തടസ്സം, ശരീര വേദന, വിറയല്‍, ക്ഷീണം, തല കറക്കം, ഛര്‍ദ്ദി വയറിളക്കം തുടങ്ങിയ ഉദര സംബന്ധ മായ പ്രശ്ന ങ്ങള്‍ എന്നിവ യാണ് രോഗ ലക്ഷണ ങ്ങള്‍.  ശ്വാസ കോശം, വൃക്ക കള്‍ എന്നിവയെ യാണ് പ്രധാനമായും രോഗം ബാധിക്കുക.

ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ വായുവിലൂടെ യോ പകരുകയില്ല എന്നും ഭയ പ്പെടേണ്ട തായ സ്ഥിതി വിശേഷം നിലവില്‍ ഇല്ല എന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി. ഡി. സി.) വ്യക്ത മാക്കുന്നു.

എലി, മുയല്‍, അണ്ണാന്‍ തുടങ്ങിയ  ജീവി കളില്‍ നിന്നാണ് മനുഷ്യരി ലേക്കു ഹാന്റാ വൈറസ് പകരുന്നത്. ഈ ജീവി കളു മായി സമ്പര്‍ക്കം പുലര്‍ ത്തുന്ന വര്‍ ജാഗ്രത പാലിക്കണം. ഇവ യുടെ ഉമിനീര്‍, മല മൂത്ര വിസർജ്ജ്യം എന്നിവ യിലൂടെ യാണ് ഹാൻറ വൈറസ് പടരുന്നത്.

ഇവയു മായി അടുത്ത് ഇടപഴകുന്നവർ കൈകൾ വൃത്തിയാക്കാതെ കണ്ണ്, വായ്, മൂക്ക് എന്നിവ സ്പർശിക്കരുത് എന്നും സി. ഡി. സി. അറിയിച്ചു.

* ഗ്ലോബൽ ന്യൂസ് റിപ്പോർട്ട്

- pma

വായിക്കുക: , , , , ,

Comments Off on ഹാൻറ വൈറസ്: ചൈനയില്‍ മറ്റൊരു രോഗം കൂടി

പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു

March 24th, 2020

chavakkad-console-medical-charitable-trust-ePathram

തിരുവനന്തപുരം : കൊവിഡ്-19 പ്രതിരോധ പ്രവർ‍ത്തന ങ്ങൾ‍ കൂടുതല്‍ ശക്ത മാക്കുന്നതിന് വേണ്ടി 276 ഡോക്ടർ‍‍ മാരെ നിയമിച്ചു.  പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ ഉള്ള വർ‍‍‍ ക്കാണ് നിയമനം. എല്ലാവർ‍‍‍ക്കും നിയമന ഉത്തരവ് നൽ‍കി ക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പ്രതിരോധ പ്രവർത്തന ങ്ങൾ‍ക്കുള്ള വിശദമായ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കി യിരുന്നു. ഈ പദ്ധതിക്ക് അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ‍ മുന്നോട്ടു കൊണ്ടു പോകുവാനാണ് ഡോക്ടർമാരുടെ നിയമനം നടത്തുന്നത്. മറ്റു പാരാ മെഡിക്കൽ‍ വിഭാഗ ക്കാരേയും അടിയന്തരമായി നിയമിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു

വൈറസ് വ്യാപനം തടയാന്‍ പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു

March 24th, 2020

precaution-for-corona-virus-covid-19-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു. കേരളം അപകടകര മായ സാഹചര്യ ത്തിലേക്ക് നീങ്ങുന്ന അവസ്ഥ യില്‍ എല്ലാ ജില്ലകളും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തി ലാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക് ഡൗണ്‍ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടക്കും. പൊതു ഗതാഗത സംവിധാനം നിര്‍ത്തി വെക്കും എങ്കിലും ഓട്ടോ – ടാക്സി സര്‍വ്വീസു കള്‍, സ്വകാര്യ വാഹന ങ്ങൾ എന്നിവ അനു വദിക്കും. മരുന്നും അവശ്യ സാധന ങ്ങളും ഉറപ്പു വരുത്തും. മാര്‍ച്ച് 31 വരെ യാണ് ലോക്ക് ഡൗണ്‍. തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം കര്‍ശ്ശനമായി നടപ്പിലാക്കു വാന്‍ പോലീസ് രംഗത്ത് ഉണ്ടാവും. മതിയായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്ന വര്‍ക്ക് എതിരെ നിയമ നടപടി കള്‍ സ്വീകരിക്കും.

അവശ്യ സര്‍വ്വീസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇവര്‍ക്ക് പോലീസ് പ്രത്യേക പാസ്സ് നല്‍കും. യാത്ര യില്‍ ഇവര്‍ ഈ പാസ്സ് കൈവശം വെച്ചിരിക്കണം. അല്ലാത്ത വര്‍ക്ക് നേരെ നിയമ നടപടികള്‍ സ്വീകരിക്കും.

Tag : 

CORONA VIRUS UPDATES 

- pma

വായിക്കുക: , , , , , ,

Comments Off on വൈറസ് വ്യാപനം തടയാന്‍ പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു

നിരീക്ഷണത്തില്‍ ഉളളവര്‍ പുറത്ത് ഇറങ്ങി നടന്നാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും

March 23rd, 2020

new-logo-kerala-police-ePathram
തിരുവനന്തപുരം : കൊവിഡ്-19 വൈറസ് ബാധിതരും നിരീക്ഷണ ത്തില്‍ ഉള്ളവരും പുറത്ത് ഇറങ്ങി നടന്നാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും എന്ന് കേരളാ പോലീസ്.

ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണ ങ്ങളില്‍ തുടരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്ക പ്പെട്ടി ട്ടുള്ളവർ അധികൃതരുമായി സഹ കരി ക്കാതെ പുറത്ത് ഇറങ്ങി നടക്കുക, ഉത്തര വാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇരിക്കുക എന്നി ങ്ങനെ ഉള്ളവര്‍ക്ക് എതിരെ കേരളാ പോലീസ് ആക്റ്റ്, ബന്ധ പ്പെട്ട മറ്റു വകുപ്പു കളുടെയും അടി സ്ഥാന ത്തില്‍ ആയിരിക്കും നടപടി എടുക്കുക.

ഹൃദയ സംബന്ധമായ അസുഖം ഉളളവര്‍, രക്താര്‍ബ്ബുദം ബാധിച്ചവര്‍ നിരീക്ഷണ ത്തില്‍ ഉണ്ടെങ്കില്‍ ആവശ്യമുളള പക്ഷം അവരെ ജില്ലാ തലങ്ങളിലെ ഐസൊലേഷന്‍ കേന്ദ്ര ങ്ങളി ലേക്ക് മാറ്റുവാന്‍ നടപടി സ്വീക രിക്കും.

ആരുടെയും സഹായം ഇല്ലാതെ വീട്ടില്‍ തനിയെ നിരീ ക്ഷണ ത്തില്‍ കഴിയുന്ന വരെയും കൂടുതല്‍ അംഗ ങ്ങളുളള വീടുകളില്‍ കഴിയുന്നവരെയും ആവശ്യം എങ്കില്‍ ജില്ലകളില്‍ പ്രവ ര്‍ത്തിക്കുന്ന ഐസൊലേഷന്‍ കേന്ദ്രങ്ങളി ലേക്ക് മാറ്റും. ഇങ്ങനെ മാറാന്‍ സ്വയം താല്‍പര്യം ഉള്ളവര്‍ക്കും ഈ സൗകര്യം ലഭ്യമാണ് എന്നും പോലീസ്  അറിയിച്ചു.

Tag : 

CORONA VIRUS UPDATES 

- pma

വായിക്കുക: , , , , ,

Comments Off on നിരീക്ഷണത്തില്‍ ഉളളവര്‍ പുറത്ത് ഇറങ്ങി നടന്നാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും

Page 29 of 41« First...1020...2728293031...40...Last »

« Previous Page« Previous « ജനതാ കര്‍ഫ്യൂ : പൂര്‍ണ്ണ പിന്തുണ യുമായി രാജ്യം
Next »Next Page » ഷോപ്പിംഗ് മാളു കള്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha